ബസ് കണ്ടക്ടർമാർക്ക് ഉത്തരവാദിത്വം കൂടുന്നു ; നിർദേശം നൽകി ബി എം ടി സി

ബെംഗളൂരു:  വൈറ്റ്ഫീൽഡിൽ നിന്ന് കാണാതായ കുട്ടിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ, ബസുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളെ ശ്രദ്ധിക്കാൻ ജീവനക്കാർക്ക് ബി എം ടി സി നിർദേശം നൽകി.

സ്കൂൾ യൂണിഫോമിൽ അല്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളോട് കണ്ടക്ടർമാർ വിവരങ്ങൾ ചോദിക്കണം. മറുപടി തൃപ്തികരമല്ലങ്കിൽ പോലീസിനെ വിവരം അറിയിക്കണമെന്ന് ആണ് നിർദേശം.

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

വൈറ്റ്ഫീൽഡിൽ നിന്ന് കാണാതായ 12 വയസുകാരൻ പ്രണവ് ബി. എം. ടി. സി ബസിൽ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts