എയർഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം ; യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിൽ എയർഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ.

51 കാരനായ അക്രം അഹമ്മദ് എന്നയാളാണ് പിടിയിലായത്.

പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

മാലി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. 

ലൈംഗിക ഉദ്ദേശ്യത്തോടെയാണ് അക്രമി തങ്ങളെ സമീപിച്ചതെന്ന് ഇൻഡിഗോ ക്യാബിൻ ക്രൂ പോലീസിന് മൊഴി നൽകിയതായി നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ലൈംഗികപീഡനം, പീഡനക്കേസുകളാണ് അക്രമം ചുമത്തിയിരിക്കുന്നത്.

മാലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 1128 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

3.45ന് വിമാനം പറന്നുയർന്നതിന് ശേഷം ബിയർ ആവശ്യപ്പെട്ട് എയർ ഹോസ്റ്റസുമാരിൽ ഒരാളെ സമീപിച്ചു.

സർവീസ് നടത്താനെത്തിയ എയർഹോസ്റ്റസിനോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.

മറ്റ് എയർ ഹോസ്റ്റസുമാർ ഇടപെട്ടെങ്കിലും അക്രമി അവരെയും മോശമായി സ്പർശിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഒടുവിൽ ഇയാളെ വിമാനം ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts