കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു

ബെംഗളൂരു: ചിത്രദുർഗ-സോലാപൂർ ഹൈവേയിൽ കാളകേരിക്ക് സമീപം കാർ ലോറിയിൽ ഇടിച്ച് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും ഇൻഡി താലൂക്കിൽ നിന്നുമുള്ള ആറുപേരും ടാറ്റ ഇൻഡിക്ക കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു.

മരിച്ചവർ: സോലാപൂർ സ്വദേശികളായ രാഘവേന്ദ്ര കാംബ്ലെ (28), ജയശ്രീ കാംബ്ലെ (25), ഇൻഡി താലൂക്ക് സ്വദേശികളായ ഖാജപ്പ ബനസോഡ് (36), അക്ഷയ് ശിവശരൺ (22), രാഖി (4), രശ്മിക (2). അമിതവേഗതയിലെത്തിയ കാർ ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡർ ചാടി എതിർ പാതയിൽ ഗുജറാത്തിലേക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന ലോഹ കൂമ്പാരമായി മാറി. അപകടത്തിൽപ്പെട്ട മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts