ബെംഗളൂരു: മെട്രോയുടെ നാഗസാന്ദ്ര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രീന്‍ ലൈനില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ഞായറാഴ്ച രാവിലെ മെട്രോ സര്‍വീസ് 25 മിനിറ്റ് നേരം തടസ്സപ്പെട്ടു. ആര്‍.വി. റോഡിനും ബനശങ്കരിക്കുമിടയിലായിരുന്നു ബി.എം.ആര്‍.സി.എല്‍. അറ്റകുറ്റപ്പണി നടത്തിയത്. രാവിലെ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറപ്പെട്ട ആദ്യമെട്രോ യെലച്ചനഹള്ളിയില്‍ പിടിച്ചിടേണ്ടി വന്നു. നാഗസാന്ദ്രയില്‍നിന്നു വന്ന തീവണ്ടി നാഷണല്‍ കോളേജ് സ്റ്റേഷനിലെത്തി തിരിച്ചുപോയി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയശേഷം സര്‍വീസ് പുനരാരംഭിച്ചതായി ബി.എം.ആര്‍.സി അറിയിച്ചു.
Read MoreMonth: April 2023
ഇലക്ട്രിക്ക് വാഹന വില്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനം
ബെംഗളൂരു: ഇലക്ട്രിക്ക് വാഹന വിയണിയിൽ കർണാടക രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്ഷം 1.4 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തത്. 1.9 ലക്ഷം വാഹനങ്ങളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 1.1 ലക്ഷം വാഹനങ്ങളുമായി തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. പെട്രോൾ ഹൈബ്രിഡ് വാഹനങ്ങൾ 4626 ഉം ഡീസൽ ഹൈബ്രിഡ് വാഹനങ്ങൾ 50,472 ഉം കർണാടകയിൽ രജിസ്റ്റർ ചെയ്തട്ടുണ്ട്.
Read Moreപൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. കൊടിയേറ്റത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക. ഈ മാസം 30നാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. രാവിലെ 11നും 11.30നും ഇടയിലാണ് തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റ്. രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിലെ കൊടിയേറ്റ്. പാറമേക്കാവില്‍ വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. സിംഹമുദ്രയുള്ള കൊടികളാണ് ഉയര്‍ത്തുക.
Read Moreക്രിക്കറ്റിലെ ഒരേയൊരു സച്ചിൻ: ഇന്ത്യയുടെ പത്താം നമ്പർ ജേഴ്സിക്കാരന് ഇന്ന് 50 -ാം പിറന്നാൾ
ലോകം മാസ്റ്റർ ബ്ലാസ്റ്റർ പട്ടം ചാർത്തി ആദരിച്ച ഇന്ത്യയുടെ ആ പത്താം നമ്പർ ജേഴ്സിക്കാരന് ഇന്ന് അൻപതാം പിറന്നാൾ. ക്രിക്കറ്റ് എന്നാൽ വെറും ബാറ്റും ബോളുമായിരുന്ന ഒരു ജനതയെ അതിനെ ഇടനെഞ്ചോട് ചേർത്തു വയ്ക്കാൽ പഠിപ്പിച്ചൊരു മനുഷ്യൻ അതായിരുന്നു സച്ചിൻ രമേഷ് ടെണ്ടുൽക്ക ലോക ക്രിക്കറ്റ് ചരിത്രത്തെ രണ്ടായി തിരിക്കാം, സച്ചിന് മുൻപും സച്ചിന് ശേഷവും . കാരണം അത്രമേൽ ആ അഞ്ചരയടിക്കാരൻ ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയിരുന്നു. പത്ത് വർഷം മുൻപ് താൻ അത്രമേൽ പ്രണയിച്ചിരുന്ന മൈതാനം വിട്ടയാൾ ഇറങ്ങിയിട്ടും ഇന്നും…
Read Moreകന്നഡ താരം സമ്പത്ത് ജെ റാം മരിച്ച നിലയിൽ
ബെംഗളൂരു:കന്നഡ ടെലിവിഷൻ നടൻ സമ്പത്ത് ജെ റാം ആത്മഹത്യ ചെയ്ത നിലയിൽ.നെലമംഗലയ്ക്കടുത്തുള്ള വീട്ടിൽ ആണ് താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഗ്നിസാക്ഷി, ശ്രീ ബാലാജി, ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. വേണ്ടത്ര അവസരങ്ങൾ ഇല്ലാതിരുന്നതിനാൽ നടൻ ആശങ്കയിൽ ആയിരുന്നില്ലെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
Read Moreരാഹുലുമായി കൂടികാഴ്ച്ച നടത്തി ജഗദീഷ് ഷെട്ടാർ
ബെംഗളൂരു: ബി.ജെ.പിയുടെ മോശം സമീപനം കാരണമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ബി.ജെ.പി മുന്‍ നേതാവ് ജഗദീഷ് ഷെട്ടര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഷെട്ടറുടെ പ്രതികരണം. പാര്‍ട്ടി നേതാവായ രാഹുലുമായി ഒരുപാട് പ്രശ്നങ്ങള്‍ സംസാരിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെട്ടര്‍ പറഞ്ഞു. കര്‍ണാടകയില്‍ അഞ്ചു വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മോശം സമീപനമാണ് അവരില്‍ നിന്ന് ലഭിക്കുന്നത്. നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ കര്‍ണാടകയിലെ ബി.ജെ.പിയെയും സര്‍ക്കാറിനെയും നിയന്ത്രിക്കുകയാണെന്നും ഷെട്ടര്‍ ആരോപിച്ചു. നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ…
Read More385 ക്രിമിനൽ കേസുകളും വിദ്വേഷ പ്രസംഗ കേസുകളും സർക്കാർ റദ്ദാക്കി
ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ പ്രമുഖ കേസുകളെല്ലാം റദ്ദാക്കി ബിജെപി സര്‍ക്കാര്‍. 385 ക്രിമിനല്‍ കേസുകളാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്തതാണ്. ഗോരക്ഷകര്‍ ആക്രമിച്ച കേസുകള്‍, വര്‍ഗീയ കലാപ കേസുകള്‍, എന്നിവയും ഇതില്‍ വരും. അതേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ഈ നീക്കം കൊണ്ട് ഗുണം ലഭിക്കും. വിവരാവകാശ രേഖ പ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.385 ക്രിമിനല്‍ കേസുകളില്‍ നടപടിയെടുക്കുന്നതില്‍ നിര്‍ത്താന്‍ 2020 ഫെബ്രുവരിക്കും 2023 ഫെബ്രുവരിക്കും ഇടയിലുള്ള കാലയളവിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍…
Read Moreനടൻ ശരത് ബാബു അതീവ ഗുരുതരാവസ്ഥയിൽ
മുതിർന്ന നടൻ ശരത് ബാബു അതീവ ഗുരുതരാവസ്ഥയിൽ. ഏപ്രിൽ 20ന് ഗുരുതരമായ അണുബാധയെ തുടർന്ന് ശരത് ബാബുവിനെ ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നിലധികം അവയവങ്ങളെ ബാധിച്ചതായി പറയപ്പെടുന്ന സെപ്സിസ് രോഗമാണ് ശരത് ബാബുവിന്. സെപ്‌സിസ് ബാധിച്ച് ശരത്തിന്റെ കിഡ്‌നി, ശ്വാസകോശം, കരൾ എന്നിവയെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം ശരത് ബാബുവിനെ ചികിത്സിക്കുകയും സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്യുന്നു. ശരത് ബാബുവിന്റെ ആരോഗ്യനില മോശമായതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രക്തം വിഷലിപ്തമാകുകയും ശരീരത്തിലെ വിവിധ അവയവങ്ങളെ…
Read Moreവിരാടും അനുഷ്കയും ബെംഗളൂരുവിലെ റസ്റ്റോറന്റ് ജീവനക്കാർക്കൊപ്പം
ബെംഗളൂരു: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും അവരുടെ ഭർത്താവും മുൻ ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയും നഗരത്തിലെ പ്രശസ്ത റെസ്റ്റോറന്റ് സെൻട്രൽ ടിഫിൻ റൂം സന്ദർശിച്ചു. ഈദ് ദിനത്തിൽ ആണ് ഇരുവരും റെസ്റ്റോറന്റിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം റെസ്റ്റോറന്റിലെ ജീവനക്കാരുടെ കൂടെ ഫോട്ടോയും എടുത്തു. ഈ ഫോട്ടോ റെസ്റ്റോറന്റ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു. നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ആരാധകർ ഇത് ഏറ്റെടുത്തത്.
Read More10 രൂപ നോട്ടിലെ കാമുകിയുടെ കുറിപ്പ് വൈറൽ, ഒടുവിൽ വിശാലിന്റെ മറുപടിയും എത്തി
ഒരു പത്ത് രൂപാ നോട്ടിൽ എഴുതിയ കുറിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ നോട്ടിൽ ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരുന്നത്. കാമുകി വിവാഹത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനെഴുതിയ അപേക്ഷയാണ് ഇതിലുളളത്. വൈറലായ 10 രൂപ നോട്ടിൽ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെ, ‘വിശാലേ, എന്റെ വിവാഹം ഏപ്രിൽ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,” വിപുൽ277 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ നോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ട്വിറ്റർ നിങ്ങളുടെ ശക്തി കാണിക്കൂ……
Read More