സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച്‌ 6 വയസുകാരി ഉൾപ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; 29 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി – ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു.

നിരവധി യാത്രക്കാരുണ്ടായിരുന്ന ഡബില്‍ ഡക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം.

മായ എന്ന 25 വയസുകാരിയും മകള്‍ ദീപാലിയുമാണ് (6) മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിമിഷങ്ങള്‍ക്കകം ബസ് ഒന്നടങ്കം തീ വിഴുങ്ങി.

അകത്ത് കുടുങ്ങിപ്പോയ യാത്രക്കാര്‍ പ്രാണരക്ഷാര്‍ത്ഥം നിലവിളിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലുള്ള സിവില്‍ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ചു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

പരിക്കേറ്റ ചിലര്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരാസ്ഥയിലായിരുന്ന അഞ്ച് പേരെ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സ നല്‍കിയ ശേഷം ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.

ഡല്‍ഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ് വേയില്‍ ഝര്‍സ ഫ്ലൈ ഓവറിന് സമീപമായിരുന്നു അപകടം.

AR 01 K 7707 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ബസിനാണ് തീപിടിച്ചത്.

ബസില്‍ തീപടരുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

വിവരം ലഭിച്ച ഉടന്‍ തന്നെ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് കുതിച്ചുവെന്ന് അഗ്നിശമന സേന ഡെപ്യൂട്ടി ഡയറക്ടര്‍ ഗുല്‍ഷാന്‍ കല്‍റ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

jയാത്രക്കാര്‍ അലമുറയിട്ട് കരയുകയും ചെയ്യുന്ന ഭീകര ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ഏറെ നേരം പുക നിറയുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
[masterslider id="10"]

Related posts