തെരുവ് നായകളെ സംരക്ഷിച്ചതിന് പ്രശസ്ത മൃഗസംരക്ഷണ പ്രവർത്തക രജനി ഷെട്ടിയെ അയൽവാസി ആക്രമിച്ചു

ബെംഗളൂരു: മംഗളൂരുവിൽ അറിയപ്പെടുന്ന തെരുവ് നായകളുടെ സംരക്ഷകയും മൃഗ രക്ഷാപ്രവർത്തകയെയും ആയ യുവതിയെ അയൽവാസി മർദ്ദിച്ചതായി പരാതി. തെരുവ് നായ്ക്കളെക്കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് മഞ്ജുള ഷെട്ടി രജനി ഷെട്ടിയെ ആക്രമിച്ചത്.

നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് മഞ്ജുള പതിവായി വഴക്കിടാറുണ്ടെന്ന് രജനി ആരോപിച്ചു. എപ്പോഴത്തെയും പോലെ തിങ്കളാഴ്ചയും മറ്റൊരു തർക്കം ഉണ്ടായി ഇതോടെ, മഞ്ജുള രജനിക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈക്ക് പരിക്കേറ്റ രജനി മഞ്ജുളയ്‌ക്കെതിരെ ബാർകെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അന്വേഷണങ്ങൾ നടക്കുകയാണ്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

മംഗളൂരുവിൽ തെരുവ് നായ്ക്കളെയും പൂച്ചകളെയും പരിപാലിക്കുന്ന പ്രശസ്ത മൃഗ രക്ഷാപ്രവർത്തകയാണ് 43 കാരിയായ രജനി. മംഗളൂരുവിലെ ബല്ലാൾബാഗിൽ താമസിക്കുന്ന ദാമോദർ ഷെട്ടിയെയാണ് രജനി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.

എല്ലാ ദിവസവും രജനി 600 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നുണ്ട്, രണ്ട് ദശാബ്ദത്തിലേറെയായി 2,000 മൃഗങ്ങളെയും പക്ഷികളെയും രക്ഷിച്ച ചരിത്രവും രജനിക്ക് ഉണ്ട്. കോടതി മുൻപും തുറന്ന കിണറുകളിൽ വീണിട്ടുള്ള നായ്ക്കളെ സ്വന്തം ജീവൻ പണയപ്പെടുത്തി രജനി രക്ഷപ്പെടുത്തിയിട്ടുണ്ട്.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

വൻതോതിൽ അരിയും കോഴിമാലിന്യവും പാകം ചെയ്ത ശേഷം, രാവിലെ 5.30 മുതൽ രജനി ദിവസത്തിൽ മൂന്ന് തവണയെങ്കിലും നായ്ക്കൾക്ക് ഭക്ഷണം നൽകും. അടുത്തിടെ രജനിയെ മംഗളൂരു പ്രസ് ക്ലബ് അവാർഡ് നൽകി ആദരിച്ചിരുന്നു. കഴിഞ്ഞ വർഷം ഡൽഹി വനിതാ കമ്മീഷൻ അന്താരാഷ്ട്ര വനിതാ ദിന അവാർഡും രജനിക്ക് സമ്മാനിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts