കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു 

ബെംഗളുരു: കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇലക്ട്രോണിക് സിറ്റി പിഇഎസ് സർവകലാശാല മൂന്നാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സൂര്യ എം ആചാർ ആണ് മരിച്ചത്. മൈസൂരു സ്വദേശിയാണ് സൂര്യ. കഴിഞ്ഞ ദിവസം വൈകീട്ട് ആണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ആന്ധ്ര ട്രെയിൻ അപകടം മരണം ഒൻപത്; 40 ഓളം പേർക്ക് പരിക്ക് 

അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിൽ മരണസംഖ്യ 9 ആയി. 40 പേർക്ക് പരിക്കേറ്റു. എക്സ്പ്രസ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.  മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Read More

സൂക്ഷിക്കുക! ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലിയിറങ്ങി.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയിലെ സിങസാന്ദ്രയിൽ പുളളിപ്പുലിയെ കണ്ടതായി വാർത്തകൾ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറ്റ് ഫീൽഡിൽ പുള്ളിപ്പുലിയിറങ്ങി എന്ന പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഇലക്ട്രോണിക് സിറ്റിയിലെ സിങ സാന്ദ്രയിലേതാണെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) എസ് ലിംഗരാജ അറിയിച്ചു. “ഞങ്ങളുടെ ജീവനക്കാർ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്, വീഡിയോയിൽ ഉള്ളത് വൈറ്റ് ഫീൽഡിലേതല്ല സിങ സാന്ദ്രയിലേതാണ്” അദ്ദേഹം അറിയിച്ചു.

Read More

ബെംഗളൂരുവിൽ ഇനി ഉള്ളി അരിഞ്ഞാല്‍ മാത്രമല്ല, വില കേട്ടാലും കണ്ണ് നിറയും: രാജ്യത്ത് സവാള വിലയും കുതിക്കുന്നു: വില വര്‍ധന അഞ്ചിരട്ടിയേോളം

ദില്ലി:രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന നവരാത്രി…

Read More

നീണ്ട 8 വർഷങ്ങൾക്ക് ശേഷം, ബെംഗളൂരുവിൽ ഒ.ആർ.ആർ അണ്ടർപാസിന്റെ പണികൾ ആരംഭിച്ചു

ബെംഗളൂരു: എട്ട് വർഷത്തിന് ശേഷം, ഔട്ടർ റിംഗ് റോഡിലെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ജംഗ്ഷനിൽ (കണ്ടീരവ സ്റ്റുഡിയോ ജംഗ്ഷൻ എന്ന് അറിയപ്പെടുന്നു) അടിപ്പാതയുടെ രണ്ടാം പകുതിയുടെ നിർമ്മാണം ബിഡിഎ ആരംഭിച്ചു. പീനിയ ഭാഗത്തേക്കുള്ള അണ്ടർപാസിന്റെ ഒരു പകുതി വർഷങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നുവെങ്കിലും, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം കാരണം അണ്ടർപാസ് ഉപയോഗിക്കാനായിരുന്നില്ല. രാജാജിനഗർ, നന്ദിനി ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട്, കുറുബുറഹള്ളി എന്നിവിടങ്ങളിലെ നിവാസികൾക്ക് അടിപ്പാതയുടെ പൂർത്തീകരണം വലിയ ആശ്വാസമാകും. രണ്ട് ദിവസം മുമ്പ് പൊളിക്കൽ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നത്തെ തുടർന്ന് പദ്ധതി…

Read More

കന്റോൺമെന്റ്- വൈറ്റ് ഫീൽഡ് നാലുവരി പാത മാർച്ചിൽ

ബെംഗളുരു: സബേർബൻ റെയിൽവേ പദ്ധതിയുടെ ഭാഗമായി കന്റോൺമെന്റ്- വൈറ്റ് ഫീൽഡ് റെയിൽവേ പാത നാലു വരിയാക്കി വികസിപ്പിക്കുന്ന പ്രവർത്തികൾ അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും. നിലവിലുള്ള 2 വരി പാതയ്ക്ക് പുറമെയാണ് 2 വരി കൂടെ അധികമായി നിർമ്മിക്കുന്നത്. ബെംഗളുരു ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി സ്റ്റേഷനുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. 25 കിലോ മീറ്റർ ദൂരം വരുന്ന പാതയുടെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ദീർഘ ദൂര ട്രെയിൻ പിടിച്ചിടുന്നത് കുറയും.

Read More

മരണം 3; വെന്റിലേറ്ററിലായിരുന്ന 12 കാരിയും മരിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്. ഇവരുടെ പൊള്ളല്‍ ഗുരതരമല്ല. ചികിത്സയിലുള്ള എല്ലാവര്‍ക്കും പൊള്ളലാണുണ്ടായിരിക്കുന്നത്. മറ്റ് പരിക്കുകള്‍ ഇവര്‍ക്കാര്‍ക്കും കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Read More

കാർ തടാകത്തിലേക്ക് മറിഞ്ഞു; മൂന്ന് മരണം

ബെംഗളുരു: നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തുംകുരുവിലാണ് സംഭവം. സിറ ബുക്കപട്ടണ സ്വദേശികളായ ദൊഡ്ഡണ്ണ, സാനമ്മ, യമുന എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന പ്രവീൺ പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More

ബസിൽ പെൺകുട്ടിക്ക്‌ നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ

ബെംഗളുരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

എക്സ്പ്രസ്സ്‌ ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക്‌ ഇടിച്ച് കയറി അപകടം ; 3 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സമീപ ജില്ലകളിൽ നിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read More
Click Here to Follow Us