സംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തും; കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

ബെംഗളൂരു : സംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.

മാർച്ച് ആദ്യ ആഴ്ചയോടെ വേനൽമഴ ലഭിച്ചുതുടങ്ങും.

ബെംഗളൂരുവിലും ഇത്തവണ മുൻവർഷത്തേക്കാൾ കൂടുതൽ വേനൽമഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ചിക്കബെല്ലാപുര, രാമനഗര, ബെംഗളൂരു റൂറൽ തുടങ്ങിയ ജില്ലകളിലും പതിവിൽ കൂടുതൽ മഴയുണ്ടാകും.

അതേസമയം, കനത്തചൂട് അനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

പഞ്ചായത്തുതലത്തിൽ കുടിവെള്ള വിതരണത്തിനുള്ള സൗകര്യമൊരുക്കാൻ ഗ്രാമവികസനവകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു.

ആവശ്യമെങ്കിൽ കുഴൽക്കിണറുകൾ കുഴിക്കാൻ പ്രത്യേകഫണ്ടും അനുവദിച്ചിട്ടുണ്ട്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഒരോ ആഴ്ചയും വരൾച്ചാ സാഹചര്യം വിലയിരുത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിൽ ബെംഗളൂരുവിൽ പരമാവധി 33 ഡിഗ്രിസെൽഷ്യസ് വരെയാണ് അനുഭവപ്പെടുന്ന ചൂട്. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us