ബെംഗളൂരു: ആരോഗ്യകരമായ ജനന ഇടവേള ഉറപ്പാക്കി മാതൃ-ശിശു രോഗങ്ങളും മരണങ്ങളും തടയുന്നതിന്, ദേശീയ കുടുംബസൂത്രണ പരിപാടി സബ്‌ഡെർമൽ സിംഗിൾ ഇംപ്ലാന്റുകൾ, സബ്ക്യുട്ടേനിയസ് കുത്തിവയ്പ്പുകൾ എന്നിങ്ങനെ രണ്ട് പുതിയ ഗർഭനിരോധന മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നു . പുതിയ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 40 ജില്ലകളിൽ കർണാടകയിൽ നിന്നുള്ള ബെംഗളൂരു, ബിദാർ, മൈസൂർ, യാദ്ഗിർ എന്നീ നാല് ജില്ലകളും കൂടുതലാണ്. പുതിയ ഗർഭനിരോധന മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്ന നാല് ജില്ലകളിലെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ്.…
Read MoreDay: 9 August 2023
കുട്ടികളുടെ ഫോട്ടോ അശ്ലീലമായി എഡിറ്റ് ചെയ്തയാൾ അറസ്റ്റിൽ
ബെംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ഫോട്ടോകൾ അശ്ലീലമായി എഡിറ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കേസിൽ ഹൂബ്ലി സാമ്രാട്ട് കോളേജിലെ വിദ്യാർത്ഥി അറസ്റ്റിൽ. സന്തോഷ് ബാബുവിന്റെ അറസ്റ്റ് വിവരം ഹുബ്ലി ധാർവാഡ് പോലീസ് സ്ഥിരീകരിച്ചു. ഹൂബ്ലിയിലെ വിദ്യാനഗറിലെ സമർത് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കോളേജിലാണ് സംഭവം. കാശ്മീർ0009 എന്ന ഇൻസ്റ്റാഗ്രാമിലൂടെ കോളേജിലെ നാല് വിദ്യാർത്ഥികളുടെ ഫോട്ടോകൾ അശ്ലീലമായി മാറ്റുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഹൂബ്ലിയിലെ സൈബർ ക്രൈം സ്‌റ്റേഷനിൽ നാല് വിദ്യാർത്ഥിനികൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ യുവ നടിയുടെ അശ്ലീല ചിത്രങ്ങൾ എഡിറ്റ് ചെയ്ത് അപ്‌ലോഡ്…
Read Moreബെംഗളൂരു-മൈസൂരു പാതയിൽ നിയമം ലംഘിച്ച് ഇരുചക്രവാഹനം എത്തുന്നു
ബെംഗളൂരു : നിരോധനം മറികടന്ന് ബെംഗളൂരു – മൈസൂരു പാതയിൽ ഇരുചക്ര വാഹനങ്ങൾ പ്രവേശിക്കുന്നു. ബൈക്കുകാർ സർവീസ് റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതായാണ് ആരോപണം. രാമനഗര ജില്ലയിലെ ഹൊസദൊഡ്ഡിയിൽ ബൈക്ക് യാത്രക്കാരൻ പാതയിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ രഘുറാം എന്നയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി. അലോക് കുമാർ അറിയിച്ചു. ഈ മാസം ഒന്നു മുതലാണ് പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിരോധനമേർപ്പെടുത്തിയത്. വേഗം കുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് ദേശീയ പാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്.…
Read Moreവയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറിൽ നിന്നും 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
ഇൻഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കടുത്ത വയറുവേദനയുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് 41കാരിയുടെ വയറ്റിൽ നിന്ന് മുഴ നീക്കം ചെയ്തത്. യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അതുൽ വ്യാസ് പറഞ്ഞു. ഇപ്പോൾ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും അധികൃതർ അറിയിച്ചു. ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ…
Read Moreജയിലർ നാളെ റിലീസിങ്ങിനൊരുങ്ങവേ ആഘോഷങ്ങളിൽ നിന്ന് മാറി നിന്ന് രജനികാന്ത്
നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ വ്യാഴാഴ്ച്ച റിലീസിനൊരുങ്ങുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ് ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ് വിവരം. ബുധനാഴ്ച്ച അതിരാവിലെതന്നെ രജനി തന്‍റെ ഹിമാലയ യാത്രക്ക് പുറപ്പെട്ടിരിക്കുകയാണ്. തന്‍റെ സിനമാ റിലീസുകൾക്കുമുമ്പ് ഹിമാലയ യാത്ര നടത്തുക താരത്തിന് പതിവുള്ളതാണ്. കോവിഡ് കാരണം അത്തരം യാത്രകൾ മുടങ്ങിയിരുന്നതാണ്. നാല് വർഷത്തിനുശേഷമാണ് ഹിമാലയത്തിലേക്ക് താൻ പോകുന്നതെന്നും രജനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട്…
Read Moreമുന്നറിയിപ്പ് നൽകിയിട്ടും ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു
ബെംഗളൂരു : ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും നഗരത്തിൽ അനധികൃതമായി ബാനറുകളും ഫ്ലെക്‌സുകളും സ്ഥാപിക്കുന്നത് തുടരുന്നു. രാഷ്ട്രീയ പാർട്ടികളാണ് റോഡരികിലും കവലകളിലും അനധികൃതമായി ബാനറുകൾ സ്ഥാപിക്കുന്നതിൽ മുന്നിലുള്ളത്. ബാനറുകൾ നീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി സർക്കാരിനും ബി.ബി.എം.പി.ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ ലംഘനം തുടരുകയാണ്. തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുത്ത ‘ഇന്ദ്രധനുഷ് 5.0’ കാമ്പയിൻ പരിപാടിയോടനുബന്ധിച്ച് ഓസ്റ്റിൻ ടൗണിൽ ഒട്ടേറെ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച കുറച്ച് ബാനറുകൾ നീക്കിയെങ്കിലും ഇനിയും ബാക്കിയുണ്ട്. യാത്രക്കാരുടെ കാഴ്ചമുടക്കുന്ന വിധത്തിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന തരത്തിലാണ് ചിലബാനറുകൾ…
Read Moreരാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി
ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയതായി പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയേക്കും. രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ…
Read Moreകൃഷി മന്ത്രിക്കെതിരായ കേസ് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരേ ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ലഭിച്ച കത്ത് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുപിന്നിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ഗവർണർക്ക് ഏഴ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ കത്താണ് ലഭിച്ചത്. സ്ഥലംമാറ്റത്തിന് ആറു മുതൽ എട്ടു ലക്ഷം രൂപവരെ നൽകാൻ മന്ത്രി കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർവഴി സമ്മർദം ചെലുത്തുന്നെന്നാണ് കത്തിലെ ആരോപണം. വേണ്ട നടപടികളെടുക്കാൻ ആവശ്യപ്പെട്ട് ഗവർണർ കത്ത് ചീഫ് സെക്രട്ടറി വന്ദിതാ ശർമയ്ക്ക് കൈമാറിയിരുന്നു. ഇങ്ങനെ ആരും കത്തെഴുതിയിട്ടില്ലെന്ന്…
Read More‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത്…
Read Moreഎൻഐഎ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരെ നഗരത്തിൽ നിന്നും കണ്ടെത്തി
ബംഗളൂരു: ആക്രമണത്തിനിടെ ബെംഗളൂരുവിൽ കണ്ടെത്തിയ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അബ്ദുൾ ഖാദർ, മുഹമ്മദ് സഹീദ്, ഖലീൽ ചപ്രസി എന്നിവരാണ് അറസ്റ്റിലായത്. ഉത്തര് പ്രദേശുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് എന് ഐഎ അന്വേഷണ സംഘം ബംഗളൂരു സന്ദർശിച്ചത്. ബെല്ലന്തൂർ പോലീസ് സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ വിസയും പാസ്‌പോർട്ടും ഇല്ലാതെ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി. എൻഐഎ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെല്ലന്തൂർ പൊലീസ് കേസെടുത്ത് മൂന്ന്…
Read More