ബെംഗളൂരു: സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യത്തിന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും നിശ്ചലദൃശ്യം പ്രദർശിപ്പിക്കുമെന്നും നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.
എന്നാൽ കേന്ദ്രത്തിന് സമർപ്പിച്ചതിൽനിന്ന് വ്യത്യസ്തമായി ഭരണഘടനയുടെ പ്രധാന്യം വ്യക്തമാക്കുന്ന നിശ്ചലദൃശ്യമാണ് പ്രചാരണജാഥയിൽ ഉപയോഗിക്കുക.
18 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. 31 ജില്ലകൾക്കും 25 ലക്ഷം വീതം ലഭ്യമാക്കും.
നിശ്ചലദൃശ്യങ്ങളിൽ അംബേദ്കർ മുതൽ ബുദ്ധൻ വരെ
ഭരണഘടനാ പ്രചാരണ ജാഥയിൽ ഉൾപ്പെടുത്തേണ്ട നിശ്ചലദൃശ്യങ്ങളുടെ മാതൃകാ ചിത്രങ്ങൾ സാമൂഹിക ക്ഷേമവകുപ്പ് ജില്ലാഭരണകൂടങ്ങൾക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്.
അംബേദ്കറിന്റേയും സാമൂഹിക പരിഷ്കർത്താക്കളുടേയും ചിത്രങ്ങൾ ഉൾപ്പെടുന്ന നിശ്ചലദൃശ്യങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ചിത്രങ്ങളും ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന പോസ്റ്ററുകളും ഉൾപ്പെടുന്നു.
ഓരോ ജില്ലയുടെയും സംസ്കാരികത്തനിമവ്യക്തമാക്കുന്ന ദൃശ്യങ്ങളുമുണ്ടാകും. ഒരോ ജില്ലകളിലും ചുരുങ്ങിയത് രണ്ടു നിശ്ചലദൃശ്യങ്ങളെങ്കിലും പ്രദർശിപ്പിക്കാനാണ് പദ്ധതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.