ബെംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്ക്പകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
Read MoreMonth: July 2023
മഅദനി നാളെ കേരളത്തിലേക്ക്
ബെംഗളൂരു: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി. 2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.…
Read Moreനവവധു ഭർത്താവിന്റെ സ്വർണവുമായി കാമുകനൊപ്പം ഒളിച്ചോടി
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ നിന്നുള്ള നവവധു വരന്റെ 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധു, അവരുടെ മാതാപിതാക്കൾ, കാമുകൻ എന്നിവരുൾപ്പെടെ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ കുന്ദാപുരയിലെ ശങ്കരനാരായണ പോലീസ് ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൈസൂരിലെ ബിഇഎംഎല്ലിൽ ജോലി ചെയ്യുന്ന കാമുകനൊപ്പമാണ് യുവതി പോയതെന്നാണ് പരാതി. ഉള്ളൂർ-74 ഗ്രാമത്തിൽ നിന്നുള്ള പരാതിക്കാരനായ 31 കാരനായ സങ്കേത് ഷെട്ടിയും കുന്ദാപുരയിലെ വഡേര ഹോബ്‌ളിയിലെ താമസക്കാരിയായ സ്‌പൂർതി ഷെട്ടിയും 2023 മെയ് 21 ന് കുന്ദാപുരയിലെ…
Read Moreനവജാത ശിശുവിനെ ഓടയ്ക്ക് സമീപം കണ്ടെത്തി; സംരക്ഷണം നൽകി നാട്ടുകാർ
ബെംഗളൂരു: നഗരത്തിലെ മൗനേശ്വർ ഗുഡി ഓനിയിലെ റോഡിലെ ഓടയ്ക്ക് സമീപം നവജാത ശിശുവിനെ കണ്ടെത്തി. രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ചില കുട്ടികൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊതുജനങ്ങൾ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി സംരക്ഷണം നൽകിയാ ശേഷം ധാർവാഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ധാർവാഡിലെ ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുഞ്ഞ് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പെൺകുഞ്ഞായതിനാൽ നവജാത ശിശുവിനെ വലിച്ചെറിഞ്ഞതാകാം എന്നാണ് പറയുന്നത്.
Read Moreആക്രമണ പരമ്പരകള്‍ നടത്താൻ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവർത്തകർ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ ആക്രമണ പരമ്പര നടത്താൻ എത്തിയ ഭീകര പ്രവർത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേർ പിടിയിൽ. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും നിരവധി മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ജുനൈദ്, സൊഹൈൽ, ഉമർ, മുദാസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത് നഗരത്തിൽ സ്‌ഫോടനം നടത്താൻ ചിലർ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 2017ലെ ഒരു കൊലപാതക കേസിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭീകരപ്രവർത്തകരായ ചിലരുമായി പ്രതികൾ സമ്പർക്കം പുലരുന്നത് അവരിൽ…
Read Moreവിവാഹം കഴഞ്ഞ് മൂന്നാം മാസം; ഭാര്യയുടെ കൺമുന്നിൽ വെച്ച് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി
ബെംഗളൂരു: മുദലഗി താലൂക്കിലെ വദേരട്ടി ഗ്രാമത്തിൽ ഭാര്യയുടെ കൺമുന്നിൽ വെച്ച് ഭർത്താവിനെ അക്രമികൾ വെട്ടുകത്തിയും കുന്തവും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശങ്കർ സിദ്ധപ്പ ജഗ്മുട്ടി (25) ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കൊലപാതക സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ബെൽഗാം പോലീസിന് കഴിഞ്ഞു. ഭൈരനാട്ടി വില്ലേജിലെ ശ്രീധർ (22) ആണ് അറസ്റ്റിലായ പ്രതി. ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം കൊല്ലപ്പെട്ട ശങ്കർ അമാവാസി നാളിൽ വഡേരട്ടി ഗ്രാമത്തിലെ ബനസിദ്ദേശ്വര ക്ഷേത്രത്തിൽ എത്തിയതായിരുന്നു. ദേവനെ ദർശിച്ച് മടങ്ങുന്നതിനിടെ പ്രതി…
Read Moreലഹരി മൂത്ത് മാതാപിതാക്കളെ തല്ലിക്കൊന്ന് യുവാവ്
ബെംഗളൂരു: ലഹരി മൂത്ത് മാതാപിതാക്കളെ ക്രൂരമായി മർദിച്ച് കൊന്ന് മകൻ. ബെംഗളൂരുവിലാണ് സംഭവം. രണ്ടാമത്തെ മകൻ ശരത് ആണ് ഭാസ്കർ (63) ശാന്ത (60) എന്നിവരെ മർദിച്ച് കൊന്നത്. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശരത് മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു. പിന്നാലെ മാതാപിതാക്കളെ മർദിക്കുകയും ഓടി രക്ഷപെടുകയുമാണ് ചെയ്തത്. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഇവർ ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു.
Read Moreകാർ വൈദ്യുത തൂണിൽ ഇടിച്ചു; മൂന്ന് പേർക്ക് അത്ഭുതകരമായി രക്ഷപെട്ടു
ബെംഗളൂരു: സർക്യൂട്ട് ഹൗസിനും ബെജായിക്കും ഇടയിലുള്ള റോഡിലെ ബട്ടഗുഡ്ഡെയ്ക്ക് സമീപം ഡ്രൈവറുടെ നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഭാഗ്യത്തിന് കാർ സമീപത്തെ തോട്ടിലേക്ക് വീഴുന്നതിൽ നിന്ന് രക്ഷപ്പെട്ടത്. റോഡ് ഡിവൈഡറിനിടയിലെ തൂണിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂൺ ഒടിഞ്ഞ് റോഡിലേക്ക് വീണു. കുറ്റിക്കാടുകൾക്കിടയിൽ കാർ കുടുങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
Read Moreവെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയുമായി ഹണി റോസ് ചിത്രം ‘റേച്ചൽ’ വരുന്നൂൽ; ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍
ഹണി റോസ് നായികയാകുന്ന റേച്ചലിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയും പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈനാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടാണ് റേച്ചലിന്റെ രചന. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രക്തം പുരണ്ട കശാപ്പുകാരന്റെ കത്തി പിടിച്ച് തണുത്തുറയുന്ന പശ്ചാത്തലത്തിൽ, തീവ്രമായ ഒരു സിനിമയിലേക്ക് സൂചന നൽകുന്ന ഹണിയെയാണ് കാണിക്കുന്നത്. ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍ ആണെന്നും അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു നിർമ്മാതാക്കളായ ബാദുഷ എൻഎം, ഷിനോയ് മാത്യു, എബ്രിഡ് എന്നിവർ നേതൃത്വം നൽകുന്ന ബാദുഷ പ്രൊഡക്ഷൻസിന്റെയും…
Read Moreമോദി തന്നെ നയിക്കും; നന്ദ്രേ മോദിക്ക് പിന്തുണ പ്രഖ്യാപിച് എന്‍ഡിഎ യോഗം
ഡൽഹി: 2024ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍ഡിഎ പ്രമേയം. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷ ഐക്യത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നത് കാഴ്ചപാടല്ല സമ്മര്‍ദമാണെന്ന് മോദിയുടെ വിമര്‍ശനം. എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത 39 പാര്‍ട്ടികളും ഐക്യകണ്‌ഠേനയാണ് അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പ്രമേയം പാസാക്കിയത്. പുതിയ ഇന്ത്യയ്ക്കും വികസനത്തിനും വേണ്ടിയാണ് എന്‍ഡിഎ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.പ്രതിപക്ഷം ഇന്ത്യയെന്ന് പുതിയ സഖ്യത്തിന് പേരിട്ടപ്പോള്‍ എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ,വികസിത രാജ്യം, ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷമെന്നാണെന്നും മോദി പറഞ്ഞു. 2024ലെ…
Read More