കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും അംശം മരണം സംബന്ധിച്ച് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പിഎൻ ഉണ്ണിരാജൻ ഐപിഎസ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ- ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാടി പല തവണ പരിശോധിച്ചിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാൻ…
Read MoreDay: 13 November 2023
നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് അമിതവേഗതയിൽ കുതിച്ചെത്തിയ കാർ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരൻ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ആസിഫ് എന്നയാളാണ് കാർ ഓടിച്ചതെന്ന്…
Read Moreപണത്തെ ചൊല്ലിയുള്ള തർക്കം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബെംഗളൂരു: പണത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. കലാശിപാളയ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുധരനെ (28) ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി തീകൊളുത്തുകയായിരുന്നു. പ്രതി വിജയകുമാറിനെ (33) കലാസിപാളയ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സുധരനും വിജയകുമാറും പച്ചക്കറി മാർക്കറ്റിൽ കൂലിപ്പണിക്കാരായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പണത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്തിനാ പോക്കറ്റിൽ നിന്ന് പണം എടുത്തത്’ എന്ന് പറഞ്ഞ് സുധരൻ വിജയകുമാറുമായി വഴക്കിട്ടു. വാക്കേറ്റം രൂക്ഷമായപ്പോൾ കുപിതനായ വിജയകുമാർ സുധരനെ ബ്ലേഡ്…
Read Moreപ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് കുട്ടികളുടെ ഉത്തരവാദിത്തം; ഹൈക്കോടതി
ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ട നിയമപരവും മതപരവും ധാർമികവുമായ ഉത്തരവാദിത്തം കുട്ടികൾക്കാണെന്ന് ഹൈക്കോടതി. പിതാവിൽ നിന്ന് സ്വത്ത് സമ്മാനമായി വാങ്ങി വീട്ടിൽ നിന്ന് പുറത്താക്കിയ മകളുടെയും മരുമകന്റെയും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് പി ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മാതാപിതാക്കൾ സ്വത്ത് സമ്മാനിക്കുമ്പോൾ ഈ ബാധ്യത ഇനിയും വർദ്ധിക്കും. കൂടാതെ പിതാവ് ഗിഫ്റ്റ് ഡീഡായി സ്വത്ത് സമ്പാദിച്ചത് അസാധുവാക്കിയ തുമകുരു സോൺ പാരന്റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ആക്ട് ട്രൈബ്യൂണൽ…
Read Moreമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കടവത്തൂരിലെ ജവാദ്-ഫാത്തിമ ദൻമതികളുടെ മകനായ മെഹ്‌വാനാണ് മരിച്ചത്.
Read Moreലിയോ ഒടിടി യിലേക്ക്
മാസ്റ്ററിന് ശേഷം ഇളയ ദളപതി വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ ഉൾപ്പെടെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ആണ് ചർച്ചാവിഷയം. തിയറ്ററുകളിൽ മികച്ച വിജയം നേടിയ ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്, നെറ്റ്ഫ്ലിക്സാണ് ഓൺലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത്. നവംബർ 16 ന് ചിത്രമെത്തുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നേരത്തെ നവംബർ 21 ന് നെറ്റ്ഫ്ലിക്സിൽ ചിത്രമെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ലിയോയിൽ പാര്‍ഥിപൻ എന്ന…
Read Moreദീപാവലി ആഘോഷത്തിനിടെ പടക്കം തെറിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു. 28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്‌നേഷ് കുട്ടിയെ കയ്യിൽ എടുത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreഎംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരു: തിങ്കളാഴ്‌ച പുലർച്ചെ മംഗളൂരുവിലെ ഹോസ്റ്റലിന്റെ ആറാം നിലയിൽ നിന്ന് ചാടി 20 വയസ്സുള്ള എംബിബിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പ്രകൃതി ഷെട്ടി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. എജെ വനിതാ ഹോസ്റ്റലിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്തതെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. പോലീസ് സംഭവസ്ഥലത്ത് നിന്ന് ഒരു മരണ കുറിപ്പ് കണ്ടെടുത്തു. മരണക്കുറിപ്പിൽ, ജീവിതത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പെൺകുട്ടി അവകാശപ്പെട്ടിട്ടുണ്ട്. അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreകെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു
ബെംഗളൂരു: ചന്നപട്ടണം താലൂക്കിലെ തിട്ടമാരനഹള്ളി ഗ്രാമത്തിൽ കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ചന്നപട്ടണ താലൂക്കിലെ കോട്ടമാരനഹള്ളി ഗ്രാമത്തിലെ സിദ്ധയ്യ (60), മകൻ അരുൺ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അച്ഛനും മകനും ജോലിക്കായി ഇരുചക്രവാഹനത്തിൽ ചന്നപട്ടണത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിരെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരുൺ സംഭവസ്ഥലത്തും സിദ്ധയ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഡ്രൈവർക്ക് ബസ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് തടാകത്തിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. റോഡിന്റെ വശത്ത്…
Read Moreകർണാടകയിൽ വീട്ടമ്മയുടെയും മക്കളുടെയും കൂട്ടക്കൊല; അക്രമി എത്തിയത് മകളെ ലക്ഷ്യമിട്ട്; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി പോലീസ്
ബെംഗളൂരു: അമ്മയേയും മക്കളേയും വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്‌ക്ക് കാരണം വ്യക്തി വൈരാഗ്യമെന്നാണ് സൂചന. കര്‍ണാടക ഉഡുപ്പിയിലെ നെജര്‍ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ഹസീന (46), മക്കളായ അഫ്‌സാന(23), അസീം(14), അയനാസ്(20) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയർ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമായ അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. 23കാരിയായ അഫ്‌സാനയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ഇന്നലെ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ്…
Read More