ന്യൂഡൽഹി: ഉബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയതിനെ തുടർന്ന് പരാതി നൽകാനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചയാൾക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് ലക്ഷങ്ങൾ. പ്രദീപ് ചൗധരി എന്നയാൾക്കാണ് പണം നഷ്‌ടമായത്. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ താമസിക്കുന്ന പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഉബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി ഉബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്ക് ശേഷം 318 രൂപ തിരികെ ഈടാക്കിയതിനെ തുടർന്ന് അധികമായി ഈടാക്കിയ പണം ലഭിക്കുന്നതിന് കസ്റ്റമർ കെയറിൽ പരാതി നൽകാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ…
Read MoreDay: 22 November 2023
പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: ചോദ്യം ചെയ്യാൻ കൊണ്ടുവന്ന യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് സീമ ലട്കർ ഉത്തരവിട്ടു. നഞ്ചൻഗുഡു താലൂക്ക് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നഞ്ചേഷ്, കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ 12 ന് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ എസ്ഐ രണ്ട് പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോയതായിരുന്നു സബ് ഇൻസ്പെക്ടർ.…
Read More‘ആഷിക് അബു കയറൂരി വിട്ടതാണോ?’ റിമ കല്ലിങ്കലിന്റെ ചിത്രങ്ങൾ വൈറൽ ഒപ്പം കമന്റ് പൂരവും
മിസ് കേരള മത്സരത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് റിമ കല്ലിങ്കൽ. തുടക്കം മുതലേ റിമ ചെയ്യുന്ന ഓരോ കഥാപാത്രത്തിനും അതിന്റേതായ വ്യത്യസ്തത ഉണ്ടായിരുന്നു. ഋതു, റാണി പദ്‌മിനി, ഹസ്‌ബന്റ്‌സ് ഇൻ ഗോവ, നിദ്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെയാണ് റിമ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പല പോസ്റ്റുകളും വളരെ പെട്ടന്ന് തന്നെ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ റിമ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആണ് ചർച്ചാവിഷയം . ചുവന്ന ബിക്കിനി ധരിച്ച് മാലിദ്വീപിൽ കയാക്കിംഗ്…
Read Moreഭർത്താവ് ജീവനൊടുക്കി, മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
ചടയമംഗലം: വിദേശത്തുനിന്നെത്തിയ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ആയൂർ കുഴിയം സ്വദേശി ജീവനൊടുക്കിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മണിക്കൂറുകൾക്കകം ഭാര്യ രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്. ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഭർതൃ ബന്ധുക്കൾ ആരോപിക്കുന്നത്. ഈ വിവരം അറിഞ്ഞാണ് ഭർത്താവ് നാട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ…
Read Moreബെംഗളൂരൂവിലേക്കുള്ള യാത്ര; ഓടുന്ന ബസിൽ നിന്നും പുറത്ത് ചാടിയ യാത്രക്കാരന് പരിക്ക്
ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബസിൻ്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്. വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read Moreയുപിഐ വഴി ഇടപാടുകളിൽ ഇനി മാറ്റം; അറിയാം വിശദവിവരങ്ങൾ
ന്യൂഡൽഹി: യുപിഐ ഉപയോഗിച്ച് വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ പ്രതിദിന പരിധി 20 ൽ നിന്ന് 25 ആയി ഉയർത്തും. യുപിഐ വഴി ഒരാൾക്ക് ഒരു ദിവസം സ്വീകരിക്കാവുന്ന പരിധി ഒരു ലക്ഷം രൂപയായിരുന്നത് 4 ലക്ഷമാക്കും. മാറ്റം ഡിസംബർ 10ന് നിലവിൽ വരും. പ്രതിദിനം അയയ്ക്കാവുന്ന പരിധിയിൽ മാറ്റമില്ല. ഓരോ ബാങ്കും വ്യത്യസ്തമായ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവേ ഒരു ലക്ഷം രൂപയാണ് പരിധി.
Read Moreമുഖ്യമന്ത്രി പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവം; ഭീമൻ രഘു
തിരുവനന്തപുരം: കേരളത്തെ ഒരു സാമ്രാജ്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്നതെന്നും ആ പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവമെന്നും തുറന്ന് പറയുകയാണ് നടനും സിപിഎം സഹയാത്രികനുമായ ഭീമൻ രഘു. പിണറായി വിജയനെ പോലെ ഭരിക്കാൻ അറിയാവുന്ന ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ലെന്നും അടുത്ത വര്‍ഷവും കേരളത്തില്‍ ഇടത് പക്ഷം തന്നെ ഭരണത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ഭീമൻ രഘു വ്യക്തമാക്കി. തന്നെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ ദൈവം തന്നെയാണ്, അതില്‍ മാറ്റമില്ല, സ്ഥാനമാനങ്ങള്‍ തരുന്നത് പാര്‍ട്ടിയാണ്. അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും നടൻ. എന്ത് ചുമതല ഏല്‍പ്പിച്ചാലും അത്…
Read Moreപാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്
ബെംഗളൂരു: വീവേഴ്‌സ് കോളനിയിലെ മാരുതി ബാരങ്കേയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. വാടകവീട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ബനാറസ് സ്വദേശികളായ ജമാൽ (32), നാസിയ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹ്‌സാദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ അഞ്ചരയോടെ ബൾബ് ഓൺ ചെയ്തപ്പോൾ സിലിണ്ടറിലേക്ക് ഗ്യാസ് ചോറ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ തീവ്രതയിൽ വീടിന്റെ ജനലുകളും വാതിലുകളും തകർന്നു. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreബെംഗളൂരുവിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; ഒരേ കുടുംബത്തിലെ 6 പേരുടെ നില ഗുരുതരം
ബെംഗളൂരു: ബെംഗളൂരു അഞ്ജനപുരയ്ക്കടുത്ത് വീവേഴ്‌സ് കോളനിയിലെ മാരുതി ലേഔട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരേ കുടുംബത്തിലെ 6 പേർക്ക് ഗുരുതര പരിക്ക്. സംഭവം നടന്ന മാർട്ടിൻ എന്നാ വ്യക്തിയുടെ വീട്ടിൽ അഞ്ചുപേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഉത്തർപ്രദേശിലെ ബനാറസ് സ്വദേശികളായ ജമാൽ (32), നാസിയ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹ്‌സാദ് (9) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ അടുക്കളയിലെ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പാചകവാതക ചോർച്ചയുണ്ടെന്നറിയാതെ ലൈറ്റ് ഇട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നത്.…
Read Moreജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറി ; അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി
കോഴിക്കോട് : ട്രെയിനില്‍ നിന്ന് ടിടിഇ അമ്മയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെ നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയതിന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ഷെരീഫയേയും മകളെയും ടി.ടി.ഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടു എന്നാണ് പരാതി. ട്രെയിന്‍ പെട്ടെന്ന് പുറപ്പെട്ടത്…
Read More