കുടുംബജീവിതത്തിലേക്ക് കടന്ന് 81 നവദമ്പതിമാർ

ബെംഗളൂരു : 81 നവദമ്പതിമാർ കുടുംബജീവിതത്തിലേക്ക്. ജാ​തി​മ​ത ഭേ​ദ​മ​ന്യേ ആ​യി​ര​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ഏ​റ്റു​വാ​ങ്ങിയാണ് വി​വി​ധ മ​ത​ത്തി​ൽ​പെ​ട്ട 81 ജോ​ടി വ​ധൂ​വ​ര​ന്മാ​ർ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നത് എന്ന പ്രത്യേകതയും ഈ സമൂഹവിവാഹത്തിനുണ്ട് ബെംഗളൂരുവിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ കെ.എം.സി.സി ഒരുക്കിയ ആറാമത് സമൂഹവിവാഹത്തിലാണ് ഇവരുടെ മാംഗല്യസ്വപ്നം യാഥാർഥ്യമായത്.

മു​സ്‌​ലിം ലീ​ഗ് കേ​ര​ള അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്.

വിവാഹവസ്ത്രങ്ങളും സമ്മാനമായി സ്വർണാഭരണവും കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും നൽകിയാണ് ഇവർക്ക് കെ.എം.സി.സി. തണലായത്.

രാവിലെ പത്തോടെ കൈകളിൽ മൈലാഞ്ചിയും വിവാഹ വസ്ത്രവുമണിഞ്ഞെത്തിയ വധുക്കളെയും പുത്തൻ കുപ്പായമണിഞ്ഞെത്തിയ വരന്മാരെയും വൊളന്റിയർമാർ മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

മുസ്‍ലിംലീഗ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ പ്രാർഥനയോടെ ചടങ്ങുകൾ തുടങ്ങി.

മസ്ജിദ് ഖാദിരിയ്യ ഇമാം ഖത്തീബ് മൗലാനാ മുഹമ്മദ് ഹാറൂൺ നിക്കാഹ് കർമത്തിന് നേതൃത്വംനൽകി.

വിവാഹസമ്മാനമായ സ്വർണാഭരണം അഡ്വ. നൂർബിന റഷീദ്, ബദറുന്നീസ എന്നിവർ കെ.എം.സി.സി. പ്രസിഡന്റ് ടി. ഉസ്മാനിൽനിന്ന് ഏറ്റുവാങ്ങി വധുക്കൾക്ക് കൈമാറി.

വിവാഹസംഗമം സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us