ബെംഗളൂരു : തീവണ്ടിയിൽനിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ പുടി സ്വരാജ് (33) ആണ് അറസ്റ്റിലായത്. ഹാസനിലെ ശക്ലേഷ്പുർ റെയിൽവേ സ്റ്റേഷനിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണിയാൾ. മൂന്നുദിവസം മുമ്പ് ഉഡുപ്പിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള തീവണ്ടിയിൽ യാത്ര ചെയ്തയാളുടെ ലാപ്ടോപ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. പുടി സ്വരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണം നടത്തിയത് താൻതന്നെയാണെന്ന് ഇയാൾ സമ്മതിച്ചു. നേരത്തേ നടത്തിയ കവർച്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്. ശക്ലേഷ്പുരിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 3.3…
Read MoreMonth: January 2024
കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ പോയ 14 അംഗ പൊലീസ് ഒരു രാത്രി വനത്തില്‍ കുടുങ്ങി; സംഘത്തെ രക്ഷപ്പെടുത്തി
അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങുകയായിരുന്നു. അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണനുള്‍പ്പെടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഗൊട്ടിയാര്‍കണ്ടിയില്‍നിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍…
Read Moreപ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് നൽകി; അമ്മയ്ക്ക് 25,000 രൂപ പിഴ
ബെംഗളൂരു: 2023 ഏപ്രിലിൽ അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത മകന് മോട്ടോർബൈക്ക് കൈമാറിയതിന് വീട്ടമ്മയെ ട്രാഫിക് കേസുകൾ പരിഗണിക്കുന്ന പ്രാദേശിക കോടതി ചൊവ്വാഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തി. യുവതിയോട് 25,000 രൂപ പിഴയടയ്ക്കാനും നിർദേശിച്ചു. കുട്ടി ബൈക്കുമായി പോകുമ്പോൾ അന്ന് അപകടം സംഭവിച്ചിരുന്നു . അപകടം നടക്കുമ്പോൾ കുട്ടിക്ക് 17 വയസ്സായിരുന്നു പ്രായം .കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റഫർ ചെയ്യുകയും 1000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിന്നീട് പ്രാദേശിക കോടതിയിൽ യുവതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ 15ന് ഉച്ചയ്ക്ക് 2.30ന് കാമാക്ഷിപാളയത്ത് സുങ്കടക്കാട്ടെ പൈപ്പ് ലൈൻ…
Read Moreഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവദമ്പതികള്‍ക്ക് ഉണ്ടാകാനിടയുള്ള ഒരു സംശയമാണ് ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നത്. എന്നാല്‍ പലര്‍ക്കും ഈ സംശയം തുറന്ന് ചോദിക്കാന്‍ മടിയാണ്.കൃത്യമായ വ്യക്തതയില്ലാത്തതിനാല്‍ പല ദമ്പതികളും ഭയത്തോടെയാണ് ഇക്കാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കുഞ്ഞ് ജനിക്കുന്നതുവരെ സെക്സ് മാറ്റിവെക്കുന്ന ദമ്പതികളുമുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം. ഗര്‍ഭകാലത്ത് ലൈംഗികത സുരക്ഷിതമാണോ? ഗര്‍ഭകാലത്ത് നിങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണ്. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിന് ദോഷം ചെയ്യുകയില്ല. ഗര്‍ഭപാത്രം വളരെ ശക്തമായ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ കുഞ്ഞ് വളരെ…
Read Moreബെംഗളൂരുവിലെ പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി ഫെബ്രുവരിയിൽ തുറന്നുകൊടുക്കും
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ പീന്യ മേൽപ്പാലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരിയിൽ ഹെവി വാഹനങ്ങൾക്കായി തുറന്നേക്കും. തുമാകുരു റോഡിലെ 15 മീറ്റർ വീതിയും 4.2 കിലോമീറ്റർ നീളവുമുള്ള മേൽപ്പാലം 2021 ഡിസംബർ മുതൽ ബസുകൾക്കും ട്രക്കുകൾക്കുമായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ പാലം അടച്ചിട്ടത് താഴെയുള്ള റോഡിലെ വാഹനഗതാഗതത്തെ സാരമായി ബാധിച്ചു, ഇത് ദൈനംദിന ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കഴിഞ്ഞ വർഷം 38.5 കോടി രൂപയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഓരോ സ്പാനിലും രണ്ട് കേബിളുകൾ അധിക സ്ലോട്ടുകളാക്കി…
Read Moreഒറ്റരാത്രികൊണ്ട് 900 തേങ്ങ മോഷണം പോയി; വഴിയാധാരമായി വയോധിക
ബെംഗളൂരു: സർജാപൂർ റോഡിൽ തേങ്ങ വിറ്റ് ഉപജീവനം നടത്തുന്ന പി ലക്ഷ്മമ്മയുടെ( 58 ) 900 ഓളം തേങ്ങകൾ അക്രമികൾ മോഷ്ടിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ് പി ലക്ഷ്മമ്മ. ഇതിൽ വിഷമം തോന്നിയ സമീപത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ലക്ഷ്മമ്മയുടെ അഭ്യുദയകാംക്ഷികൾ അവർക്ക് സഹായഹസ്തം നൽകുകയും 8,400 രൂപ അവർക്കായി സ്വരൂപിക്കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു ലോഡ് തേങ്ങ ലക്ഷ്മമ്മ വാങ്ങിയത്. സർജാപൂർ റോഡിൽ തേങ്ങ വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു ലക്ഷ്മമ്മ .…
Read Moreസംസ്ഥാനത്തെ സർക്കാർ സ്കൂളിൽ കുട്ടികളെ നിർബന്ധിച്ച് ശുചിമുറി വൃത്തിയാക്കിച്ചു
ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണം നിലനിൽക്കെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തില്‍ വിദ്യാർത്ഥികള്‍ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കുട്ടികള്‍ തന്നെയാണ് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ മൊബൈലില്‍ പകർത്തിയത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ സ്കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചു.
Read Moreപടർന്നു പിടിച്ച തീ അണയ്ക്കാൻ ചെന്ന വൃദ്ധ ദമ്പതികൾ വെന്തു മരിച്ചു
ബെംഗളൂരു: വീടിനടുത്തുള്ള കുന്നിൻ തീ പടരുന്നത് കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്വാള് തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവരാണ് വെന്തു മരിച്ചത്. ഉച്ച കഴിഞ്ഞ സമയത്ത് കണ്ട തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ തച്ചുകെടുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ കാറ്റും വെയിലുമുള്ളതിനാല്‍ ചുറ്റിലും ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും തീയില്‍ കുടുങ്ങി. പരിസരവാസികള്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
Read Moreബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് അധ്യാപിക മരിച്ചു
ബെംഗളൂരു: ദക്ഷിണ കന്നടയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കുടുംബത്തോടൊപ്പം സഞ്ചരിച്ച അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) അപകടത്തിൽ മരിച്ചത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവും കുട്ടിയും പരുക്കേറ്റ് ആശുപത്രിയിലാണ്.
Read Moreപ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചു; യുവാവിന്റെ സ്വകാര്യ ഭാഗം കടിച്ചെടുത്ത് ഭാര്യ
കാണ്‍പൂര്‍: സ്ഥിരമായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് യുവതി. ആഴത്തില്‍ മുറിവേറ്റ ഭര്‍ത്താവിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. ഹാമിര്‍പൂര്‍ ജില്ലയിലെ തിക്രൗലി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 35 കാരനെ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ഇവിടെ നിന്നും കാണ്‍പൂരിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പോലീസിൽ മൊഴി നല്കി. ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് ഭാര്യയെ വദനസുരതത്തിനായി നിരന്തരം നിര്‍ബ്ബന്ധം ചെലുത്തിയിരുന്നതായും ലൈംഗികതയ്ക്കിടയില്‍ ഒടുവില്‍…
Read More