ജെ സി ബിയുടെ അടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ പാമ്പിന് ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു : വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ബുദ്ധിമുട്ടുന്നവരെ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ എങ്ങനെ ആളുകളുടെ ജീവൻ രക്ഷിക്കുന്നു എന്ന് നമ്മൾ എല്ലാവരും സ്ഥിരം കാണുന്നതാണ്. എന്നാൽ ബെൽഗാമിൽ ജെ.സി.ബിക്ക് അടിയിൽപ്പെട്ട് ജീവനുവേണ്ടി മല്ലിടുകയായിരുന്ന മൂർഖൻ പാമ്പിനെ വിജയകരമായ ശസ്ത്രക്രിയ നടത്തി ഡോക്ടർ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച, ബെൽഗാം താലൂക്കിലെ കെദ്‌നൂർ ഗ്രാമത്തിലെ കൃഷിഭൂമിയിൽ കർഷകർ ജോലി ചെയ്യുന്നതിനിടെ, കഴുത്തിലും വയറിലും ജെസിബി ഇടിച്ച് മൂർഖന് ഗുരുതരമായി പരിക്കേറ്റത്. പാമ്പിന്റെ ശരീരത്തിന്റെ ഉൾഭാഗം പുറത്ത് വന്ന് ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിരുന്നു. ഉടൻ തന്നെ…

Read More

ഭാര്യ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു; യുവാവ് ഭാര്യാപിതാവിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ തൗക്കിലെ രാമനഹള്ളി വില്ലേജിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ 45കാരൻ അറസ്റ്റിൽ. രണ്ട് പതിറ്റാണ്ട് മുമ്പ് ഇരയുടെ മകളെ വിവാഹം കഴിച്ച ജഗദീഷാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജഗദീഷ് തൻ്റെ 64 കാരനായ ഭാര്യാപിതാവ് തമ്മയ്യയുമായി വഴക്കിടുകയും വ്യാഴാഴ്ച വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തമ്മയ്യയ്ക്ക് ആൺമക്കളില്ലെന്നും ജഗദീഷിനെ വിവാഹം കഴിച്ച മകൾ വിവാഹശേഷം പിതാവിൻ്റെ വീട്ടിലാണ് താമസിച്ചതെന്നും വിവാഹം കഴിഞ്ഞിട്ടും ഭാര്യ പിതാവിൻ്റെ വീട്ടിൽ താമസിക്കുന്നതിനെച്ചൊല്ലി ജഗദീഷ് ഭാര്യാപിതാവിനോട് വഴക്കിട്ടിരുന്നു. വ്യാഴാഴ്ച മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ വീട്ടിലെത്തി ഉണ്ടായ വാക്കുതർക്കത്തെ…

Read More

ആദിത്യ എൽ-1 പേടകത്തിലെ പേലോഡുകളിലൊന്നായ മാഗ്നെറ്റോമീറ്റർ പ്രവർത്തനക്ഷമമായി

ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദിത്യ എൽ-1 പേടകത്തിലെ പേലോഡുകളിലൊന്നായ മാഗ്നെറ്റോമീറ്റർ വിജയകരമായി വിന്യസിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. എൽ 1 പോയിന്റിലെ ഹാലോ ഭ്രമണപഥത്തിലാണ് പേടകമുള്ളത്. 11-നാണ് ആറുമീറ്റർ നീളമുള്ള മാഗ്നെറ്റോമീറ്റർ വിന്യസിക്കപ്പെട്ടത്. ഉയർന്ന ഫ്രീക്വൻസിയുള്ള രണ്ട് മാഗ്നെറ്റോമീറ്റർ സെൻസറുകൾ ഇതിലുണ്ട്. പേടകത്തിൽനിന്ന് മൂന്നുമീറ്റർ അകലത്തിലും ആറുമീറ്റർ അകലത്തിലുമായിട്ടാണ് സെൻസറുകളുള്ളത്. ഇവ ബഹിരാകാശത്ത് ഗ്രഹങ്ങൾക്കിടയിലുള്ള കുറഞ്ഞതീവ്രതയുള്ള കാന്തികമണ്ഡലങ്ങളെക്കുറിച്ച് പഠിക്കും. കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എൽ-1 ജനുവരി ആറിനാണ് ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റിൽ…

Read More

വാട്‌സ്ആപ്പിലേക്ക് ഇനി മറ്റ് ആപ്പുകളില്‍ നിന്നും മെസേജ് ചെയ്യാം; വരുന്നു പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്‌സ്ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയും! കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് തോന്നാം. ഈ സേവനം നല്‍കുന്ന ഫീച്ചര്‍ വാട്‌സ് ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ടെലിഗ്രാം, സിഗ്നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്‌സ്ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതായത് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍…

Read More

റിപ്പബ്ലിക് ദിന പരേഡിനിടെ ആകാശത്തേക്ക് വെടിയുതിർത്തു; കൊണ്ടത് ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്‌സൻ്റെ കാൽമുട്ടിന്

ബെംഗളൂരു: റിപ്പബ്ലിക് ദിന പതാക ഉയർത്തുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ പരേഡിനിടെ വെടിയേറ്റ് ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്‌സൻ്റെ കാൽമുട്ടിന് പരിക്ക്. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിലെ ഹിരേരുഗി ഗ്രാമപഞ്ചായത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമവ്വ ഹോസ്മണി പതാക ഉയർത്തുന്നതിനിടെ ഗ്രാമത്തിലെ മല്ലികാർജുന ജിന്നി എന്നയാൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റതോടെ ചികിത്സയ്ക്കായി ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമവ്വ…

Read More

നമ്മ മെട്രോയുടെ യാത്രയ്ക്ക് പ്രിയമേറുന്നു; നൂറുകോടി കവിഞ്ഞ് യാത്രക്കാർ

metro

ബെംഗളൂരു : ബെംഗളൂരു മെട്രോയിൽ ഇതുവരെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം നൂറുകോടി കവിഞ്ഞു. ഡിസംബർ 29-നാണ് നൂറുകോടി യാത്രക്കാരെന്ന നിർണായഘട്ടം പിന്നിട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. 2012-ൽ പ്രവർത്തനം തുടങ്ങിയതുമുതലുള്ള കണക്കാണിത്. ആദ്യഘട്ടത്തിൽ 33,000 യാത്രക്കാരാണ് പ്രതിദിനം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിലും ഘട്ടംഘട്ടമായി യാത്രക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. നിലവിൽ ശരാശരി പ്രതിദിനയാത്രക്കാരുടെ എണ്ണം 6.1 ലക്ഷമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ്  ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം പാതയിലൂടെ സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായതായാണ് കണക്ക്. നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ടത്തിലെ മറ്റു പാതകളിൽക്കൂടി…

Read More

മദ്യപിച്ച് വാഹനമോടിച്ച ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് വ്യാഴാഴ്ച രാത്രി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ച ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്. രാത്രി 8 മുതൽ 11.30 വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 881 വാഹനങ്ങൾ പോലീസ് പരിശോധിച്ചു. മദ്യപിച്ച് ബസുകൾ ഓടിച്ച ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ.അനുചേത് പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവിൽ 881 ബസുകളിലാണ് പരിശോധിന നടത്തിയത്. അതിൽ ഒമ്പത് ഡ്രൈവർമാർ മദ്യപിച്ച് ബസുകൾ ഓടിച്ചതായി കണ്ടെത്തി. ഈ ഡ്രൈവർമാർക്കെതിരെ ട്രാഫിക്…

Read More

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ സജ്ജമായി

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ട്രാഫിക് പൊലീസ് ആരംഭിച്ചു. 10 ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിലൂടെ വിശകലനം ചെയ്യാനാകും. ഇതിലൂടെ കുരുക്കിന്റെ കാരണങ്ങൾ കണ്ടെത്തി ഉടൻ പരിഹാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മജസ്റ്റിക്, കെആർ പുരം, ടിൻ ഫാക്ടറി എന്നിവിടങ്ങളിൽ നിന്നും ക്യാമറകൾ ശേഖരിച്ച ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഹെബ്ബാൾ, മാറത്തഹള്ളി ജംക്‌ഷനുകളിൽ നടത്തിയ ഡ്രോൺ ക്യാമറ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ്…

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടൻ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍…

Read More

‘ഇഷ്ടം ഇപ്പോഴും ഉണ്ട് അതുകൊണ്ടാണ് കുറ്റം പറയാത്തത്’; അഭയ ഹിരൺമയിയും ഗോപി സുന്ദറും വീണ്ടും ഒന്നിക്കുന്നു?

വേറിട്ട ശബ്ദവുമായെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ അഭയ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അതേസമയം വസ്ത്ര ധാരണത്തിന്റെ പേരിലും ധാരാളം വിമർശനങ്ങൾ താരം നേരിടാറുണ്ട്. വിമർശനങ്ങൾക്കൊക്കെ തക്ക മറുപടി നല്‍കിയും അഭയ ശ്രദ്ധ നേടാറുണ്ട്. അഭയയുടെ കരിയറിലെ വളർച്ചയില്‍ ഗോപി സുന്ദർ വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് താരം തന്നെ പലപ്പോഴായി പറയാറുണ്ട്. അഭയയുടെ ഹിറ്റ് പാട്ടുകളില്‍ പലതും ഗോപി സുന്ദർ ഒരുക്കിയതാണ്. വളരെ കാലം ഇരുവരും ലിവിംഗ് ടുഗെദറിലായിരുന്നു. അതോടെ അഭയയു‌ടെ വ്യക്തി ജീവിതം…

Read More