ന്യൂഡൽഹി: കിലോയ്ക്ക് 29 രൂപ നിരക്കിൽ ‘ഭാരത് അരി’ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തില്‍ ഈ തീരുമാനം പ്രധാനമാണ്. രാജ്യത്തെ അരിയുടെ ശരാശരി വില കിലോയ്ക്ക് 43 രൂപയാണ്. വിപണിയില്‍ ഭാരത് അരിയുടെ വില്‍പന ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സബ്‌സിഡി നിരക്കിലാണ് ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ…
Read MoreDay: 8 February 2024
‘വിജയ് മാമൻ അഭിനയം നിർത്തി’ പൊട്ടി കരഞ്ഞ് കുഞ്ഞ് ആരാധിക
നടൻ വിജയ്‌യെ പോലെ കുട്ടി ആരാധകരുള്ള മറ്റ് നടന്മാർ താരതമ്യേന കുറവാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ് അഭിനയം നിർത്തുന്നുവെന്ന വാർത്ത ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കേരളത്തിലെയും തമിഴ്‌നാടിലെയും ആരാധകരില്‍ പലരും തീരുമാനം മാറ്റണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ വിജയ് അഭിനയം നിർത്തുന്നുവെന്ന കാര്യമറിഞ്ഞ് പൊട്ടിക്കരയുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ.…
Read Moreവിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി
ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.…
Read Moreപരശുരാമൻ പ്രതിമ തകർന്ന കേസ് അന്വേഷണം നിലച്ചു
ബെംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ തീം പാർക്കിൽ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്ന കേസ് അന്വേഷണം നിലച്ചു. മുൻ ഊർജമന്ത്രിയും കാർക്കള എം.എൽ.എയുമായ വി. സുനിൽകുമാറിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെയും പരാതിയെയും തുടർന്നായിരുന്നു കേസെടുത്തത്. അന്വേഷണം പുനരാരംഭിച്ചില്ലെങ്കിൽ താനും നൂറുക്കണക്കിന് പ്രവർത്തകരും പാർട്ടി പരിപാടികൾ ബഹിഷ്കരിക്കുമെന്ന് കാർക്കള ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ പറഞ്ഞു. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ, യൂത്ത് കോൺഗ്രസ് കർണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലാപ്പാട്ട്…
Read More1.75 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 2 പേർ അറസ്റ്റിൽ
ബെംഗളൂരു: കാറില്‍ കൊണ്ടു വന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു ലഹരിവിരുദ്ധസേനയുടെ പിടിയിൽ. അത്താവർ സ്വദേശി കെ. ആദിത്യ (29), അഡ്യാർ പടവ് സ്വദേശി രോഹൻ സക്കറിയ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബല്‍മട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, 8000 രൂപയുടെ കഞ്ചാവ് തൈലം, 16,800 രൂപയുടെ എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡിജിറ്റല്‍ തൂക്കുയന്ത്രം, 90000 രൂപ വിലവരുന്ന രണ്ട് ഫോണ്‍, ലഹരിവസ്തുക്കള്‍ വില്‍ക്കാൻ ഉപയോഗിച്ചിരുന്ന കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.…
Read Moreപത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ 15 വിദ്യാർത്ഥികൾക്ക് പരിക്ക്
ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ മറ്റ് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്ക്. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.
Read Moreമംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത് 50 ശതമാനത്തിൽ താഴെ യാത്രക്കാരുമായി
ബെംഗളൂരു: ഡിസംബർ 30-ന് ആരംഭിച്ച മംഗളൂരു സെൻട്രൽ – മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസ്, പ്രവർത്തനമാരംഭിച്ച ആദ്യ മാസത്തിൽ തന്നെ 50% ആളുകളിൽ താഴെയാണ് സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ – മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ഡിസംബർ 30 മുതൽ ജനുവരി 26 വരെ 37% യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 20645 മഡ്ഗാവ് – മംഗലാപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് 43% ഒക്യുപ്പൻസി രേഖപ്പെടുത്തി. ആ കാലയളവിൽ ട്രെയിൻ 23 റൗണ്ട് ട്രിപ്പുകളാണ്…
Read Moreസംസ്ഥാനത്ത് ഹുക്ക നിരോധിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണാര്‍ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്‌സ് നിയമനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.
Read Moreചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നു; ഗുജറാത്ത് ജസ്റ്റിസ് എൻ.വി.അഞ്ജാരിയ ഇനി കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്
ബംഗളൂരു: കർണാടക ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് എൻ.വി.അഞ്ജാരിയയെ സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ശുപാർശ ചെയ്തു. ഈ മാസം 24ന് നിലവിലെ ചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നതിന് പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലേൽക്കുക. 2011 നവംബർ 21മുതൽ ഗുജറാത്ത് ഹൈകോടതി ജസ്റ്റിയായി പ്രവർത്തിക്കുന്ന ജസ്റ്റിസ് അഞ്ജാരിയ തന്റെ പ്രാഗത്ഭ്യം തെളിയിച്ചതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചു. 1965 മാർച്ച് 23ന് അഹമ്മദാബാദ് മാണ്ട്വി-കച്ചിൽ ന്യായാധിപന്മാരുടെ കുടുംബത്തിൽ ജനിച്ച അഞ്ജരിയക്ക് 2027…
Read Moreബെംഗളൂരുവിലെ സ്‌പോർട്‌സ് ക്ലബ്ബുകളിൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ ആപ്പ് വികസിപ്പിക്കും; ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ്, ബാഡ്മിൻ്റൺ ക്ലബ്ബുകളിൽ നിന്നുള്ള വരുമാന ചോർച്ച തടയാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. സ്‌പോർട്‌സ് ക്ലബ്ബുകളിൽ കളിക്കുന്നതിനുള്ള സ്‌ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് പൗരസമിതി വികസിപ്പിക്കാൻ പടത്തിയിടുന്നത്. സ്‌പോർട്‌സ് പ്രേമികൾക്ക് ഈ ക്ലബ്ബുകളിലെ കോർട്ടുകൾ ഉപയോഗിക്കുന്നതിന് സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആപ്പ് വഴി, ഉപയോക്താക്കൾ പേയ്‌മെൻ്റുകൾ നടത്താനും സാദിക്കും, ഈ പണം നേരിട്ട് പൗര സമ്മതിക്കാകും ക്രെഡിറ്റ് ചെയ്യപ്പെടുക. വരുമാനം വർധിപ്പിക്കാനുള്ള ബിബിഎംപിയുടെ ചിട്ടയായ…
Read More