കോവിഡ് കാലഘട്ടത്തിൽ യെദ്യൂരപ്പ നടത്തിയത് 40,000 കോടിയുടെ അഴിമതിയെന്ന് ബി ജെ പി എം.എൽ.എ.

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെപേരിൽ 40,000 കോടിയുടെ അഴിമതിയാരോപണം ഉന്നയിച്ച് ബി.ജെ.പി.യുടെ മുതിർന്ന നേതാവും എം.എൽ.എ.യുമായ ബസനഗൗഡ പാട്ടീൽ യത്‌നൽ. ‘

‘യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കോവിഡ് നിയന്ത്രണത്തിന്റെ മറവിൽ വൻ അഴിമതി നടന്നതായാണ് ആരോപണം.

45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാൻ 20,000 രൂപ നിരക്കിൽ ബെംഗളൂരുവിൽ 10,000 കിടക്കകൾ വാടകയ്ക്കെടുത്തു.

20,000 രൂപയ്ക്ക് രണ്ട് കിടക്കകൾ വിലയ്ക്കുവാങ്ങാമായിരുന്നു. എട്ടുമുതൽ പത്തുലക്ഷം രൂപവരെ രോഗികൾക്ക് ബില്ലിട്ടുവെന്നും യത്‌നൽ ആരോപിച്ചു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിടുമെന്നുപറഞ്ഞ അദ്ദേഹം, തന്നെ പുറത്താക്കാൻ പാർട്ടിനേതൃത്വത്തെ വെല്ലുവിളിച്ചു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായിച്ചേർന്ന് യെദ്യൂരപ്പ അഴിമതിനടത്തിയതായും ആരോപിച്ചു.

യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയുടെ മുതിർന്ന നേതാവുതന്നെ അഴിമതിയാരോപണമുന്നയിച്ചത് നേതൃത്വത്തിന് തലവേദനയായി.

പാർട്ടിയുടെ സംസ്ഥാനാധ്യക്ഷനായി യെദ്യൂരപ്പയുടെ മകനും എം.എൽ.എ.യുമായ ബി.വൈ. വിജയേന്ദ്രയെ നേതൃത്വം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് യത്‌നൽ ആരോപണങ്ങൾ കടുപ്പിച്ചത്.

ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തി യെദ്യൂരപ്പ വിജയേന്ദ്രയ്ക്ക് അധ്യക്ഷസ്ഥാനം തരപ്പെടുത്തിയതാണെന്ന് അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

അധ്യക്ഷസ്ഥാനത്തേക്കും പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തേക്കും പരിഗണിക്കാതിരുന്നതാണ് യത്‌നലിനെ ചൊടിപ്പിച്ചത്.

യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോഴും യത്‌നൽ കടുത്ത ആരോപണമുന്നയിച്ചപ്പോൾ നേതൃത്വം താക്കീത് ചെയ്തിരുന്നു.

പക്ഷേ, പോരിനൊടുവിൽ യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
[masterslider id="10"]

Related posts