ബെംഗളൂരു: കന്നഡ സിനിമയിലെ പ്രശസ്ത നടി ലീലാവതി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. വർഷങ്ങളായി രോഗബാധിതയായിരുന്ന നടി നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിൽ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു. മകൻ വിനോദ് രാജ് അമ്മയുടെ മരണം സ്ഥിരീകരിച്ചു. ലീലാവതിയുടെ മരണത്തിൽ സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Read MoreDay: 8 December 2023
കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു
ലഖ്നൗ: പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുറ്റത്ത് കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്. പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജില്ലാ…
Read Moreബെംഗളൂരുവിൽ വീടിനുമുകളിൽ സ്ഥാപിച്ചിരുന്ന എയർടെൽ ടവർ ഇളകിവീണു
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു വീടിന്റെ മുകളിൽ സ്ഥാപിച്ച എയർടെൽ കമ്പനിയുടെ (എയർടെൽ കമ്പനി ടവർ) ഒരു ടവർ നിലത്തു വീണു. ഭാഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ലഗേരിയിലെ പാർവതി നഗറിൽ ഒരു വീടിന് മുകളിൽ ഇരുമ്പ് കൊണ്ട് നിർമ്മിച്ച ലൊക്കേഷൻ ടവർ സ്ഥാപിച്ച സംഭവത്തിലാണ് സംഭവം. മെയിൻ റോഡിനോട് ചേർന്നായിരുന്നു ഈ കെട്ടിടം സ്ഥിതിചെയ്തിരുന്നത്. ഈ ടവർ സ്ഥാപിച്ച വീടിനോട് ചേർന്ന് ഒരു ഒഴിഞ്ഞ സൈറ്റ് ഉണ്ടായിരുന്നു. ഇതേ സ്ഥലത്തുതന്നെ വീട് നിർമിക്കാനായിരുന്നു ഉടമയുടെ പദ്ധതി. പുതിയ വീട് നിർമാണത്തിന് അടിത്തറ പാകുന്നതിന് ഒഴിഞ്ഞ…
Read Moreക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിക്കുന്നു
ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബംഗളുരു വൈറ്റ് ഫീൽഡിൽ, സെക്രെഡ് ഹാർട്ട് പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിക്കുന്നു. കോറൽ ക്രെസെണ്ടോ എന്ന പേരിൽ വൈറ്റ് ഫീൽഡ് എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ ഡിസംബർ 9 നു വൈകിട്ട് 3 മുതലാണ് മത്സരം നടക്കുക. ബെംഗളൂരു സെന്റർ നിയോജക മണ്ഡലം എം.പി പി.സി മോഹൻ, മണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത് എന്നിവർ മുഖ്യ അതിഥികളായി എത്തും. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ്, പാടും പാതിരി എന്നറിയപ്പെടുന്ന ഫാദർ…
Read Moreവിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: കൊല്ലേഗല താലൂക്കിലെ സീനിയർ പ്രൈമറി സ്കൂളിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗസ്റ്റ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് ജീവനക്കാർ വൈദ്യുതി ബില്ലെടുക്കാൻ പോയപ്പോഴാണ് സ്കൂൾ മുറിയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്. പിന്നീട് ഈ പ്രശ്നം കൊല്ലേഗല മണ്ഡലം വിദ്യാഭ്യാസ ഓഫീസർ മഞ്ജുളയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ കൊല്ലേഗല റൂറൽ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ കൊല്ലേഗല റൂറൽ പോലീസ് സ്റ്റേഷൻ സ്വീകരിച്ചു.
Read Moreകാനം രാജേന്ദ്രൻ അന്തരിച്ചു
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനം രാജേന്ദ്രന്റെ ജനനം. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ…
Read Moreവേർപിരിയൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും
മുൻ ലോകസുന്ദരി ഐശ്വര്യ റായ് തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നാൾമുതൽ ബോളിവുഡിൽ വളരെ വിജയകരമായി നിലന്നിരുന്ന താരമാണ്. വിവാഹത്തോടെ കരിയറിൽ നിന്നും അൽപ്പം ബ്രേക്ക് എടുത്തത് എന്നാൽ കുറച്ച വർഷങ്ങൾക്ക് മുൻപ് ചില സിനിമകളിൽ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ഐശ്വര്യ റായ് വീണ്ടും അഭിനയ രംഗത്തിലേക്ക് മടങ്ങിവന്നിരുന്നു. ഐശ്വര്യ റായും നടൻ അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും 2007 ലാണ് വിവാഹിതരായത്. അവർക്ക് ആരാധ്യ എന്ന് പേരുള്ള 12 വയസ്സുള്ള ഒരു മകളുണ്ട്. എന്നാൽ ഏതാനും ആഴ്ചകളായി, അഭിഷേകും ഐശ്വര്യയും വേർപിരിഞ്ഞതായി ചിലർ…
Read Moreചെന്നൈ പ്രളയം; സൂപ്പർസ്റ്റാർ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിലായിലായി; വൈറലായി വീഡിയോ
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ഈ ആഴ്ച ആദ്യം ചെന്നൈയിൽ കനത്ത മഴ പെയ്തത് നഗരത്തെ വെള്ളത്തിലാക്കിയിരുന്നു. അതേസമയം ചെന്നൈയിലെ ഉണ്ടായ പ്രളയം സാധാരണക്കാരെ മാത്രമല്ല, സൂപ്പർ താരം രജനികാന്തിനെയും ദുരിതത്തിലാക്കി. ചെന്നൈയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായ സൂപ്പർസ്റ്റാർ രജനികാന്തിന്റെ വസതി പോലും വിനാശകരമായ മൈചോങ് ചുഴലിക്കാറ്റും തുടർന്നുള്ള വെള്ളപ്പൊക്കവും ഒഴിവാക്കിയില്ല നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായതായി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.…
Read Moreചേതനയറ്റ ശരീരത്തിൽ ഒരുകൂട് ചോക്ലേറ്റ്; ഏവരെയും സങ്കടത്തിലാക്കി രാഹുലിന് ഗർഭിണിയായ ഭാര്യ നൽകിയ യാത്രാമൊഴി
കശ്മീരിൽ യാത്രപോയി വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശികളായ യുവാക്കളുടെ വീടുകളിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച. മൃതദേഹത്തിനു മുകളിൽ ഒരു കൂടു ചോക്ലേറ്റ് വച്ച് ഏഴുമാസം ഗർഭിണിയായ ഭാര്യ രാഹുലിനെ യാത്രയാക്കിയത് ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. മരിച്ച സുധീഷ് ഏതാനും മാസങ്ങൾക്കു മുൻപാണ് വിവാഹിതനായത്. കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണാണ് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവർ മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ്…
Read Moreതാലികെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹം വേണ്ടെന്ന് വച്ച് വധു
ബെംഗളൂരു: താലികെട്ടുന്നതിന് തൊട്ടുമുൻപ് വധുവിന്റെ തീരുമാനം മാറി. വിവാഹം വേണ്ടെന്നു വച്ചു. ഹൊസദുർഗ താലൂക്കിലെ ചിക്കബ്യാലഡകെരെ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ സംഭവം നടന്നത്. ഭൈരവേശ്വർ കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം. വധുവും വരനും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഗംഭീരമായാണ് പരിപാടി സംഘടിപ്പിച്ചത്. ആചാരങ്ങൾ നടത്തി വരൻ കൈകൊട്ടണം. ഈ സാഹചര്യത്തിലാണ് വധു വിവാഹത്തിന് വിസമ്മതിച്ചത്. ഒടുവിൽ വിവാഹം വേണ്ടെന്ന് വച്ചു. ഈ വിവാഹം തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ് വധു വരനെ തടഞ്ഞുനിർത്തുന്ന രംഗമാണ് വീഡിയോയിലൂടെ പ്രചരിച്ചത്. മുതിർന്നവരും ബന്ധുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ…
Read More