പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക് 

ബെംഗളൂരു: വീവേഴ്‌സ് കോളനിയിലെ മാരുതി ബാരങ്കേയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്കേറ്റു.

വാടകവീട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ബനാറസ് സ്വദേശികളായ ജമാൽ (32), നാസിയ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹ്‌സാദ് (9) എന്നിവർക്കാണ് പരിക്കേറ്റത്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

പുലർച്ചെ അഞ്ചരയോടെ ബൾബ് ഓൺ ചെയ്തപ്പോൾ സിലിണ്ടറിലേക്ക് ഗ്യാസ് ചോറ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ തീവ്രതയിൽ വീടിന്റെ ജനലുകളും വാതിലുകളും തകർന്നു.

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts