കീടനാശിനി നൽകി കുഞ്ഞിനെ കൊന്നു ; രണ്ടാനമ്മയെ റിമാൻഡ് ചെയ്തു 

ബെംഗളുരു: കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ കൊലപ്പെടുത്തി.

യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്.

കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് 4 മക്കളുണ്ട്.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

എന്നാല്‍ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇതോടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകള്‍ക്ക് വീതം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്.

തുടര്‍ന്ന് കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി കൊല്ലുകയായിരുന്നു

വടഗേര പോലീസ് ദേവമ്മയെ കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts