ആദ്യം കാവിക്കൊടി, പിന്നെ മനുഷ്യനെന്ന് പ്രചാരണം; മലകയറിയ വനംവകുപ്പ് കണ്ടത് ടെഡിബിയർ

ചെറുതോണി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നായിരുന്നു ആദ്യത്തെ വാർത്ത. പിന്നീട് അവിടെ മനുഷ്യനുണ്ടെന്നായി പ്രചാരണം. ആരെങ്കിലും കുടുങ്ങിയതാവാം എന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും മല മുകളിലെത്തിയപ്പോൾ കണ്ടത് ഹൈഡ്രജൻ ബലൂൺ.

പാൽക്കുളംമേട്ടിന് മുകളിൽ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ ടോർച്ചിന്‍റെ പ്രകാശം കണ്ടെന്നുമാണ് പൊലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും മലമുകളിലെത്താൻ കഴിഞ്ഞില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടർന്ന് വനംവകുപ്പനെ വിവരമറിയിക്കുകയായിരുന്നു

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ഡെപ്യൂട്ടി റേഞ്ചർ ജോജി എം ജേക്കബിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്. പരിശോധനയിൽ കുട്ടികളുടെ കളിപ്പാട്ടമായ ടെഡിബെയർ ഹൈട്രജൻ ബലൂൺ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴയ്ക്കിടയിൽ പായലുള്ള വഴുതുന്ന ചെങ്കുത്തായ പാറയിലൂടെ വളരെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ മലമുകളിലെത്തിയത്. പാലക്കാട് കുറുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതുപോലെ പാൽക്കുളംമേട്ടിലും ആരോ കുടുങ്ങിയതായി വാർത്ത വ്യാപിച്ചു. ഇതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. കാവിക്കൊടിയായും മനുഷ്യ രൂപമായും തോന്നിയത് ഹൈഡ്രജൻ ബലൂൺ ആണെന്നറിഞ്ഞപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts