ബെംഗളൂരു : 2024 ഫെബ്രുവരി 28-നകം എല്ലാ വാണിജ്യ സ്ഥാപനങ്ങളും സൈൻബോർഡുകളിൽ 60 ശതമാനം കന്നഡ ഭാഷ ഉറപ്പാക്കണമെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) അടുത്തിടെ നിർദ്ദേശം പുറപ്പെടുവിച്ചു . അതേസമയം വാണിജ്യ സ്ഥാപനങ്ങളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നഡ നിയമം നിർബന്ധമാക്കാനുള്ള ബ്രഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പ്രഖ്യാപനം വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. പല വ്യാപാരികളും ചട്ടത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ഇത് പാലിക്കാഞ്ഞതെന്നും കടയുടമകൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഇത്തരമൊരു നിയമമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞതെന്ന്…
Read MoreYear: 2023
ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍; കിലോയ്ക്ക് 25 രൂപ
ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ്…
Read Moreകൊവിഡ് വ്യാപനം: കർണാടകയിൽ വീണ്ടും ക്വാറന്‍റൈൻ പ്രഖ്യാപിച്ചു ; വിശദാംശങ്ങൾ
ബെംഗളൂരു: ജെഎൻ.1 വേരിയന്റിന്റെ കുതിച്ചുചാട്ടം കണക്കിലെടുത്ത് കർണാടക സർക്കാർ ശക്തമായ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു. കോവിഡ്-19 പോസിറ്റീവ് രോഗികൾക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാക്കി കർണാടക സർക്കാർ. കർണാടകയിൽ ചൊവ്വാഴ്ച മാത്രം 74 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. പുതിയ കേസുകളിൽ 57 എണ്ണം ബെംഗളൂരുവിലാണ്. കൊവിഡ്-19 ബാധിച്ച് രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തട്ടുണ്ട്. എല്ലാ രോഗികളുടെയും പ്രൈമറി കോണ്ടാക്റ്റുകൾക്ക് പരിശോധനയും നിർബന്ധമാക്കി. സംസ്ഥാനത്ത് ജഎൻ.1 വേരിയന്‍റ് വ്യാപകമായി പടരുന്നതിനാലാണ് നിർബന്ധിത 7 ദിവസത്തെ ഹോം ക്വാറന്റൈന് നിയമം വരുന്നത് എന്ന്…
Read Moreകോവിഡ് കാലഘട്ടത്തിൽ യെദ്യൂരപ്പ നടത്തിയത് 40,000 കോടിയുടെ അഴിമതിയെന്ന് ബി ജെ പി എം.എൽ.എ.
ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെപേരിൽ 40,000 കോടിയുടെ അഴിമതിയാരോപണം ഉന്നയിച്ച് ബി.ജെ.പി.യുടെ മുതിർന്ന നേതാവും എം.എൽ.എ.യുമായ ബസനഗൗഡ പാട്ടീൽ യത്‌നൽ. ‘ ‘യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കോവിഡ് നിയന്ത്രണത്തിന്റെ മറവിൽ വൻ അഴിമതി നടന്നതായാണ് ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാൻ 20,000 രൂപ നിരക്കിൽ ബെംഗളൂരുവിൽ 10,000 കിടക്കകൾ വാടകയ്ക്കെടുത്തു. 20,000 രൂപയ്ക്ക് രണ്ട് കിടക്കകൾ വിലയ്ക്കുവാങ്ങാമായിരുന്നു. എട്ടുമുതൽ പത്തുലക്ഷം രൂപവരെ രോഗികൾക്ക് ബില്ലിട്ടുവെന്നും യത്‌നൽ ആരോപിച്ചു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിടുമെന്നുപറഞ്ഞ അദ്ദേഹം, തന്നെ…
Read Moreപാർലമെന്റ് സുരക്ഷാ ലംഘനക്കേസ്: മനോരഞ്ജന്റെ മൈസൂരുവിലെ വനിതാ സുഹൃത്തിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്
ബംഗളൂരു: പാർലമെന്റ് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സംഘം ബുധനാഴ്ച മൈസൂരിലെ യുവതിയുടെ വീട്ടിലെത്തി ചോദ്യം ചെയ്തു. രണ്ട് ലോക്‌സഭാ നുഴഞ്ഞുകയറ്റക്കാരിൽ ഒരാളായ ഡി മനോരഞ്ജനുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ 10 ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്ത ഡൽഹി പോലീസ് മൈസൂരുവിലെ ഒരു സ്ത്രീയുടെ വസതിയിൽ പെട്ടെന്ന് എത്തി ചോദ്യം ചെയ്തു. മനോരഞ്ജന്റെ ഫോണിലെ കോൾ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് യുവതിയുടെ വിവരങ്ങൾ പോലീസ് കണ്ടെത്തിയത്. പ്രസ്തുത സ്ത്രീയുമായി മനോരഞ്ജൻ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും ഇരുവരും ദീർഘനേരം സംസാരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.…
Read Moreബിഎംടിസിയുടെ 100 ടാറ്റ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങി: എന്തൊക്കെയാണ് പ്രത്യേകതകൾ?
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) 100 നോൺ എ.സി. വൈദ്യുത ബസുകൾ നഗരത്തിൽ എത്തി. ഗതാഗതത്തിന് വൈദ്യുത ബസുകൾ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി നൂറ് ബസുകൾ കൂടി നിരത്തിലിറക്കി ബി.എം.ടി.സി. ടാറ്റ മോട്ടോഴ്‌സ് സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസിൽനിന്ന് വാടകയ്ക്കെടുക്കുന്ന ബസുകളാണിവ. കേന്ദ്ര സർക്കാരിന്റെ ‘ഫെയിം ഇന്ത്യ’ പദ്ധതിയിൽ ടാറ്റയുമായി സഹകരിച്ച് ജിസിസി മോഡലിൽ ഉണ്ടാക്കിയ കരാർ പ്രകാരം 921 ബസുകളുടെ ആദ്യ ഗഡുവിൽ 100 ഇവി നോൺ എസി ബസുകൾ ഗതാഗതത്തിന് ലഭ്യമാക്കി. ഒറ്റ ചാർജിങ്ങിൽ 200 കിലോമീറ്റർ ഓടാനുള്ള…
Read Moreബെംഗളൂരുവിലെ പുതുവത്സരാഘോഷം; പഴുതടച്ച സുരക്ഷ ഒരുക്കാൻ ഒരുങ്ങി പോലീസ്; വിശദാംശങ്ങൾക്ക് വായിക്കാം
ബെംഗളൂരു : പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കാൻ വിപുലമായ ഒരുക്കവുമായി ബെംഗളൂരു പോലീസ്. ആകെ 8000 പോലീസുകാരെയാണ് നഗരത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കുകയെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിതാപോലീസുകാരേയും നിയോഗിക്കാനാണ് പദ്ധതി. 31-ന് നഗരമൊട്ടാകെ പരിശോധനകൾ നടത്താനും ആഘോഷങ്ങൾ നടക്കുന്ന പ്രധാനകേന്ദ്രങ്ങളിൽ പ്രത്യേകം പോലീസ് സംഘങ്ങളെ നിയോഗിക്കാനുമാണ് തീരുമാനം. എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, കബൺ പാർക്ക്, ട്രിനിറ്റി, എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് തുടർച്ചയായ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുമൊരുക്കും. ഡ്രോൺ ക്യാമറകളുമുണ്ടാകും. 31-ന് ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായി…
Read Moreനടുറോഡിൽ ഓടുന്ന കാറിനു തീപിടിച്ചു; മലയാളി ഡ്രൈവർ വെന്തുമരിച്ചു
ബെംഗളൂരു : നെലമംഗലയിലെ ടോളിന് സമീപം പാർലെ ജി ബിസ്‌ക്കറ്റ് ഫാക്ടറിക്ക് സമീപം മാരുതി കാറിന് തീപിടിച്ച് ഡ്രൈവറെ ജീവനോടെ കത്തി മരിച്ചു. വയനാട് മേപ്പാടി സ്വദേശിയും ഷെട്ടിഹള്ളി നന്ദന ലേഔട്ടിലെ താമസക്കാരനുമായ അനിൽ കുമാർ (48 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. നെലമംഗലയിൽനിന്ന് ഷെട്ടിഹള്ളിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഈ സമയത്ത് അനിൽ കുമാർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ എഞ്ചിനിൽ തീ പടർന്ന് വാഹനം മുഴുവൻ കത്തിനശിക്കുകയായിരുന്നു. തീ പടർന്നതോടെ ഡ്രൈവറെ സഹായിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. അഗ്നിശമന…
Read Moreമെട്രോ സ്‌റ്റേഷനിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ വനിതാ ഗാർഡിനെ അടിച്ചു
ബെംഗളൂരു: ദാസറഹള്ളി മെട്രോ സ്‌റ്റേഷനിൽ നിയമിച്ച വനിതാ ഹോം ഗാർഡിനെ മദ്യപിച്ചെത്തിയ യാത്രക്കാരൻ മർദിച്ചു. മദ്യപിച്ചെത്തിയ യാത്രക്കാരനെ മെട്രോ സ്‌റ്റേഷനിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് വനിതാ ഗാർഡിനെ യാത്രക്കാരൻ മർദിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു . ട്രെയിനിൽ മദ്യപിച്ച് യാത്രക്കാരെ ബിഎംആർസിഎൽ വിലക്കിയതിനാൽ ചന്ദ്രശേഖർ എന്ന പ്രതിയെ ഹോംഗാർഡ് തടഞ്ഞു. കാവൽക്കാരൻ പ്രവേശനം നിരസിച്ചപ്പോൾ, പ്രകോപിതനായ യുവാവ് നിതാ ഗാർഡിനു നേരെ അധിക്ഷേപങ്ങൾ പറഞ്ഞു. എന്നിട്ടും പ്രതിയെ യാത്ര ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് അയാൾ വനിതാ ഗാർഡിന്റെ വലതു കവിളിൽ അടിക്കുകയും ഭീഷണിപ്പെടുത്തുകയും…
Read Moreമുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ച് മാതാപിതാക്കൾ; കാരണം വിചിത്രം
ബെംഗളൂരു: കടലിൽ മുങ്ങി ജീവൻ പൊലിഞ്ഞ കുട്ടികളുടെ മൃതദേഹം മണിക്കൂറുകൾ ഉപ്പിൽ സൂക്ഷിച്ച് മാതാപിതാക്കൾ. മൃതദേഹം നാലോ അഞ്ചോ മണിക്കൂർ ഉപ്പു കൂമ്പാരത്തിൽ സൂക്ഷിച്ചാൽ ജീവൻ തിരിച്ചുകിട്ടും എന്ന വീഡിയോ മാസങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ച വെള്ളത്തിൽ മുങ്ങിമരിച്ച രണ്ട് ആൺകുട്ടികളുടെ രക്ഷിതാക്കൾ മൃതദേഹം ഉപ്പ് കൂമ്പാരത്തിൽ സൂക്ഷിച്ചു. ഗലാപുജി ഗ്രാമത്തിലെ തടാകത്തിൽ നീന്താൻ പോയ ആൺകുട്ടികൾ ഞായറാഴ്ച വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു. ഹേമന്ത് (12), നാഗരാജ് (11) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത ശേഷം മാതാപിതാക്കൾ…
Read More