ആറു വയസുകാരിയെ വിട്ടു കിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു. ബന്ധുവാണ് ഫോൺ എടുത്ത് സംസാരിച്ചത്. മറുതലക്കൽ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാൽ പെൺകുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്. വിവരം ലഭിക്കുന്നവർ 9946923282, 949557899 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട…

Read More

തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. തൃശൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read More

വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറിയ യുവതിക്കെതിരെ കേസ് 

ബെംഗളൂരു: സുഹൃത്തിനെ ഇറക്കാൻ വന്ന യുവതി വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറി. ഇതോടെ യുവതിക്കെതിരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേസെടുത്തു. ഹർപിത് കൗർ സൈനി എന്ന സ്ത്രീക്കെതിരെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 26 ന് റാഞ്ചിയിലേക്ക് പോകുകയായിരുന്ന സുഹൃത്തിനെ ഇറക്കാൻ ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഡിപ്പാർച്ചർ ഗേറ്റിൽ ഇ-ടിക്കറ്റ് കാണിച്ചാണ് ഇവർ ടെർമിനലിലേക്ക് കടന്നത്.

Read More

ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വീടിന് സമീപത്ത് വെച്ച് വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍…

Read More

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി 

ബെംഗളൂരു: മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിംഗസുഗൂർ താലൂക്കിലെ ചിക്ക ഉപ്പേരി ഗ്രാമത്തിലാണ് സംഭവം. സുനിത (28) എന്ന വീട്ടമ്മയെയാണ് ഭർത്താവ് ബസവരാജ കമ്പളി ക്രൂരമായി കൊന്നത്. ബസവരാജയും സുനിത മാനസാരെയും പരസ്പരം പ്രണയിച്ച് 2014ൽ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായവരാണ്. ഞായറാഴ്ച സുനിത തന്റെ പറമ്പിൽ വെള്ളം കോരുന്നതിനിടെ ഭർത്താവ് ബസവരാജ കൃഷിയിടത്തിലെത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.  ഭാര്യ പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ചട്ടുകം കൊണ്ട് സുനിതയുടെ വലത് കണ്ണിൽ ഗുരുതരമായി ആക്രമണം…

Read More

നഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി 

ബെംഗളൂരു: നഗരത്തിൽ നിന്ന്  ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും.  ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ  രാവിലെ 10ന് എത്തിച്ചേരും.

Read More

ആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്

ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു.  പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്.  ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…

Read More

കുട്ടികളെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോയ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: കുട്ടികളെ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് പോയ യുവതിയുടെ ബൈക്ക് കുമാട തുറമുഖത്തിന് സമീപം കണ്ടെത്തി. ബൈക്കിൽ നിന്നും സ്ത്രീയുടെ മരണക്കുറിപ്പും കണ്ടെടുത്തു. കാണാതായ യുവതിക്ക് വേണ്ടി കടലിൽ തിരച്ചിൽ തുടരുകയാണ്. കുണ്ട താലൂക്കിലെ സന്താഗൽ സ്വദേശി നിവേദിത നാഗരാജ ഭണ്ഡാരിയാണ് കാണാതായത്. ശനിയാഴ്ച രണ്ട് മക്കളെയും വീട്ടിൽ നിന്ന് സ്‌കൂട്ടിയിൽ കൊണ്ടുവന്ന് കുണ്ടയിലെ പിക്കപ്പ് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു. എന്നാൽ പിന്നീട് വരാതിരുന്നതിനെ തുടർന്ന് യുവതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും കുമാട തല തുറമുഖത്തിന് സമീപം സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തു.…

Read More

കേരളത്തിന്റെ നവകേരള സദസിന് സമാനമായ പരിപാടിയുമായി സംസ്ഥാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കേരളത്തിന്റെ നവകേരള സദസിന് സമാനമായ പദ്ധതിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ‘ജൻ ദർശൻ’ പരിപാടിക്ക് തുടക്കമായി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി നേരിട്ട് ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി. ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്…

Read More

കുടുംബജീവിതത്തിലേക്ക് കടന്ന് 81 നവദമ്പതിമാർ

ബെംഗളൂരു : 81 നവദമ്പതിമാർ കുടുംബജീവിതത്തിലേക്ക്. ജാ​തി​മ​ത ഭേ​ദ​മ​ന്യേ ആ​യി​ര​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ഏ​റ്റു​വാ​ങ്ങിയാണ് വി​വി​ധ മ​ത​ത്തി​ൽ​പെ​ട്ട 81 ജോ​ടി വ​ധൂ​വ​ര​ന്മാ​ർ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നത് എന്ന പ്രത്യേകതയും ഈ സമൂഹവിവാഹത്തിനുണ്ട് ബെംഗളൂരുവിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ കെ.എം.സി.സി ഒരുക്കിയ ആറാമത് സമൂഹവിവാഹത്തിലാണ് ഇവരുടെ മാംഗല്യസ്വപ്നം യാഥാർഥ്യമായത്. മു​സ്‌​ലിം ലീ​ഗ് കേ​ര​ള അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്. വിവാഹവസ്ത്രങ്ങളും സമ്മാനമായി സ്വർണാഭരണവും കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും നൽകിയാണ് ഇവർക്ക് കെ.എം.സി.സി. തണലായത്. രാവിലെ പത്തോടെ…

Read More
Click Here to Follow Us