സർക്കാർ എന്ത് തെറ്റ് ചെയ്താലും അത് പറയാനുള്ള ധൈര്യം മാധ്യമപ്രവർത്തകർക്കുണ്ടാകണം; ഡികെ ശിവകുമാർ 

ബെംഗളൂരു: ഭരണഘടനയാണ് നമ്മുടെ മതം. രാഷ്ട്രീയ മതം പിന്തുടരുന്നത് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. “പേഴ്സൺ ഓഫ് ദ ഇയർ-സ്പെഷ്യൽ പേഴ്‌സൺ”, വാർഷിക അവാർഡ് ദാന ചടങ്ങ്, 2024ലെ പ്രസ് ക്ലബ് ഡയറി പ്രകാശനം എന്നിവ നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദീർഘവും അർത്ഥവത്തായതുമായ ചർച്ചയ്‌ക്കൊടുവിലാണ് നമ്മുടെ ഈ ഭരണഘടന നടപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ട് ഈ ഭരണഘടനയെ മാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തികളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുക എന്നത് പത്രപ്രവർത്തനത്തിന്റെ ഒരു പ്രധാന മൂല്യമാണ്. ഈ…

Read More

അസുഖം ഭേദമാകാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു 

ഭോപ്പാല്‍: ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകാന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടുത്ത ശ്വാസമുട്ട് നേരിട്ട കുഞ്ഞിനെ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്. മധ്യപ്രദേശിലെ ഷാഹ്ദോലിലെ ബാന്ധ ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 21 നാണ് ഗുരുതരമായി ​പൊള്ളലേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടയിലാണ് കുഞ്ഞ് മരിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് പോലീസ്…

Read More

ബിരിയാണിയിൽ പല്ലിയുടെ വാൽ; പല്ലിവാൽ അല്ല മീൻ ആണെന്ന വാദവുമായി ഹോട്ടൽ ഉടമ 

ഹൈദരാബാദ്: ഹോട്ടലിലെ ബിരിയാണിയിൽ പല്ലിയുടെ വാൽ കണ്ടെത്തി. രാജേന്ദ്രനഗറിലെ ഡെക്കാൻ എലൈറ്റ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയിലാണ് പല്ലിവാൽ കണ്ടെത്തിയത്. ബിരിയാണി കഴിച്ച എട്ട് പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടു. ബിരിയാണിയിലെ പല്ലിവാലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ബിരിയാണിയിൽ കണ്ടെത്തിയത് പല്ലിവാലാണെന്ന വാദം തള്ളി ഹോട്ടൽ ഉടമ രംഗത്ത് വന്നു. ബിരിയാണിയിലുണ്ടായിരുന്നത് മീനാണെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. ഒരാൾ ഫിഷ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഹോട്ടലിന്‍റെ പുറത്ത് നിന്ന് ഡിസ്പോസിബിൾ പ്ലേറ്റിലാണ് അത് കഴിച്ചത്.…

Read More

ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം

ആലപ്പുഴ: ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മർദിച്ചതായി സൂചനയുണ്ട്. ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് കഴിയുന്നത്. അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മർദിച്ച ശേഷം കുട്ടിയെ കൃഷ്ണകുമാർ പിതാവിന്റെ വീട്ടിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒന്നര മാസത്തോളമായി കുട്ടിക്ക്…

Read More

മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ

Siddaramaiah

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ. ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രൂപം നൽകി. ഇവർ കമ്പനിയധികൃതരുമായി ചർച്ചനടത്തും. ജനുവരി അവസാനവാരമാണ് മേള നടത്താൻ ആലോചന. തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണ് സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണാൻ തൊഴിൽമേള നടത്തുമെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ യുവനിധി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചതിന് പിന്നാലെയാണ് തൊഴിൽമേളയുടെ നടത്തിപ്പിലേക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്. തൊഴിൽ…

Read More

അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം: തകർന്ന വീടിന്റെ ചുമരിൽ 5 കൈമുദ്രകൾ ! അസ്ഥികൂട കേസിൽ വഴിത്തിരിവ്

ചിത്രദുർഗ: അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ കേസിൽ വഴിത്തിരിവാകുന്നു. രണ്ട് പേരുടെ അസ്ഥികൂടങ്ങൾ കാലുകൾ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയെന്ന വാർത്തകൾക്കിടെ വീടിന്റെ ചുമരിൽ നിന്ന് അഞ്ച് കൈമുദ്രകൾ കണ്ടെത്തി. ചിത്രദുർഗ നഗരത്തിലെ ചള്ളകെരെ ഗേറ്റിന് സമീപമുള്ള ദൊഡ്ഡ സിദ്ധവൻ ഗ്രാമത്തിൽ താമസിക്കുന്ന ജഗന്നാഥ് റെഡ്ഡിയുടെ മുഴുവൻ കുടുംബത്തിന്റെയും അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത് . കുടുംബത്തിലെ അഞ്ച് പേർ കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം സംശയിച്ചത്. കുടുംബ നാഥൻ ജഗന്നാഥ് റെഡ്ഡി, ഭാര്യ പ്രേമ, മക്കളായ ത്രിവേണി, നരേന്ദ്ര റെഡ്ഡി, കൃഷ്ണ റെഡ്ഡി എന്നിവരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. നിലവിൽ,…

Read More

പുതുവത്സരാഘോഷം: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രി പാർട്ടിക്ക് നിരോധനം; ബെംഗളൂരുവിലെ ഹിൽ സ്റ്റേഷനുകൾ അടച്ചു

ബെംഗളൂരു: ഹിൽ സ്റ്റേഷനുകളിലും നന്ദിഹിൽസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയി നിശാപാർട്ടി നടത്തി പുതുവത്സരം ആഘോഷിക്കാനുള്ള യുവാക്കളുടെ മോഹം വെള്ളത്തിലായി . ഡിസംബർ 31 വൈകുന്നേരം മുതൽ സംസ്ഥാനത്തെ മിക്കവാറും എല്ലാ ഹിൽ സ്റ്റേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയാണ്. മുൻകാലങ്ങളിൽ ഈ സ്ഥലങ്ങളിൽ പാർട്ടി നടത്തിയതിന് ശേഷം അപകടമുണ്ടായാത്തോടെയാണ് ജില്ലാ ഭരണകൂടങ്ങൾ കർശന നടപടി സ്വീകരിച്ചത്. ഡിസംബർ 31ന് രാത്രി ചിക്കമംഗളൂരു ജില്ലയിലെ നന്ദി ഗിരിധാമിലെ പുതുവത്സരാഘോഷങ്ങൾ നിർത്തിവച്ചട്ടുണ്ട് രാത്രികാലങ്ങളിൽ ആളുകൾക്ക് ഇവിടെയെത്താൻ കഴിയില്ല. മാത്രവുമല്ല മലയോരത്തെ ഗസ്റ്റ് ഹൗസുകളും അടച്ചിടുകയാണ്. പുതുവർഷത്തിൽ മദ്യപിച്ച്…

Read More

ബെംഗളൂരുവിലെ വഴിയോരക്കച്ചവടക്കാർ ഇന്ന് നേരത്തെ കടകൾ അടയ്ക്കും ; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: എംജി റോഡിലെ വഴിയോരക്കച്ചവടക്കാരും വഴിയോര കച്ചവടക്കാരും ഡിസംബർ 31ന് വൈകിട്ട് 4.30നകം തങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. പുതുവത്സരാഘോഷങ്ങൾക്കായി എംജി റോഡിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ സാധനങ്ങൾ മോഷണം പോയതിന്റെ മുൻകാല അനുഭവങ്ങൾ കൊണ്ടും ഈ വർഷം പ്രതീക്ഷിക്കുന്ന അനിയന്ത്രിതമായ തിരക്കുംകണക്കിലെടുത്താണ് ഈ തീരുമാനം. ഡിസംബർ 31 അവർക്ക് ഉയർന്ന വരുമാനമുള്ള ദിവസമായതിനാൽ കട നേരെത്തെ അടക്കുന്നത് സംബന്ധിച്ച് ഡി.എച്ച് എം.ജി റോഡിലെ നിരവധി കച്ചവടക്കാരുമായും ചർച്ച് സ്ട്രീറ്റിലെയും ബ്രിഗേഡ് റോഡിലെയും കച്ചവടക്കാരുമായി സംസാരിച്ചു. അതേസമയം വൈകുന്നേരം 4:30 ന് കടയടക്കാൻ പല വഴിയോരക്കച്ചവടക്കാരും…

Read More

ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങവേ മലയാളിയുടെ കാർ അപകടത്തിൽ പെട്ടു; ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം. സംഭവത്തിൽ ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ പാലത്തിനു മുകളിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം നടന്നത്. ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശി ജോൺ തോമസ് എന്ന ആളുടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുതിരാനിലെ റോഡ് ഇടിഞ്ഞ…

Read More

പുതുവത്സരരാവിൽ ഈ തെറ്റുകൾ ചെയ്യരുത്! ബെസ്‌കോമിന്റെ മുന്നറിയിപ്പ് വായിക്കാം

ബെംഗളൂരു: 2024ലെ പുതുവർഷത്തെ ആവേശത്തോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലായിടത്തും ആളുകൾ. ആഘോഷവേളയിൽ വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്ക് ഉയർന്ന മുൻഗണന നൽകണമെന്ന് ബെസ്കോം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പുതുവത്സരം ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല, വൈറ്റ്ഫീൽഡ് തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും എല്ലാ വർഷത്തേയും പോലെ, പബ്ബുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ പാർട്ടികൾക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആഘോഷങ്ങൾക്ക് മോടികൂട്ടാൻ പ്രത്യേക വൈദ്യുത വിളക്കുകൾ ഒരുക്കിയിട്ടുണ്ട്. ഇത്തരമൊരു സമയത്ത്, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുകയാണ് ബെസ്‌കോം, പൊതുജനങ്ങൾ വൈദ്യുത…

Read More
Click Here to Follow Us