മലയാളി യുവാവിനെ പൈലിങ് നടത്തിയ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ കെട്ടിട നിർമാണ സ്ഥലത്തെ കുഴിയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഹെബ്ബാൾ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റർസ് ഉടമ മൈസൂരു വിജയ നഗർ സെക്കന്റ് സ്റ്റേജിൽ താമസിക്കുന്ന തൃശൂർ പട്ടിക്കാട് കൈപ്പനാൽ കെ.എം.ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാൻ 35 ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 7 ന് നടക്കാൻ വീട്ടിൽ നിന്നും പുറത്തു ഇറങ്ങിയ ക്രിസ്റ്റോ രാത്രി ആയിട്ടും തിരിച്ചെത്തിയില്ല. ഇന്നലെ രാവിലെ വിജയനഗർ ലേണേഴ്‌സ് കോളേജിന് സമീപത്ത് അപാർട്മെന്റ് നിർമാണത്തിനായി പൈലിങ് നടത്തിയ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിജയനഗർ പോലീസ് ഇൻക്യുസ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജെ.എസ്.എസ് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മൈസൂരു സെന്റ് ഗ്രിഗേറിയോസ്‌ ഓർത്തഡോസ് പള്ളിയിൽ.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

മാതാവ് : സാലി
ഭാര്യ : ദയ മാറിയ
മകൻ : ബെഞ്ചമിൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts