കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും; മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഉടൻ. മെയ് ഒന്ന് മുതല്‍ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തില്‍ വരും. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട…

Read More

കാർ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെളഗാവി ജില്ലയിലെ ഖാനാപുര താലൂക്കിലെ നന്ദഗഡിന് സമീപമുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം ധാർവാഡ് നഗരത്തിലെ ലംഗോട്ടി ബാരങ്കേ നിവാസികളാണ്. കാർ ഡ്രൈവർ ഷാരൂഖ് പെന്ദാരി (30), ഇഖ്ബാൽ ജമാദാർ (50), സാനിയ ലംഗോട്ടി (37), ഉമാര ബീഗം ലംഗോട്ടി (17), ഷാബുനം ലങ്കോട്ടി (37), ഫറൻ ലങ്കോട്ടി (13) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഫറാത്ത് ബെറ്റഗേരി (18), സൂഫിയ ലംഗോട്ടി (22), സാനിയ ജമാദാർ (36), മഹീം ലംഗോട്ടി (7) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ…

Read More

ഹുക്ക നിരോധനം,ബിൽ പാസാക്കി; 21 വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നതും നിരോധിച്ചു 

ബെംഗളൂരു: സംസ്ഥാനത്തു ഹുക്ക വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തി സംസ്ഥാന നിയമസഭ ബില്‍ പാസാക്കി. 21 വയസിനു താഴെയുള്ളവർക്കു സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചു. കരള്‍ സംബന്ധമായ രോഗങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണു ഇത്തരമൊരു ബില്‍ പാസാക്കിയതെന്നു സംസ്ഥാന സർക്കാർ അവകാശപ്പെട്ടു. ഹുക്ക പാർലറുകള്‍ നടത്തുന്നവർക്കും വില്‍ക്കുന്നവർക്കും മൂന്നു വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. സ്കൂളുകളുടെയും കോളേജുകളുടെയും നൂറു മീറ്റർ പരിധിയില്‍ സിഗരറ്റ് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹുക്ക സംസ്ഥാനമൊട്ടാകെ നിരോധിക്കുമെന്നു ഫെബ്രുവരി ഏഴിനു കർണാടകയിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പു മന്ത്രി ദിനേശ്…

Read More

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ബൈജൂസ് ലേണിങ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇഡിയാണ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്. ഇതിന് പുറമേ നിരവധി കേസുകളും സ്ഥാപനത്തിനെതിരെയുണ്ട്. ഇതിനിടെയാണ് ഇഡി വകുപ്പിന്റെ നോട്ടീസ്. നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തില്‍ ബൈജു രവീന്ദ്രനെ നീക്കാനായി മാർക് സക്കർബർഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകർ അടുത്ത ദിവസം ജനറല്‍ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ബൈജൂസിനെതിരെ 9,362.35…

Read More

ഐശ്വര്യ റായിയെയും കന്നഡക്കാരെയും രാഹുൽ ഗാന്ധി അധിക്ഷേപിച്ചതായി ആരോപണം 

ബെംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുല്‍ ഗാന്ധി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. നടിയെ അപമാനിച്ച രാഹുല്‍ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുല്‍ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു. ഇന്ത്യക്കാർ രാഹുല്‍ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തില്‍ നിരാശനായ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക്…

Read More

രാഹുൽ ഗാന്ധി കന്നഡക്കാരെ അപമാനിച്ചു´: ഐശ്വര്യ പരാമർശം ആയുധമാക്കി ബിജെപി

നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ ഗാന്ധി  അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി. നടിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും  അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഐശ്വര്യ റായ് ബച്ചനെ അവഹേളിച്ചതിലൂടെ രാഹുൽ ഗാന്ധി നിവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും ബിജെപി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുൽ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു. ജനുവരി 22 ന് രാം മന്ദിർ ചടങ്ങിൽ ഐശ്വര്യ റായി പങ്കെടുത്തതായി രാഹുൽ ഗാന്ധി പറഞ്ഞ വീഡയോ ദുശ്യങ്ങളും ബിജെപി പുറത്തു വിട്ടു. രാമക്ഷേത്രത്തിലെ…

Read More

സുബി സുരേഷ് ഓർമയായിട്ട് ഒരാണ്ട്

നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി…

Read More

വനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ 

ബെംഗളൂരു: ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​ എത്തിയ വ​നി​ത ട്രാ​ഫി​ക് പോലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ രാ​മ​നാ​ഗ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ക്കോ ലേ​ഔ​ട്ട് ട്രാ​ഫി​ക് പോലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ഞ്ജു​ശ്രീ (27) ആ​ണ് മ​രി​ച്ച​ത്. മരണകാരണം വ്യക്തമല്ല. ഹാ​രോ​ഹ​ള്ളി പോലീ​സ് കേ​സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി; കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിശ്ചയിക്കും; ഡി.കെ.ശിവകുമാർ

ബെംഗളൂരു : ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിയന്ത്രിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷ എം.എൽ.എ.മാരാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യാതിരിക്കാൻ കുടിവെള്ള ടാങ്കറുകൾക്ക് നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി. എം.എൽ.എ.മാരുടെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ആവശ്യക്കാർ കൂടുമ്പോഴാണ് നിരക്ക് ഉയർത്തുന്നതെന്നും ടാങ്കറിന് 1500 രൂപ മുതൽ 2000 രൂപ വരെ ഉയർത്തുന്നുണ്ടെന്നും സഭയിൽ ചർച്ചയായി. ഇത് 750-800 രൂപയായി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം തീരുമാനിക്കാൻ ഉടൻ യോഗംചേരുമെന്ന് ശിവകുമാർ അറിയിച്ചു. ബെംഗളൂരുവിൽ പുതിയതായി ചേർക്കപ്പെട്ട…

Read More

ഫെബ്രുവരി 27, 28 തീയതികളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും; വിശദാംശങ്ങൾ

water

ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിൻ്റെ (ബിഡബ്ല്യുഎസ്എസ്ബി) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഫെബ്രുവരി 27, 28 തീയതികളിൽ നഗരത്തിൻ്റെ മിക്ക ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും. പല സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾക്കൊപ്പം, ജലവിതരണത്തിൻ്റെ ചുമതലയുള്ള വകുപ്പ്. കൂടാതെ മലിനജല നിർമാർജനം അൺകൌണ്ട്ഡ് ഫോർ വാട്ടർ (UFW) ബൾക്ക് ഫ്ലോ മീറ്ററുകൾ സ്ഥാപിക്കും. വിതരണം ചെയ്യുന്ന ജലത്തിൻ്റെ അളവും ഉപഭോക്താക്കളുടെ മീറ്റർ ഉപഭോഗവും ട്രാക്ക് ചെയ്യാനും വിടവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും UFW BWSSB-യെ ഇത് സഹായിക്കും. ബിഡബ്ല്യുഎസ്എസ്ബിയുടെ കണക്കനുസരിച്ച് കാവേരി നാലാം ഘട്ടത്തിലെ രണ്ടാം…

Read More
Click Here to Follow Us