രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു

ഡൽഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം.അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിക്കുന്ന ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു .

2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാൻം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും. അശോകസ്തംഭം, സത്യമേവ ജയതേ എന്ന വാചകം, ദേവനാഗരി ലിപിയില്‍ ഭാരത് , ഇംഗ്ലിഷില്‍ ഇന്ത്യ, എഴുത്ത് എന്നിവ ഒരു വശത്തും, പുതിയ പാര്‍ലമെന്റ് കോംപ്ലക്സിന്റെ രൂപവും സന്‍സദ് സംകുല്‍ എന്ന്ദേവനാഗരിയിലും പാര്‍ലമെന്റ് കോംപ്ലക്സ് എന്ന് ഇംഗ്ലിഷിലുമുള്ള എഴുത്തു മറുവശത്തും നാണയത്തില്‍ ഉണ്ടാകും. അതേസമയം, 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്‌ക്കരിക്കും. 6 പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us