എന്നും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാകും. ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചർച്ചയായിരുന്നു. ഇപ്പോഴിതാ പുത്തൻ വിഷയമാണ് ഗോപിയെ സംബന്ധിച്ചുള്ള സംസാരം. അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിത യാത്ര തുടങ്ങിയത്. എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. വാർത്തകൾ…
Read MoreDay: 21 August 2023
എയർഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം ; യാത്രക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്തിൽ എയർഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 51 കാരനായ അക്രം അഹമ്മദ് എന്നയാളാണ് പിടിയിലായത്. പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മാലി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് അക്രമി തങ്ങളെ സമീപിച്ചതെന്ന് ഇൻഡിഗോ ക്യാബിൻ ക്രൂ പോലീസിന് മൊഴി നൽകിയതായി നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. ലൈംഗികപീഡനം, പീഡനക്കേസുകളാണ് അക്രമം ചുമത്തിയിരിക്കുന്നത്. മാലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 1128 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 3.45ന് വിമാനം പറന്നുയർന്നതിന് ശേഷം…
Read Moreഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക.ആർ.ടി.സി !
ബെംഗളൂരു: സ്വകാര്യ ബസുകളുടെ വൻ ടിക്കറ്റ് നിരക്കിൽ നിന്ന് മോചനം, റെയിൽവേയുടെ അവഗണയിൽ നിന്ന് ആശ്വാസം, ഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി തയ്യാറായിക്കഴിഞ്ഞു. ദക്ഷിണ കേരളത്തിലേക്കും മലബാറിലേക്കും സർവീസുകൾ ഉണ്ട്. സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 23 മുതൽ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള 25 വെള്ളിയാഴ്ച മാത്രം 35 ൽ അധികം സർവീസുകൾ ഉണ്ട്. https://www.ksrtc.in ലൂടെ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. റൂട്ടും സമയവും കൂടുതൽ വിവരങ്ങളും താഴെ.
Read Moreഎം.ഡി.എം.എ യും കഞ്ചാവുമായി നഗരത്തിലെ ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ
ബെംഗളൂരു : ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറപ്പിസ്റ്റ് പിടിയിൽ. ഇടുക്കി പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളാണ് (24) പിടിയിലായത്. ബെംഗളൂരുവിൽ ആയുർവേദ തെറപ്പിസ്റ്റായ ഇയാൾ അവിടെനിന്ന് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ മയക്കുമരുന്നുമായി കോട്ടയത്ത് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കാറും കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽനിന്ന് മയക്കു മരുന്ന് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെത്തിച്ച് വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന…
Read Moreമഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാത അക്രമികൾ തകർത്തു
ബെംഗളൂരു: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊന്നൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഗാന്ധി പ്രതിമ. തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രിയാവാം കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ച പോലീസ് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read Moreസന്തോഷ വാർത്ത അറിയിച്ച് ഐ എസ് ആർ ഒ
ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം…
Read Moreഐഎസ്ആർഓ പരീക്ഷയിലെ കോപ്പിയടി: അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
ഐഎസ്ആർഓ പരീക്ഷയിലെ കോപ്പിയടി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസിലെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നതിനുള്ള ചുമതല കന്റോൺമെന്റ് എസിപി സ്റ്റുവർട്ട് ഹീലനെയും ഏൽപ്പിച്ചു. കേസിൽ ഇതുവരെ 6 പേരാണ് പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ഉടൻ ഹരിയാനയിലേക്ക് പുറപ്പെടും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഹരിയാന സ്വദേശികളായ സുമിത്…
Read Moreഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. 17 അംഗ ടീമിന് പുറമെയാണ് സഞ്ജു സ്റ്റാന്‍ഡ് ബൈ താരമായി ടീമിനൊപ്പം സഞ്ചരിക്കുക. തിലക് വര്‍മയ്ക്ക് അവസരം നല്‍കിയതും ശ്രദ്ധേയമായി. സൂര്യകുമാര്‍ യാദവ് സ്ഥാനം നിലനിര്‍ത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍…
Read Moreഅമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ
ബെംഗളൂരു : അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ. കനറാ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്. അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. ശുഭം എന്ന യുവാവാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എ.ടി.എം തകർത്തത്. തുടർന്ന് ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം…
Read More‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ്
ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ് രാജ്. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന ചിത്രം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താങ്കൾ മോദിയോടും ബി.ജെ.പിയോടും അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയുടെ കഠിനയത്നത്തെ പരിഹസിക്കണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമ്മിപ്പിച്ചു. നടന്റേത് അന്ധമായ രാഷ്ട്രീയ വിരോധമാണെന്ന് പറയുന്നവരും ട്രോളുന്നത് ദേശീയതയാണെന്നും പലരും കുറിച്ചു.…
Read More