നടുറോഡിൽ ഓടുന്ന കാറിനു തീപിടിച്ചു; മലയാളി ഡ്രൈവർ വെന്തുമരിച്ചു

ബെംഗളൂരു : നെലമംഗലയിലെ ടോളിന് സമീപം പാർലെ ജി ബിസ്‌ക്കറ്റ് ഫാക്ടറിക്ക് സമീപം മാരുതി കാറിന് തീപിടിച്ച് ഡ്രൈവറെ ജീവനോടെ കത്തി മരിച്ചു.

വയനാട് മേപ്പാടി സ്വദേശിയും ഷെട്ടിഹള്ളി നന്ദന ലേഔട്ടിലെ താമസക്കാരനുമായ അനിൽ കുമാർ (48 ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.

നെലമംഗലയിൽനിന്ന് ഷെട്ടിഹള്ളിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഈ സമയത്ത് അനിൽ കുമാർ മാത്രമാണ് കാറിലുണ്ടായിരുന്നത്.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ എഞ്ചിനിൽ തീ പടർന്ന് വാഹനം മുഴുവൻ കത്തിനശിക്കുകയായിരുന്നു.

തീ പടർന്നതോടെ ഡ്രൈവറെ സഹായിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

അപ്പോഴേക്കും അനിൽകുമാർ മരിച്ചിരുന്നു. മൃതദേഹം നെലമംഗലയിലെ ആശുപത്രിയിലേക്കുമാറ്റി.

തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിശദമായി പരിശോധിച്ചുവരുകയാണെന്നും നെലമംഗല പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
[masterslider id="10"]

Related posts