ബെംഗളൂരു : ഭൂമിയുടെ ഏത് മൂലയിലാണ് എങ്കിലും നാട്ടിലെത്തി കുടുംബത്തോടും നാട്ടുകാരോടുമൊത്ത് ഓണം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. വിമാനക്കൂലി കൂട്ടിക്കൊണ്ടാണ് ഓണക്കാലത്ത് ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ മലയാളികളെ “സഹായി”ക്കാറുള്ളത്. കുറെ ശബ്ദമുണ്ടാക്കിയാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ലഭിച്ചാലായി. ഇവിടെയാണ് കർണാടക ആർ.ടി.സി. ഒരു പുതിയ മാതൃക മുന്നോട്ട് വക്കുന്നത്, സ്വകാര്യ സർവ്വീസുകളേക്കാൾ പ്രൊഫഷണൽ സർവ്വീസ് നൽകുന്നു എന്നത് മാത്രമല്ല. ഓണത്തിന് ഏകദേശം 20 ദിവസത്തിലധികം ഉള്ളപ്പോൾ തന്നെ കേരളത്തിലേക്ക് 13 സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ബുക്കിംഗ്…
Read MoreMonth: August 2023
പുരുഷന്മാരുടെ ലൈംഗികാരോഗ്യം ‘കൊക്കക്കോളയും പെപ്സിയും കുടിച്ചാൽ മെച്ചപ്പെടും’: പുതിയ പഠനം
കൊക്കക്കോളയും പെപ്സിയുമെല്ലാം പുരുഷന്മാരിലെ പ്രത്യുത്പാദന ഹോര്‍മോണായ ‘ടെസ്റ്റോസ്റ്റിറോണ്‍’ കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ‘ടെസ്റ്റോസ്റ്റിറോണ്‍’ ഹോര്‍മോണ്‍ ഉത്പാദനം കൂടുമ്ബോള്‍ അത് സ്വാഭാവികമായും പുരുഷന്മാരിലെ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും. ഇതിന് പുറമെ ഈ പാനീയങ്ങള്‍ പുരുഷന്മാരുടെ ലൈംഗികാവയവമായ പുംബീജഗ്രന്ഥി അഥവാ വൃഷണത്തിന്‍റെ വലുപ്പം കൂട്ടുമെന്നും അങ്ങനെയും ലൈംഗികാരോഗ്യം മെച്ചപ്പെടുമെന്നും പഠനം വിശദീകരിക്കുന്നു. എന്നാല്‍ ഇതിന് നേര്‍വിപരീതമായ നിരീക്ഷണങ്ങളാണ് മുൻകാലങ്ങളില്‍ പല പഠനങ്ങളും പങ്കുവച്ചിട്ടുള്ളത്. അതായത്, കാര്‍ബണേറ്റഡായ പാനീയങ്ങള്‍ (കൊക്കക്കോളയും പെപ്സിയും അടക്കം) ബീജത്തിന്‍റെ ആരോഗ്യത്തെ പ്രതികൂമായി സ്വാധീനിക്കുമെന്നും ‘ടെസ്റ്റോസ്റ്റിറോണ്‍’ ഉത്പാദനം കുറയ്ക്കുമെന്നും ആണ് ഈ പഠനങ്ങളെല്ലാം…
Read Moreഗതാഗതക്കുരുക്ക് മൂലം നഗരത്തിന് പ്രതിവർഷ നഷ്ടം 19,725 കോടി രൂപയെന്ന് പഠനം
ബെംഗളൂരു: നഗരത്തിൽ പൂർണമായി പ്രവർത്തനക്ഷമമായ 60 മേൽപ്പാലങ്ങൾ ഉണ്ടായിട്ടും ഗതാഗതക്കുരുക്ക് കാരണം ബെംഗളൂരുവിന് റോഡ് ഉപയോഗത്തിന് 19,725 കോടി രൂപ നഷ്ടമെന്ന് പഠനങ്ങൾ. നഗരത്തിൽ പൂർണമായും പ്രവർത്തനക്ഷമമായ 60 ഫ്‌ളൈ ഓവറുകളുണ്ടെങ്കിലും, കാലതാമസം, തിരക്ക്, സിഗ്‌നലുകളിലെ തടസ്സം, വേഗത കുറഞ്ഞ വാഹനങ്ങളുടെ തടസ്സം, വാഹനത്തിന്റെ ഇന്ധനനഷ്ടം, യാത്രക്കാരുടെ സമയനഷ്ടം, ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പണമാക്കി കാണണക്കാക്കുമ്പോൾ ഐടി ഹബ്ബിന്റെ റോഡ് ഉപയോക്താക്കൾക്ക് 19,725 കോടി രൂപയുടെ നഷ്ടമാകുന്നതായി പ്രമുഖ ട്രാഫിക്, മൊബിലിറ്റി വിദഗ്ധൻ എംഎൻ ശ്രീഹരിയും സംഘവും കണ്ടെത്തി. ഗതാഗതത്തിനായുള്ള നിരവധി സർക്കാരുകളുടെയും സ്മാർട്ട് സിറ്റികളുടെയും…
Read Moreബ്ലോക്കിനിടെ ഉപഭോക്താവിന്റെ ഭക്ഷണം കഴിച്ച് നഗരത്തിലെ സൊമാറ്റോ ഫുഡ് ഡെലിവറി ബോയ്; വിഡിയോ കാണാം
ബെംഗളൂരു: ഒരു ഫുഡ് ഡെലിവറി ബോയ് ബെംഗളൂരുവിലെ ഒരു ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ ഉപഭോക്താക്കൾക്കുള്ള പാക്കേജുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം വൈറൽ ആയി. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ തങ്ങളുടെ കുറച്ച് ഡെലിവറി പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ഫ്രണ്ട്‌ഷിപ്പ് ബാൻഡുകളും ഭക്ഷണവും വിതരണം ചെയ്യാൻ പോയപ്പോൾ ആയിരുന്നു പാക്കേജുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ഡെലിവറി ബോയെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് “Zomato / Swiggy ൽ നിന്ന് ഓർഡർ ചെയ്യുന്ന എല്ലാവർക്കും” എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്റെ ക്യാമറയിൽ പതിഞ്ഞ സംഭവം ഫേസ്ബുക്കിൽ…
Read Moreമരിച്ചാൽ വീണ്ടും ജീവിപ്പിക്കുമെന്ന അവകാശവാദം ; വായോധികയെ അടിച്ചു കൊന്നു
മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച് 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങിനെ പോലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85-കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ…
Read Moreഗർഭിണിയായ നേഴ്സിന് നേരെ ലൈംഗിക അതിക്രമം ; കാബ് ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ക്യാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇലക്‌ട്രോണിക്സിറ്റിയുടെ പരിധിയിൽ നടന്ന സംഭവത്തിൽ കമ്മസാന്ദ്ര സ്വദേശിയായ അവിനാശിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹെൽത്ത് സെന്ററിൽ നിന്നും രാത്രി 7:30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്കിറങ്ങിയ യുവതിയുടെ അടുത്തുള്ള ടാക്സി ഡ്രൈവർ വരികയും വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറയുകയും ചെയ്തു. ഇത് നിരസിച്ച് നടന്നു നീങ്ങിയ യുവതിയെ ഇയാൾ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ച യുവതി, ഇലക്‌ട്രോണിക്‌സിറ്റി പോലീസ്…
Read More10 മിനിറ്റ് മുൻപ് ടേക്ക് ഓഫ് ചെയ്തു ; ആറ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി
ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി ആറ് യാത്രികര്‍. ഇൻഡിഗോ വിമാനകമ്പനിയുടെ ബംഗളൂരു – മംഗളൂരു വിമാനത്തില്‍ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം മറന്നത്. ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികര്‍ പെട്ടുപോയത്. ബോര്‍ഡിംഗ് പാസ് എടുത്ത രണ്ട് യാത്രികര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തില്‍ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡല്‍ഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികര്‍ക്ക് ഈ വിമാനത്തില്‍ കയറാനും സാധിച്ചില്ല.
Read Moreരാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരൻ വീരപ്പന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്
ഒരു കാലത്ത് രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരന്‍ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിട്ടുള്ളത്. ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിട്ടുള്ള ഡോക്യുമെന്ററി ഈ മാസം നാലു മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. സെല്‍വമണി സെല്‍വരാജാണ് ഈ ഡോക്യുമെന്ററിയുടെ സംവിധാനം. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന പേരിലുള്ള ദൗത്യവും ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതല്‍ പണം മുടക്കിയതും വീരപ്പന് വേണ്ടിയാണ്. 1952ല്‍…
Read Moreഅയൽവാസിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: അയൽവാസിയുടെ ശുചിമുറിയിലിരുന്ന് വീഡിയോ പകർത്തിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള മുൽക്കിയിൽ ഓഗസ്റ്റ് 2, 3 തീയതികളിലെ രാത്രിയിലാണ് സംഭവം. സുമന്ത് പൂജാരി ശുചിമുറിക്കുള്ളിലിരുന്ന് വീഡിയോ പകർത്തിയെന്ന് പരാതിക്കാരനായ പ്രജ്വൽ ആരോപിച്ചു. 21 കാരനായ പൂജാരി തന്റെ അമ്മയെയും സഹോദരിയെയും ക്യാമറയിൽ പകർത്താൻ ഉദ്ദേശിച്ചിരുന്നതായും ഇര ആരോപിച്ചു. വെള്ളിയാഴ്ച പ്രതിയെ മുൽക്കി പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 സി (വോയറിസം), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 66 ഇ…
Read Moreതെലുഗു വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങി
ഹൈദരാബാദ് : തെലുഗു വിപ്ലവ ഗായകൻ ഗുമ്മാടി വിത്തൽ റാവോ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഗദ്ദർ എന്നറിയപ്പെടുന്ന ഗായകൻ്റെ മരണം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അംഗമായിരുന്നു. 2010 വരെ നക്സ് ലെറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 2017 മുതൽ തെലങ്കാനയുടെ രൂപീകരണത്തിനായി പ്രവർത്തിച്ചു. 1997ൽ ഇദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റിരുന്നു. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
Read More