ഭുവനേശ്വർ: ആളുകളെ നഗ്നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സന്ത്രഗച്ചിയിലെ പാർത്ഥ സിംഗ് റേ (46), നോർത്ത് 24 പർഗാനാസിലെ മൊലയ സർക്കാർ (32), കൊൽക്കത്ത സ്വദേശി സുദീപ്ത സിൻഹ റോയ് (38) എന്നിവരെയാണ് നയപള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അവിനാഷ് കുമാർ ശുക്ലയെന്ന കാൺപൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. കാൺപൂരിലെ തന്റെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ അവിനാഷ് കുമാർ…
Read MoreMonth: August 2023
പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം; മുത്തശ്ശിയേയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. മധുര എല്ലിസ് നഗറിലാണ് സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലിസ് നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ് പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും…
Read Moreഹണിട്രാപ്പിലൂടെ അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: ഹണിട്രാപ്പില്‍ കുടുക്കി അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെംഗളുരു സ്വദേശിയായ മുൻ സര്‍ക്കാര്‍ ജീവനക്കാരനെയാണ് മൂവര്‍ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. കുടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് റീന വന്നു കണ്ടു.…
Read Moreറെയിൽ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും; അട്ടിമറി സംശയം
കാസർകോട്: ക്ലോസറ്റ് പാളത്തിൽ കല്ലും പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാലത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാലത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്. ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പോലീസും ലോക്കൽ പോലീസും പരിശോധന നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും…
Read Moreകെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് വിവാഹിതനായി
കോഴിക്കോട്: കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്‍റും നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ.എം അഭിജിത് വിവാഹിതനായി. കോഴിക്കോട് മണ്ണൂർ ശ്രീപുരിയില്‍ പന്നക്കര മാധവന്‍റെയും പ്രകാശിനിയുടെയും മകള്‍ നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയന്‍സ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളജ് കാലത്തുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Read Moreചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3
ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുന്ന നിർണായകഘട്ടം വിജയകരം. 33 ദിവസത്തിനുശേഷമാണ് ലാൻഡിങ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെട്ടത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. ലാൻഡർ മൊഡ്യൂളിന്‍റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും…
Read Moreഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി സുഖ്ദേവ് ആണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളുടെ പക്കലുണ്ടായിരുന്ന 40 ലക്ഷം രൂപ കവർന്നതായി ചാമരാജനഗർ പോലീസ് മേധാവി പത്മിനി സാഹു പറഞ്ഞു. ഈ മാസം 11-ന് ഗുണ്ടൽപേട്ടിനടുത്ത് ബേഗൂരിലായിരുന്നു സംഭവം. സുഖ്‌ദേവ് ഉടനടി പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ചുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിനെത്തുടർന്നാണ് മൈസൂരിൽനിന്ന് മൂന്നുപേരെക്കൂടി പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. മൈസൂരിൽ വന്ന് തിരികെ വയനാട്ടിലേക്ക് കാറിൽ പോകുകയായിരുന്ന സുഖ്ദേവിനെയും ഡ്രൈവർ അഷ്റഫിനെയും കവർച്ചസംഘം തടഞ്ഞുനിർത്തുകയായിരുന്നു.…
Read Moreദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി
തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ ടെക്നിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്വാതന്ത്ര്യദിനത്തിൽ ‘സ്വതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവർണ നിറത്തിൽ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും…
Read Moreകേരളത്തിൽ വരുന്നു ആനകൾക്ക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി
തിരുവനന്തപുരം: കേരളത്തിലെ ആന പ്രേമികൾക്ക് സന്തോഷ വാർത്ത. ആനകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജദിനാചരണം കൊല്ലം പുത്തൻകുളം ആനത്താവളത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 600 ൽ നിന്ന് 416 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ആനയൂട്ടും, ആന നീരാട്ടും നടന്നു.
Read Moreനഗരത്തിലെ ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡൽ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. നഗരത്തിൽ മാത്രം 12 പേരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ് രണ്ടുദിവസം മുമ്പ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ടെലഗ്രാമിലൂടെ പരിചയപ്പെടുന്നവരെ നേഹയും സംഘവും ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. നേഹയുടെ…
Read More