14കാരനെ മദ്യവും മയക്കുമരുന്നും നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപിക അറസ്റ്റിൽ

എട്ടാം ക്ലാസുകാരനെ ലഹരി നല്‍കി ക്ലാസ്മുറിയില്‍ വെച്ചും കാറില്‍ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.

യുഎസിലെ മിഡില്‍ സ്കൂള്‍ മുൻ അധ്യാപകയായ 31 വയസുകാരി മെലിസ മേരി കര്‍ട്ടിസ് എട്ട് വര്‍ഷത്തിന് ശേഷമാണ്പിടിയിലായത്.

14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നല്‍കി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്.

2015ല്‍ ആണ് അധ്യാപിക തന്‍റെ വിദ്യാര്‍ത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്.

അന്ന് മെലിസ മേരി കര്‍ട്ടിസിന് 22 വയസും പീഡനത്തിനിരയായ കുട്ടിക്ക് 14 വയസുമായിരുന്നു.

മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഇവര്‍ വിദ്യാര്‍ത്ഥിയെ മദ്യവും കഞ്ചാവും നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും വിവിധ വീടുകളില്‍ വെച്ചും 2015 ജനുവരി മുതല്‍ മെയ് വരെ അധ്യാപിക കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts