ബംഗളൂരു: മന്ത്രിമാർക്ക് 30 ലക്ഷം രൂപ വീതം ചിലവ് വരുന്ന ജനപ്രിയ മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) ഇന്നോവ ഹൈക്രോസ് വാങ്ങാൻ പണത്തിന്റെ നൂലാമാലകൾ ഇല്ലാതെയാക്കി സർക്കാർ. ടൊയോട്ടയിൽ നിന്ന് 33 ഹൈബ്രിഡ് ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പച്ച സിഗ്നൽ നൽകി. ഇത് ഖജനാവിന് മൊത്തം 10 കോടി രൂപ ചെലവ് വരും. തിരഞ്ഞെടുപ്പ് ഉറപ്പിന് ആവശ്യമായ 30,000 കോടിയുടെ ഭാരം കൈകാര്യം ചെയ്യാൻ സർക്കാർ സാമ്പത്തിക മേഖല പിടുത്തം കർശനമാക്കിയതിനിടയിലാണ് ഈ നീക്കം ഫ്‌ളെക്‌സ്-ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച, പൂർണമായും എത്തനോൾ…
Read MoreDay: 2 September 2023
കീടനാശിനി നൽകി കുഞ്ഞിനെ കൊന്നു ; രണ്ടാനമ്മയെ റിമാൻഡ് ചെയ്തു
ബെംഗളുരു: കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ കൊലപ്പെടുത്തി. യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് 4 മക്കളുണ്ട്. എന്നാല്‍ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകള്‍ക്ക് വീതം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ…
Read More‘ജയിലർ’ ഒടിടിയിലേക്ക്
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ ഒടിടിയിലേക്ക്.സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ്കുമാറാണ് ‘ജയിലർ’സംവിധാനം ചെയ്തിരിക്കുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകൻ ആണ് വില്ലൻ വേഷത്തിൽ.തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ മറ്റ് താരങ്ങൾ. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
Read Moreപാസഞ്ചർ ബസ് കത്തിച്ചു;പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ പാസഞ്ചർ ബസ് കത്തിച്ചു. 12 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്തു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന്…
Read Moreനഗരത്തിൽ നിന്നും കാണാതായ ഹസ്കിയെ കഠിന പ്രയത്നത്തിലൂടെ അതുവേഗം കണ്ടെത്തി നൽകി കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ്
ബെംഗളൂരു: 75-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് സൈബീരിയൻ ഹസ്കിയെ കണ്ടെത്തി കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ്. സൈബീരിയൻ ഹസ്‌കി റാൽഫിന് 13 വയസായിരുന്നു പ്രായം. ആഗസ്ത് 22 ന് രാവിലെ ആരോ ഗേറ്റ് തുറന്നിട്ടപ്പോൾ റാൽഫി ഇൻഫൻട്രി റോഡിലെ വസതിയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. റാൽഫിനെ കണ്ടെത്താൻ പരമാവധി ശ്രമിസിച്ചെങ്കിലും കണ്ടെത്താൻ ആയില്ല. വ്യവസായിയ ലോകേശും അദ്ധ്യാപികയായ രമ്യയുമായിരുന്നു റാൽഫിനെ പരിചാരിച്ചിരുന്നത്. എന്നാൽ പ്രായം കാരണം റാൽഫിന്റെ കാഴ്ച മങ്ങി എന്നതായിരുന്നു കുടുംബത്തെ കൂടുതൽ വിഷമിപ്പിച്ചത് റാൽഫിനെ ഓഗസ്റ്റ് 22രാവിലെ കാണാതായ ശേഷം…
Read Moreആഭ്യന്തര വിമാന സർവീസുകൾ; വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ എയർ സ്ഥാപകനും സി.ഐ.യുമായ സഞ്ജയ് ഗോദയുമായി ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പുതിയ എയർ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപ ചെലവ് വരിക. ഇത്തരത്തിൽ മൂന്ന് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനേക്കാളും ലാഭം ഇതാണ്. വിമാനങ്ങൾക്കായി ഒരു സംസ്ഥാന സർക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
Read Moreടെറസിൽ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ പള്ളിപ്പുറം താണിക്കാട് മുഹമ്മദ് ജാസിം (19) ആണ് മരിച്ചത്. താമസസ്ഥലത്ത് ടെറസിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം. കർമ്മലാരം കൃപാനിധി കോളേജിൽ ഒന്നാംവർഷ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന ജാസിം. ബെലൻദൂരിൽ പെയിങ് ഗസ്റ്റായി താമസിച്ചു വരുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.50- ഓടെയാണ് ടെറസിൽവെച്ച് വൈദ്യുതാഘാതമേറ്റത്. വസ്ത്രങ്ങൾ വിരിച്ചിടുന്നതിനിടെ കനത്ത മഴ പെയ്തതിന് പിന്നാലെ അലക്ഷ്യമായി കിടന്നിരുന്ന വൈദ്യുതി കേബിളിൽനിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
Read Moreമഴ വില്ലനായി; ഇന്ത്യ പാക്കിസ്ഥാൻ മത്സരം നിർത്തിവെച്ചു
ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴകാരണം തടസ്സപെട്ടു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസ് എന്ന നിലയിൽ ആണ് കാളി അവസാനിച്ചത്. ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനായി കാത്തിരിക്കുന്നത്. ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരമാണ് വില്ലനായി മഴയെത്തിയതോടെ നിർത്തിവെച്ചത്. ഇരുന്നത്. റീലീസ് ചെയ്ത മണിക്കൂറുകൾക്കകം തന്നെ ഇന്ത്യ – പാക്ക് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. അതേസമയം ബലഗൊല്ല കൊടുങ്കാറ്റ് കാൻഡിയിലേക്ക് കടക്കുമെന്നതിനാൽ ഇന്നലെ തന്നെ മഴ…
Read Moreപി.എസ്.എൽ.വി സി 51 ദൗത്യം വിജയം; ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: സൗര രഹസ്യം തേടിയുള്ള ആദിത്യ എൽ.1 വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ. പി.എസ്.എൽ.വി. അതിന്റെ അമ്പത്തിയൊമ്പതാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി പേടകത്തെ നിർദിഷ്ട ബ്രാമണപഥത്തിൽ സ്ഥാപിക്കാനായെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. അറുപത്തി നാലാം മിനിറ്റിൽ വിക്ഷേപണം വാഹനത്തിൽ നിന്നും വേർപെട്ടു. ഇനി യാത്ര ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ.1 പോയിന്റിലേക്ക്. 4 മാസത്തിന് ശേഷമാകും ഉപഗ്രഹം ഭൂമിക്കും സൂര്യനുമിടയിലുള്ള എൽ.1 പോയിന്റിലേക്ക് എത്തുക. ഉപഗ്രഹത്തിന്റെ സോളാർ പാനലുകൾ പ്രവർത്തിച്ചു തുടങ്ങിയതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. നാളെ രാവിലെ 11…
Read Moreചെറുപ്പക്കാലം അഭിനയിക്കാൻ ബാലതാരത്തെ ആവശ്യമുണ്ട് എന്ന് ഹണി റോസ്; മോശം കമൻറുകളുമായി കളം നിറഞ്ഞ് മലയാളികൾ !
മലയാളത്തിലും തെലുഗിലും ശ്രദ്ധിക്കപ്പെടുന്ന ഏതാനും വേഷങ്ങൾ ചെയ്ത നടിയാണ് ഹണി റോസ്. താൻ പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് എന്നവർ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. എറ്റവും പുതിയതായി അവർ ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റിന് താഴെ മോശം കമൻറുകളുമായി മലയാളികൾ കളം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. https://www.instagram.com/p/Cwrc3y-vgoJ/?igshid=NjIwNzIyMDk2Mg==
Read More