മന്ത്രിയുടെ ഷൂ ലെയ്സ് കെട്ടി ഗൺമാൻ; മന്ത്രിക്ക്‌ വിമർശനം

ബെംഗളുരു: സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പയുടെ ഷൂ ലെയ്സ് ഗൺമാൻ കെട്ടികൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാൻ മന്ത്രി ഹോസ്റ്റൽ അടുക്കളയിൽ കയറി ഇറങ്ങിയ ശേഷമാണ് ഗൺമാൻ ഷൂസ് ലെയ്സ് കെട്ടി കൊടുത്തത്. ഇത് വ്യാപക വിമർശനം ആണ് ഉണ്ടാക്കുന്നത്.

Read More

കാർത്തിക് വധം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്

ബെംഗളുരു: കോലാര്‍ എസ്.ഡി.സി കോളേജ് വിദ്യാര്‍ഥി കാര്‍ത്തിക് സിങ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരേയും പ്രതികളേയും…

Read More

സുരക്ഷ മാനദണ്ഡങ്ങൾ ഇല്ലാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ ലൈസൻസ് നൽകിയ അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. മുൻകരുതലുകൾ പാലിക്കാത്തതിന്റെ പേരിൽ നഗരത്തിലെ വിവിധ പടക്ക സ്റ്റോക്കുകളും വിൽപനശാലകളും പൂട്ടിയ റവന്യൂ ഇൻസ്‌പെക്ടർമാരുടെ നടപടി ചോദ്യം ചെയ്ത് നിരവധി പടക്ക വിൽപനക്കാർ നൽകിയ ഹർജി പരിഗണിച്ചു. എം.നാഗപ്രസന്നയുടെ ബെഞ്ചാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പടക്ക സംഭരണത്തിന് അനുമതി നൽകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

Read More

ഹണിട്രാപ്പിന് ഇര; സൈനികൻ ആത്മഹത്യ ചെയ്തു

ബെംഗളുരു: ഹണിട്രാപ്പിന് ഇരയായ റിട്ട. സൈനികൻ കുടകിൽ തടാകത്തിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ. മടിക്കേരി ഉക്കുടയിലെ സന്ദേശ് എന്നയാളാണ് മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഹണിട്രാപ്പിന്‍റെ വിവരം ലഭിച്ചത്. മടിക്കേരിക്ക് സമീപത്തെ തടാകത്തിൽ നിന്നാണ് സന്ദേശിന്‍റെ മൃതദേഹം ലഭിച്ചത്. ജീവിത എന്ന സ്ത്രീയും പോലീസ് ഉദ്യോഗസ്ഥനായ സതീഷും ചേർന്ന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഇയാൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വിവാഹിതനാണ് മരിച്ച സന്ദേശ്. ജീവിത എന്ന സ്ത്രീ ഇയാളുമായി ബന്ധം സ്ഥാപിക്കുകയും ഇവരൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന്…

Read More

ജോലിക്കാരിയുടെ മകളെ കാണാനില്ല, സഹായം അഭ്യർത്ഥിച്ച് സണ്ണി ലിയോൺ…ഒപ്പം പാരിതോഷികവും 

മുംബൈ: വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് നടി സണ്ണി ലിയോണി. ഒൻപതു വയസുകാരിയായ കുട്ടിയെ കാണാതായി. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും താരം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവരം ആരാധകരെ അറിയിച്ചത്. ബുധനാഴ്ച മുംബൈയിലെ ജോഗേശ്വരിയിൽ നിന്നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും ഉൾപ്പടെ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഇത് അനുഷ്ക, എന്റെ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ മകളാണ്. എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോഗേശ്വരി വെസ്റ്റിൽ…

Read More

14കാരനെ മദ്യവും മയക്കുമരുന്നും നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപിക അറസ്റ്റിൽ

എട്ടാം ക്ലാസുകാരനെ ലഹരി നല്‍കി ക്ലാസ്മുറിയില്‍ വെച്ചും കാറില്‍ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ മിഡില്‍ സ്കൂള്‍ മുൻ അധ്യാപകയായ 31 വയസുകാരി മെലിസ മേരി കര്‍ട്ടിസ് എട്ട് വര്‍ഷത്തിന് ശേഷമാണ്പിടിയിലായത്. 14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നല്‍കി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്. 2015ല്‍ ആണ് അധ്യാപിക തന്‍റെ വിദ്യാര്‍ത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്. അന്ന് മെലിസ മേരി കര്‍ട്ടിസിന്…

Read More

പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞ് നഗരസഭ

പെരുമ്പാവൂർ∙ പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയുടെ സെറ്റ് നിർമിക്കുന്നതിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നടപടി. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ 12–ാ ം വാർഡിൽ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പ്ലൈവുഡും കഴകളും സ്റ്റീൽ സ്ക്വയർ പൈപ്പും പോളിത്തീൻ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരൻമാർ ചേർന്നാണ്…

Read More

കേരള ആർടിസിയുടെ പുതിയ ബസുകൾ എത്തുന്നു നഗരത്തിലേക്ക് 

ബംഗളൂരു: പുതിയ 46 എസി ബസുകൾ വാങ്ങാൻ കേരള ആർടിസി നടപടികൾ തുടങ്ങിയതോടെ ബെംഗളൂരുവിലേക്ക് കൂടുതൽ ബസുകൾ എത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. സംസ്ഥാനാന്തര റൂട്ടുകളിൽ ഓടാനാണ് ബസുകൾ വാങ്ങുന്നത്. നിലവിൽ ബെംഗളുരു റൂട്ടിൽ ഓടുന്ന എസി ബസുകൾ ഭൂരിഭാഗവും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ആണ്. തിരുവനന്തപുരത്തേക്കുള്ള വോൾവോ, സ്കാനിയ ബസുകൾ മാത്രമാണ് കേരള ആർടിസിക്കുള്ളത്. കാലപ്പഴക്കമേറിയ ബസുകൾ തുടർച്ചയായി തകരാറിലാവുന്നതും പതിവാണ്.

Read More

സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച്‌ 6 വയസുകാരി ഉൾപ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; 29 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി – ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. നിരവധി യാത്രക്കാരുണ്ടായിരുന്ന ഡബില്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. മായ എന്ന 25 വയസുകാരിയും മകള്‍ ദീപാലിയുമാണ് (6) മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിമിഷങ്ങള്‍ക്കകം ബസ് ഒന്നടങ്കം തീ വിഴുങ്ങി. അകത്ത് കുടുങ്ങിപ്പോയ യാത്രക്കാര്‍ പ്രാണരക്ഷാര്‍ത്ഥം നിലവിളിക്കുകയായിരുന്നു. പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലുള്ള സിവില്‍ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ…

Read More

സംശയരോഗം; പോലീസുകാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ബിരുദധാരിയായ പ്രതിഭ 2022 നവംബറിലാണ് കോലാര്‍ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറിനെ വിവാഹം ചെയ്തത്. പ്രതിഭയുടെ സ്വഭാവത്തില്‍ കിഷോര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ഫോണ്‍ കോളുകളും മെസേജുകളും പരിശോധിച്ചിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ഇതേച്ചൊല്ലി കിഷോറും പ്രതിഭയും തമ്മില്‍, ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് പ്രതിഭയെ വിഷമിപ്പിച്ചെന്നും മകള്‍ കരയുന്നതു കണ്ട് താന്‍…

Read More
Click Here to Follow Us