ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്ത് എഴുതൂ ; ഡികെ ശിവകുമാർ

ബെംഗളൂരു: പുതുതായി ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.

Read More

ബസിൽ അപമാര്യാദയായി പെരുമാറി, യുവാവിന്റെ മുഖത്തടിച്ച് യുവതി

ബെംഗളൂരു: തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. മണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് കേട്ടില്ല. പിന്നീട് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പ്രതികരിച്ചത്. പിടിച്ച്‌ നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ…

Read More

ഭക്ഷ്യവിഷബാധയേറ്റ് 20 ഓളം ഭക്തർ ആശുപത്രിയിൽ

ബെംഗളൂരു: ആലണ്ട് ടൗണിലെ ഹസ്രത്ത് ലാഡിൽ മഷൈഖ് അൻസാരി ദർഗ സന്ദർശിക്കുന്നതിനിടെ മലിനമായ വെള്ളവും ഭക്ഷണവും കഴിച്ച് സ്ത്രീകളും കുട്ടികളുമടക്കം 20 ലധികം ആളുകൾക്ക് അസുഖം ബാധിച്ചു. വിജയപുര ജില്ലയിലെ ചടച്ചനടുത്തുള്ള ഡോണി ഗ്രാമത്തിലെ വിശ്വാസികളായ ഭക്തർക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇവരെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ അധികാരികൾ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, നഗരത്തിൽ മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്നും…

Read More

ഞാൻ മുഖ്യമന്ത്രിയാകും, കാത്തിരിക്കൂവെന്ന് ഡികെ

ബെംഗളൂരു: ഗാന്ധി കുടുംബത്തിന്റെയും മല്ലികാർജുൻ ഖാർഗെയും നിർദേശിച്ച പ്രകാരം ആണ് മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറിയതെന്ന് ഡി. കെ ശിവകുമാർ. എന്നാൽ ഞാൻ മുഖ്യമന്ത്രിയാകണമെന്ന നിങ്ങളുടെ ആഗ്രഹം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കനകപുരയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി, മല്ലിഖാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുടെ വാക്കുകൾ എനിക്ക് അനുസരിക്കേണ്ടി വന്നു.

Read More

ഇരുചക്രവാഹനത്തിൽ 12 വയസിനു താഴെയുള്ള കുട്ടികൾക്ക്‌ പിഴ ഈടാക്കില്ല 

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കള്‍ രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവൻ…

Read More

മൈസൂരു – നഞ്ചൻകോട് റോഡ് ആറുവരിയായി വികസനം ; നടപടികൾ ഉടൻ

ബെംഗളൂരു: മൈസൂരു-നഞ്ചൻകോട് റോഡ് ആറുവരിയായി വികസിപ്പിക്കുന്ന നടപടികള്‍ക്ക് വൈകാതെ തുടക്കമാകും. റവന്യൂവകുപ്പ്, വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്ന യോഗത്തിനുശേഷം മൈസൂരു എം.പി. പ്രതാപസിംഹയാണ് ഇക്കാര്യം അറിയിച്ചത്. ആറുവരിയായി വികസിപ്പിക്കുന്നതോടെ റോഡിന്റെ ദൈര്‍ഘ്യം ഏഴുകിലോമീറ്റര്‍ കൂടും. മൈസൂരു വിമാനത്താവളത്തിനു മുന്നിലൂടെയാണ് നിലവില്‍ റോഡ് കടന്നുപോകുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേക്ക്‌ നീളം കൂട്ടുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. ഇതേത്തുടര്‍ന്നാണ് ഏഴുകിലോമീറ്റര്‍ പുതിയ സ്ഥലത്തുകൂടി റോഡ് നിര്‍മിക്കുന്നത്. മൈസൂരു നഗരത്തിലെ ദല്‍വോയി തടാകത്തിനുശേഷം ഇടത്തോട്ടുതിരിഞ്ഞ് ടോള്‍ ഗേറ്റിനു മുമ്പായി ഇപ്പോഴത്തെ പാതയിലേക്ക് ചെന്നുചേരുന്ന വിധത്തിലാണ് പുതിയ റോഡ്…

Read More

കുട്ടികളുമായി ️ഇരുചക്ര വാഹനത്തിൽ യാത്ര; ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളിൽ മൂന്നാമതൊരാളെ കയറ്റാൻ കേന്ദ്രത്തിന്റെ അനുമതിയില്ല. മാതാപിതാക്കൾക്കൊപ്പം 10 വയസ്സിന് താഴെയുള്ള കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യസഭാംഗവും സിപിഎം നേതാവുമായ എളമരം കരീമിന് നൽകിയ മറുപടിക്കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിലപാടറിയിച്ചത്. ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം മൂന്നാമത്തെ ആളായി 10 വയസ്സിന് താഴെ പ്രായമായ കുട്ടികളെ കൂടി യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എളമരം കരീം കത്തയച്ചത്.…

Read More

ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതിക്ക് മാനസിക പ്രശ്നവുമില്ല ലഹരി ഉപയോ​ഗിച്ചിട്ടുമില്ലെന്ന് കണ്ടെത്തി

കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ മരണം പ്രതി സന്ദീപ് ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് ഫോറൻസിക് റിപ്പോർട്ട് മാനസികാരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് വിദഗ്ധസംഘം രണ്ടു ദിവസം മുമ്പ് അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ടിലാണ് പ്രതി സന്ദീപ് കൊലപാതക സമയത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്ന് കണ്ടെത്തൽ രക്ത സാമ്പിൾ ഉമിനീര് എന്നിവയുടെ പരിശോധനഫലമാണ് ഫോറൻസിക് സംഘം കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥന്മാർക്കും കൈമാറിയത് കൊലപാതകം നടത്തിയ ദിവസം സന്ദീപ് ലഹരിവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല എന്ന്…

Read More

കേരളത്തിൽ എ.ഐ. ക്യാമറകൾ ഇന്ന് അർധരാത്രി മുതൽ മിഴിതുറക്കും

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ ഐ കാമറകളിലൂടെ നാളെ മുതൽ പിഴ ഈടാക്കും. ഗതാഗത വകുപ്പ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. 726 കാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എ ഐ കാമറകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ആദ്യത്തെ ഒരു മാസം ബോധവത്ക്കരണം നൽകുകയും മെയ് 20 മുതൽ പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ വിവാദമായതോടെയാണ് പിഴ ഈടാക്കുന്നത് ജൂൺ 5 ലേക്ക് മാറ്റിയത്. പിഴ…

Read More

ഒഡീഷ ട്രെയിൻ അപകടം: ചിക്കമഗളൂരുവിൽ നിന്നുള്ള 110 തീർത്ഥാടകർ സുരക്ഷിതർ

ബെംഗളൂരു: ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12864)ൽ യാത്ര ചെയ്ത ചിക്കമഗളൂരുവിൽ നിന്നുള്ള 110 യാത്രക്കാരും സുരക്ഷിതർ. കലാസ, ഹൊറനാട്, സാംസെ എന്നിവിടങ്ങളിൽ നിന്നുള്ള 110 പേർ ജൈനരുടെ പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശിഖർജിയിലേക്കുള്ള യാത്രയ്ക്ക് പോയതാണ്. ജൂൺ ഒന്നിനാണ് ഇവർ ബംഗളുരുവിൽ നിന്നും യാത്ര തിരിച്ചത്. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ദാരുണമായ മൂന്ന് ട്രെയിൻ അപകടത്തിന്റെ വാർത്തയെ തുടർന്ന് കലാസയിൽ സംഘർഷം നിലനിന്നിരുന്നു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ടത്. മഹിമ…

Read More
Click Here to Follow Us