ജയിലിൽ മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ്: പിതാവിനെ മണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : ജയിലിൽ കഴിയുന്ന മകന് വസ്ത്രമെത്തിച്ച ബാഗിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പിതാവിനെ മണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു.

മണ്ഡ്യ ഹലഗൂരു സ്വദേശി ശിവണ്ണയെയാണ് അറസ്റ്റ് ചെയ്തത്.

മണ്ഡ്യ ജില്ലാ ജയിലിൽ കഴിയുന്ന മകൻ മദുസുദനന് വസ്ത്രംനൽകാൻ എത്തിയതായിരുന്നു ശിവണ്ണ.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ഇയാളുടെ ബാഗ് ജയിൽ അധികൃതർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ, ബാഗിൽ കഞ്ചാവുള്ള വിവരം ശിവണ്ണയ്ക്ക് അറിയില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ശിവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts