ഇനി റേഷൻ കടകൾ വഴി വിലക്കുറവിൽ തക്കാളി നൽകും

ചെന്നൈ: തക്കാളി വില കുതിച്ചുയരുന്നതിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ ചെന്നൈ നഗരത്തിലെ റേഷൻ കടകളിൽ നിന്ന് തക്കാളി 60 രൂപയ്ക്ക് സബ്‌സിഡി വിലയ്ക്ക് വാങ്ങാമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. വിപണിയിൽ കിലോക്ക് 160 രൂപയാണ് തക്കാളിക്ക് വില. നാളെ മുതൽ ചെന്നൈയിലെ 82 റേഷൻ കടകളിൽ തക്കാളി വിൽക്കും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി വ്യക്തമാക്കി. നിലവിൽ പച്ചക്കറികൾ കുറഞ്ഞ വിലയിൽ റേഷൻ കട വഴി…

Read More

ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസ് ആറു മണിക്കൂർ വൈകി പുറപ്പെടും. ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30ലേക്ക് മാറ്റി. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം. എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം-പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകിയാണ് പുറപ്പെടുക. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചക്ക് 12.45നാണ് യാത്ര തിരിക്കുക.

Read More

ബെംഗളൂരു-കോഴിക്കോട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റിന് തുടക്കം

ബെംഗളൂരു: ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ കേരളം ആർ.ടി.സിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു. ബന്ദിപ്പൂർ രാത്രി യാത്ര പാസ്സുള്ള സൂപ്പർഫാസ്റ്റ് ബസാണ് സ്വിഫ്റ്റിലേക്ക് മാറ്റിയത്. രാത്രി 8 ന് മൈസൂരു റോഡ് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, കൽപ്പറ്റ, താമരശ്ശേരി വഴി പുലർച്ചെ 4. 25 ന് കോഴിക്കോട് എത്തും. കോഴിക്കോട്ട് നിന്നും രാവിലെ 7 ന് തിരിച്ച് വൈകിട്ട് 4 ന് ബെംഗളുരുവിലെത്തും

Read More

കേരള ആർ.ടി.സി. കുറിയർ സർവീസിന് ബെംഗളൂരുവിൽ തുടക്കം; രാവിലെ 6 മുതൽ രാത്രി 10 വരെ ബുക്കിംഗ് അവസരം; വിശദമായി അറിയാൻ വായിക്കുക

ബെംഗളൂരു: ഏറെ കാത്തിരിപ്പിനൊടുവിൽ കേരള ആർ.ടി.സിയുടെ പാഴ്‌സൽ സർവീസിന് ബെംഗളൂരുവിലും തുടക്കമായി. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെ റിസർവേഷൻ കൗണ്ടറിൽ രാവിലെ 6 മുതൽ രാത്രി 10 വരെ ബുക്കിംഗ് അവസരം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിച്ച് ബെംഗളുരുവിൽ നിന്നും ബസ് സർവീസുകൾ ഉള്ളതിനാൽ 24 മണിക്കൂറിനുള്ളിൽ പാർസൽ ലക്ഷ്യ സ്ഥാനത്തെത്തും. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 15 നാണ് കേരളത്തിലെ 55 ഡിപ്പോകളെ ബന്ധിപ്പിച്ച് കുറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചത്. ബെംഗളുരുവിന് പുറമെ കോയമ്പത്തൂർ, നാഗർകോവിൽ,…

Read More

നടന്‍ വിജയ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാൻ ഒരുങ്ങുന്നു: ലക്ഷ്യം രാഷ്ട്രീയപ്രവേശം എന്ന് സൂചന

തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് താരം അഭിനയത്തിന് ഒരു ചിന്ന ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്താൻ കൂടിയാണ് വിജയ് ഒരുങ്ങുന്നതെന്നും ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നൽകുന്നത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കരുതലോടെയാണ് മറ്റ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ഡിഎംകെ,അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ശക്തമായ തമിഴകത്ത് വിജയ് കാന്തിന് ശേഷം മറ്റൊരു സിനിമാ താരത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ…

Read More

കേരളത്തിൽ കാലവര്‍ഷം അതിതീവ്രമായി തുടരുന്നു; പത്ത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം: ഇന്ന് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

rain

തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷം അതിതീവ്രമായി തുടരുന്നു. രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളത്തും കാസർകോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് (04-07-2023 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച്…

Read More

സാഫ് കപ്പ് ഫുട്‌ബോളില്‍ ഒമ്പതാംകിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഒമ്പതാംകിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഫൈനല്‍ പോരാട്ടത്തില്‍ കുവൈറ്റിനെ നേരിടും. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സറ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1ന് പിരിഞ്ഞിരുന്നു. ഷൂട്ടൗട്ട്വരെ നീണ്ട സെമിയില്‍ ലെബനനെ മറികടന്നാണ് സുനില്‍ ഛേത്രിയും സംഘവും എത്തുന്നത്. ബംഗ്ലാദേശിനെ ഒരു ഗോളിന് തകര്‍ത്തായിരുന്നു കുവൈറ്റിന്റെ ഫൈനല്‍ പ്രവേശനം. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുട പ്രതീക്ഷ

Read More

തെരുവ് നായകളെ സംരക്ഷിച്ചതിന് പ്രശസ്ത മൃഗസംരക്ഷണ പ്രവർത്തക രജനി ഷെട്ടിയെ അയൽവാസി ആക്രമിച്ചു

ബെംഗളൂരു: മംഗളൂരുവിൽ അറിയപ്പെടുന്ന തെരുവ് നായകളുടെ സംരക്ഷകയും മൃഗ രക്ഷാപ്രവർത്തകയെയും ആയ യുവതിയെ അയൽവാസി മർദ്ദിച്ചതായി പരാതി. തെരുവ് നായ്ക്കളെക്കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് മഞ്ജുള ഷെട്ടി രജനി ഷെട്ടിയെ ആക്രമിച്ചത്. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് മഞ്ജുള പതിവായി വഴക്കിടാറുണ്ടെന്ന് രജനി ആരോപിച്ചു. എപ്പോഴത്തെയും പോലെ തിങ്കളാഴ്ചയും മറ്റൊരു തർക്കം ഉണ്ടായി ഇതോടെ, മഞ്ജുള രജനിക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈക്ക് പരിക്കേറ്റ രജനി മഞ്ജുളയ്‌ക്കെതിരെ ബാർകെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അന്വേഷണങ്ങൾ…

Read More

നായയുടെ ബെൽറ്റിൽ യുവാവ് തൂങ്ങി മരിച്ചു 

ബെംഗളൂരു: മാനസിക വിഭ്രാന്തിയിലായിരുന്ന യുവാവ് നായയുടെ കഴുത്തിലെ ബെൽറ്റു കൊണ്ട് തൂങ്ങി മരിച്ചു. ബെംഗളൂരുവിലെ മൈക്കോ ലെഔട്ടിലാണ് സംഭവം.ആര്യമാൻ ഘോഷ് എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൈക്കോ ലെഔട്ടിലെ വാടകവീട്ടിൽ താമസിച്ചിരുന്ന  യുവാവ് ആര്യമൻ തന്റെ വീട്ടിൽ നായയെ വളർത്തിയിരുന്നു. ആരോടും സംസാരിക്കാതെയും വീട്ടിലേക്ക് ആരെയും ക്ഷണിക്കാതെയും ഏകാന്ത ജീവിതം നയിക്കുകയായിരുന്നു ഈ യുവാവ്. അടുത്തിടെ ഇയാൾ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. എന്നാൽ, ഇന്നലെ ഫാനിയിൽ ഡോഗ് ബെൽറ്റ് ഉപയോഗിച്ച് തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധയനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പച്ചത്. ഇന്ന് രാത്രി എന്‍ഡോസ്‌കോപി നടത്തിയതിന് ശേഷം നാളെ രാവിലെ അദ്ദേഹം ആശുപത്രി വിടും.

Read More
Click Here to Follow Us