ബെംഗളുരു: നഗരത്തിൽ മോഹൻലാലിനെ കാണാനെത്തി വൻ ജനക്കൂട്ടം. ജ്വല്ലറി ഉദ്ഘാടനത്തിനായാണ് താരം നഗരത്തിൽ എത്തിയത്. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തെ കാണാൻ എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ലാലേട്ടനെ കാണാൻ ഒരു ആരാധകൻ എത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പരിപാടി കഴിഞ്ഞ് വാഹനത്തിൽ കയറിയ മോഹൻലാലിനെ കാണണം എന്ന ആവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടന്നു. പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പോലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്ന വിഡിയോയും പുറത്തുവന്നു. ഏറെ കഷ്ടപ്പെട്ടാണ് മോഹൻലാലിന്റെ…
Read MoreDay: 5 November 2023
നഗരത്തിൽ സർക്കാർ ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ച നിലയിൽ
ബെംഗളൂരു: നഗരത്തിൽ ഖനിവകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്‌ടറായിരുന്ന പ്രതിമ(37)യാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ യുവതി വീട്ടിൽ ഒറ്റക്കായിരുന്നു. അക്രമം നടന്ന ദിവസം രാത്രി എട്ട് മണിക്ക് പ്രതിമയുടെ ഡ്രൈവർ ഇവരെ വീട്ടിൽ കൊണ്ടുവന്ന് വിട്ടിരുന്നു. എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവസമയം ഇവരുടെ ഭർത്താവും മകനും വീട്ടിൽ ഇല്ലായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതിമയെ മരിച്ച നിലയിൽ…
Read Moreനടി അമല പോൾ വിവാഹിതയായി ; ചിത്രങ്ങൾ പുറത്ത്
നടി അമല പോള്‍ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗദ് കുറിച്ചു നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
Read Moreഭാര്യയുടെ ജന്മദിനം മറന്നോ? തടവ് ശിക്ഷ 5 വർഷം വരെ
ഭാര്യയുടെ ജന്മദിനം എന്ന് ആണെന്ന് ഓർക്കുന്നുണ്ടോ? മറന്നെങ്കിൽ സൂക്ഷിക്കുക. ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ? അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത്ര നിസ്സാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നത്. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം എന്നാണ് റിപ്പോർട്ടുകൾ. വളരെ…
Read Moreമുഖ്യമന്ത്രിയാകാൻ തിടുക്കമില്ല; ഡികെ ശിവകുമാർ
ബെംഗളൂരു: തനിക്കു മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ശിവകുമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 19 എം.എൽ.എമാരുടെ പിന്തുണ നൽകാമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. നല്ല ഭരണം ഞങ്ങൾക്കു കാഴ്ചവയ്ക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയാകാൻ തനിക്കു തിടുക്കമില്ല. പാർട്ടി നേതൃത്വത്തോട് പോലും ഞാനത് ആവശ്യപ്പെട്ടിട്ടില്ല. ശിവകുമാർ പറഞ്ഞു. പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശങ്ങളാണു താൻ പിന്തുടരുന്നതെന്നും സിദ്ധരാമയ്യയാണു ഞങ്ങളുടെ നേതാവെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കലഹത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയായിരുന്നു…
Read Moreകല്യാണ കർണാടക മേഖലയിൽ 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഒരുങ്ങുന്നു
ബെംഗളൂരു : കല്യാണ കർണാടക മേഖലയിൽ (ഹൈദരാബാദ്-കർണാടക മേഖല) 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടിയാണിത്. കല്യാണ കർണാടക റീജൺ ഡിവലപ്മെന്റ് ബോർഡുമായി സഹകരിച്ച് ഈ വർഷം തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ഗുണ്ടുറാവു അറിയിച്ചു.
Read Moreബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ്; മലയാളികളായ അഞ്ച് പ്രതികൾ പിടിയിൽ
ബംഗളൂരു: കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥികളുടെ പേരിൽ ബംഗളൂരുവിൽ വായ്പ തട്ടിപ്പ് നടത്തിയ 5 പ്രതികൾ പിടിയിൽ. 200ലധികം വിദ്യാർഥികളുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി ദേവാമൃതം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മുന്തിയ കോളജ് കാണിച്ച് രക്ഷിതാക്കളെ വിശ്വസിപ്പിച്ച ശേഷം ചെറുകിട കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി നൽകും. തുടർന്ന് കുട്ടികളുടെ രേഖകൾ ഉപയോഗിച്ച് വായ്പയെടുക്കും. കോളജിൽ ഫീസ് അടക്കാതെ വന്നതിനെ തുടർന്ന് കുട്ടികളുടെ പഠനം മുടങ്ങുകയും ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളിൽ നിന്നും…
Read Moreരജനികാന്തിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം: ഒരുക്കിയിരിക്കുന്നത് 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; എന്നാൽ ഇതാണോ രജനികാന്ത് എന്ന് ആരാധകർ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ളതും എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് രജനികാന്ത്. ഇപ്പോൾ രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്.
Read Moreമസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവദാനം നടത്തി; നാല് ജീവൻ രക്ഷിച്ചു
ബെംഗളൂരു : കെ.ആർ.പേട്ട് താലൂക്കിലെ അക്കി ഹെബ്ബാൾ ഹോബ്ലി സ്വദേശിയായ കെ.കെ രാജേഷിന്റെ അവയവദാനം ചെയ്ത് മറ്റ് നാല് ജീവൻ രക്ഷിച്ചു. ഒക്‌ടോബർ 25 നാണ് മൈസൂരിലെ അപ്പോളോ ബിജിഎസ് ഹോസ്പിറ്റലിലേക്ക് രാജേഷിനെ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാജേഷിനെ രണ്ട് ദിവസം ലൈഫ് സപ്പോർട്ടിൽ സൂക്ഷിച്ചിരുന്നു. ഒക്‌ടോബർ 27-ന്, അപ്പോളോ ബിജിഎസ് ഹോസ്പിറ്റലിലെ പാനലിസ്റ്റ് ഡോക്ടർമാർ 1994-ലെ ട്രാൻസ്‌പ്ലാന്റ് ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്‌ട് അനുശാസിക്കുന്ന ഹോസ്പിറ്റൽ പ്രോട്ടോക്കോൾ അനുസരിച്ച് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചു. ഈ സംഭവത്തിന് മുമ്പ് രാജേഷ് ആരോഗ്യവാനായിരുന്നു, തുടർന്നുള്ള…
Read Moreനിങ്ങൾ ഇന്‍ഡക്ഷന്‍ കുക്കർ ഉപയോഗിക്കുന്നവരാണോ ? കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദേശങ്ങൾ പരിശോധിക്കുക
പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് അന്യസംസ്ഥാനത്ത് അതുപോലെതന്നെ ഹോസ്റ്റലിൽ എല്ലാം കഴിയുന്നവരാണ് നിങ്ങൾ എങ്കിൽ. എന്നാൽ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ‘1500-2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി…
Read More