ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതിക്ക് മാനസിക പ്രശ്നവുമില്ല ലഹരി ഉപയോ​ഗിച്ചിട്ടുമില്ലെന്ന് കണ്ടെത്തി

കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ മരണം പ്രതി സന്ദീപ് ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് ഫോറൻസിക് റിപ്പോർട്ട് മാനസികാരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് വിദഗ്ധസംഘം രണ്ടു ദിവസം മുമ്പ് അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ടിലാണ് പ്രതി സന്ദീപ് കൊലപാതക സമയത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്ന് കണ്ടെത്തൽ രക്ത സാമ്പിൾ ഉമിനീര് എന്നിവയുടെ പരിശോധനഫലമാണ് ഫോറൻസിക് സംഘം കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥന്മാർക്കും കൈമാറിയത്

കൊലപാതകം നടത്തിയ ദിവസം സന്ദീപ് ലഹരിവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു ഒപ്പം മെഡിക്കൽ കോളേജിൽ ഒരാഴ്ച നീണ്ടുനിന്ന നിരീക്ഷണത്തിലാണ് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകി മാനസിക ആരോഗ്യ വിദഗ്ധർ ഹൃദ്രോഗ വിദഗ്ധർ തുടങ്ങി 7 ഡോക്ടർമാരുടെ സംഘമാണ് മെഡിക്കൽ കോളജിലെ പ്രത്യേകമുറിയിൽ സന്ദീപിനെ ഏഴു ദിവസം നിരീക്ഷിച്ചത് നിരീക്ഷണത്തിൽ ആസ്വാഭാവികമായ ഒന്നും തന്നെ സന്ദീപിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സന്ദീപിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനാണ് സാധ്യത കസ്റ്റഡിയിൽ വാങ്ങുന്നതിന് പകരം കോടതിയുടെ അനുമതിയോടുകൂടി ജയിലതി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘം തയ്യാറെടുക്കുന്നത് വന്ന ചില റിപ്പോർട്ടുകളിൽ പ്രതി സന്ദീപ് മദ്യപിച്ചിരുന്നതായി പറഞ്ഞിരുന്നു ഈ സാഹചര്യത്തിലാണ് കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവരുടെ പരിശോധനാഫലം കൂടി കിട്ടിയതിനുശേഷം കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം 90 ദിവസത്തിനകം കൂറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും ഒപ്പം റിമാൻഡ് കാലയളവിൽ തന്നെ വിചാരണ വേണമെന്ന് ആവശ്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. പ്രതി ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us