ബെംഗളൂരു: ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനിൽ നിന്ന് ഈ കംപാർട്ട്മെന്റ് വേർപെടുത്തി. പോലീസ്…
Read MoreMonth: January 2024
നേര് ഓടിടി യിലേക്ക്; ജനുവരി മാസത്തിലെ മലയാളം ഒടിടി റിലീസുകൾ അറിയാൻ വായിക്കം
സൂപ്പർ താര ചിത്രങ്ങളടക്കം ജനുവരിയിൽ നിരവധി സിനിമകളാണ് ഒടിടി റിലീസിന് എത്തുന്നത് ജനുവരിയിൽ ഡിസ്നി ഹോട്സാറ്റാറിലാണ് മോഹൻലാൽ നായകാനായെത്തിയ നേര് സ്ട്രീം ചെയ്യുന്നത് മനോരമ മാക്സിൽ ജനുവരി 19-നാണ് മുകേഷ് ചിത്രം ഫിലിപ്സ് സ്ട്രീം ചെയ്യുന്നത് ജനുവരിയിൽ ആയിരിക്കുമെങ്കിലും മഹാറാണിയുടെ റിലീസ് തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല സൈജു കുറുപ്പ് നായകനായ ചിത്രം സോണി ലിവിൽ ഫെബ്രുവരി 9-നാണ് എത്തുന്നത്
Read Moreആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് ; 4 പേർ അറസ്റ്റിൽ
ബെംഗളൂരു : ആധാർ വിവരങ്ങളും വിരലടയാള വിവരങ്ങളും ദുരുപയോഗം ചെയ്ത് വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണംതട്ടിയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശികളായ റഹ്മാൻ, അബുസർ, ആരിഫ്, നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പ്രതികൾ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികൾ പണം തട്ടിയതായും പോലീസ് പറഞ്ഞു. കർണാടക സർക്കാരിന്റെ റവന്യു വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നാണ് പ്രതികൾ ആധാർ, വിരലടയാള വിവരങ്ങൾ…
Read Moreഅർധരാത്രിയിൽ വഴിതടഞ്ഞ അക്രമികൾ കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർന്നു
ബെംഗളൂരു: അർധരാത്രിയിൽ മജസ്റ്റിക്കിന് സമീപം ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ രണ്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. ബെംഗളൂരു-മൈസൂരു റൂട്ടിലോടുന്ന ബസുകൾ മജസ്റ്റിക്കിന് സമീപം രാത്രി ഓട്ടോറിക്ഷയിൽ വന്ന നാലോ അഞ്ചോ അക്രമികൾ തടയുകയായിരുന്നു തുടർന്ന് ബസ് നിർത്തിയപ്പോൾ ബസിന്റെ ജനൽ ചില്ലുകൾ വടികൊണ്ട് അടിച്ചു തകർത്തു. ബസുകൾ മാത്രമല്ല രണ്ട് കാറുകളും ഓട്ടോകളുടെയും ചില്ലുകൾ തകർത്തട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മദ്യലഹരിയിലായിരുന്ന റിയാസ്, ഇമ്രാൻ എന്നിവരെ കോട്ടൺ ടൗൺ പോലീസ് സ്‌റ്റേഷനിലെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അഞ്ചംഗ പ്രതികളടങ്ങുന്ന സംഘം ഓട്ടോയിൽ വന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ്…
Read Moreനാളെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിപ്പ് ; വിശദംശനങ്ങൾ
ബെംഗളൂരു : ദേവനഹള്ളിയിലെ വിവിഐപികളുടെ യാത്ര കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വഴിതിരിച്ചുവിടും . ഹെന്നൂർ-ബെംഗളൂരു മെയിൻ റോഡിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഗൊല്ലഹള്ളി ഗേറ്റ് മുതൽ ഹുനാച്ചുരു വരെയും എയർലൈൻസ് ധാബ മുതൽ ബുഡിഗെരെ വരെയും ബെംഗളൂരു വിമാനത്താവളം വരെയും ചിക്കജാല കോട്ടെ മെയിൻ റോഡ് മുതൽ വിമാനത്താവളം വരെയും ഗതാഗതം നിയന്ത്രിക്കും. വിമാനത്താവളത്തിലേക്കുള്ള എല്ലാ യാത്രക്കാരും നിർബന്ധമായും ബല്ലാരി റോഡ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പകരം എയർപോർട്ട് വൈറ്റ്ഫീൽഡ്, കെആർ…
Read Moreബെംഗളൂരുവിലെ ഇടുങ്ങിയ റോഡുകളിൽ സഞ്ചരിക്കാൻ ബിഎംടിസി 120 ഇലക്ട്രിക് മിഡി ബസുകൾ വാങ്ങും; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിലെ ഇടുങ്ങിയ റോഡുകളെ ബന്ധിപ്പിക്കാനും നഗരത്തിനുള്ളിലെ സ്ഥാനങ്ങളിൽ എത്തിപ്പെടാനും കഴിയുന്ന മിഡി ബസുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ, ഗ്രോസ് കോസ്റ്റ് കരാർ (ജിസിസി) മാതൃകയിൽ 120 നോൺ എസി മിഡി ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ടെൻഡർ ക്ഷണിച്ചു. 120 ഒമ്പത് മീറ്റർ നോൺ എസി ഇലക്ട്രിക് ബസുകളുടെ സംഭരണത്തിനും നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു സേവന ദാതാവിനെ തിരഞ്ഞെടുക്കാൻ ബിഎംടിസി അടുത്തിടെ ടെൻഡർ നൽകി. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT) നിയന്ത്രിക്കുന്ന നാഷണൽ ക്ലീൻ എയർ…
Read Moreകർണാടകയിൽ കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും കമ്പനി എക്സാലോജിക് സൊലൂഷൻസും 1 ലക്ഷം വീതം പിഴ; രേഖ പുറത്ത്
മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും അവരുടെ കമ്പനി എക്സാലോജിക് സൊലൂഷൻസ് ലിമിറ്റഡിനും കമ്പനി നിയമം ലംഘിച്ചതിന് കർണാടകയിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) പിഴ ചുമത്തിയതിന്റെ രേഖ പുറത്ത്. കമ്പനി നിയമപ്രകാരം റജിസ്റ്റേഡ് ഓഫിസ് പ്രവർത്തിപ്പിച്ചില്ലെന്നും ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്നും കാണിച്ചാണു 2021 ഫെബ്രുവരിയിൽ 2 ലക്ഷം രൂപ പിഴയിട്ടത്. വീണയും കമ്പനിയും ഓരോ ലക്ഷം രൂപ വീതം അടയ്ക്കാനായിരുന്നു ഉത്തരവ്. റജിസ്റ്റേഡ് ഓഫിസ് മാറ്റിയാൽ 30 ദിവസത്തിനകം ആർഒസിയെ അറിയിക്കണമെന്നാണു നിയമം. നിക്ഷേപകരിൽ ഒരാൾ കമ്പനിയുടെ വിലാസത്തിൽ ബന്ധപ്പെട്ടപ്പോഴാണ് ഓഫിസ് മാറ്റിയ…
Read Moreസുരക്ഷാ ശക്തമാക്കുന്നു ; മെട്രോയിൽ സുരക്ഷയുറപ്പാക്കാൻ കൂടുതൽ ജീവനക്കാരെ സജ്ജമാക്കി
ബെംഗളൂരു : യാത്രക്കാർ പാളത്തിലിറങ്ങുന്ന സംഭവം കൂടുന്നതിനാൽ കൂടുതൽ സുരക്ഷാജീവനക്കാരെ സ്റ്റേഷനുകളിൽ നിയോഗിക്കാൻ മെട്രോ റെയിൽ കോർപ്പറേഷന്റെ തീരുമാനം. യാത്രക്കാരുടെ വരി നിയന്ത്രിക്കൽ, സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമിനടുത്തായുള്ള മഞ്ഞലൈനുകൾ യാത്രക്കാർ മറിക്കടക്കുന്നില്ലെന്ന് ഉറപ്പാക്കൽ തുടങ്ങിയവയായിരിക്കും സുരക്ഷാജീവനക്കാരുടെ ചുമതലകൾ. നിലവിൽ തിരക്കേറിയ സമയങ്ങളിൽ സുരക്ഷാജീവനക്കാർക്ക് യാത്രക്കാരെ പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെഭാഗമായി 326 സുരക്ഷാജീവനക്കാരെ പുതുതായി നിയമിക്കാനുള്ള നടപടികളാരംഭിച്ചു. സുരക്ഷയുറപ്പാക്കാൻ മുഴുവൻ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമിനും പാളങ്ങൾക്കും ഇടയിൽ സ്‌ക്രീനുകൾ സ്ഥാപിക്കാൻ നേരത്തേ അധികൃതർ തീരുമാനിച്ചിരുന്നു. ഇതിന്റെ…
Read Moreമൈസൂരു-കൊച്ചി വിമാന സർവീസ് ഒരു വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു; വരവേൽക്കാൻ ഒരുങ്ങി മലയാളികൾ
ബെംഗളൂരു: ഒരുവർഷത്തെ ഇടവേളക്ക് ശേഷം മൈസൂരു- കൊച്ചി വിമാന സർവീസ് അലയൻസ് എയർ പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് മൈസൂരു മലയാളികൾ. പുതിയ സർവീസ് ഈ മാസം അവസാനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതിയും സമയവും പ്രഖ്യാപിച്ചിട്ടില്ല. 70 പേർക്ക് സഞ്ചരിക്കാവുന്ന എ ടി ആർ വിമാനമാണ് സർവീസിന് ഉപയോകിക്കുക. 2022 നവംബറിലാണ് മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് ഉള്ള ഏക വിമാനസർവീസ് യാത്രക്കാരില്ലെന്ന പേരിൽ റദാക്കിയത്. ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി കൊച്ചിയിലെത്തുന്ന വിമാനം ലക്ഷദ്വീപിലെ അഗത്തി വരെയാണ് സർവീസ് നടത്തിയിരുന്നത്.
Read Moreലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്നുതുടക്കം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ സംഭാവനകൾ പുഷ്പമേളയിൽ പ്രധാന ആകർഷണമാകും. പത്തുദിവസത്തെ മേളയിൽ പത്തുലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 28-ന് സമാപിക്കും. ഹോർട്ടികൾച്ചർ വകുപ്പിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ലാൽബാഗിൽ പുഷ്പമേള സംഘടിപ്പിക്കുന്നത്.
Read More