കിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണമെന്ന ആവശ്യവുമായി കത്ത് 

ബെംഗളൂരു:തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം. മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കിച്ച സുദീപിന്റെ സിനിമകളുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവമോഗയില്‍ അഭിഭാഷകന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതി. സുധീപിന്റെ സിനിമകളും ഷോകളും വോട്ടര്‍മാരുടെ മനസ്സില്‍ നേരിട്ട് സ്വാധീനം ചെലുത്തുമെന്നാണ് അഭിഭാഷകന്റെ വാദം .ബിജെപിയ്‌ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ ഭീഷണിക്കത്തും വന്നിരുന്നു . സുദീപിന്‍റെ വീട്ടിലേക്കാണ് അ‍ജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റ‍ര്‍ ചെയ്തിട്ടുണ്ട്. കിച്ച സുദീപിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്.…

Read More

ബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു 

ബെംഗളൂരു: ബെംഗളൂരു എഫ് സി 2023-ലെ ഹീറോ സൂപ്പര്‍ കപ്പ് കാമ്പയ്‌നിനായുള്ള 30 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 8-ന് ശ്രീനിധി ഡെക്കാന്‍ എഫ്‌സിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരുവിന്റെ സൂപ്പര്‍ കപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ബെംഗളൂരു എഫ്‌സി ‘ബി’ ടീമില്‍ നിന്ന് മൂന്ന് കളിക്കാര്‍ സ്ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് വിദേശികളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Read More

കിച്ച സുദീപിനെതിരെ പ്രകാശ് രാജ്

ബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി നടൻ പ്രകാശ്. കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കിച്ച സുദീപ്, ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാൽ മേയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ തന്റെ ‘ഗോഡ്ഫാദർ’ എന്നാണ് കിച്ച സുദീപ് വിശേഷിപ്പിച്ചത്.

Read More

സബർബൻ റെയിൽവേ പദ്ധതിക്കായി 1200 മരങ്ങൾ കൂടി ഉടൻ മുറിച്ചു മാറ്റും

ബെംഗളൂരു : സബര്‍ബന്‍ റെയില്‍ പദ്ധതിക്കായി നഗരത്തിലെ 1200 മരങ്ങള്‍ കൂടി ഉടന്‍ മുറിച്ചുമാറ്റും. റെയില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അനുകൂലമായ ഉത്തരവുകള്‍ പാസാക്കിയതോടെ ബെംഗളൂരുവില്‍ ഈ വര്‍ഷം കൂടുതല്‍ മരങ്ങള്‍ മുറിച്ച്‌ മാറ്റേണ്ടിവരും.2018 മുതല്‍ 2021 വരെ കര്‍ണാടകയിലുടനീളം റോഡുകളും ഹൈവേകളും നിര്‍മ്മിക്കുന്നതിനായി ഒരു ലക്ഷത്തിലധികം മരങ്ങള്‍ വെട്ടിമാറ്റിയതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പുതിയ ബെംഗളൂരു-മൈസൂരു ഹൈവേയുടെ വികസനത്തിന് 11,078 മരങ്ങള്‍ വെട്ടിമാറ്റി. 2019-ല്‍ നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ – ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ –…

Read More

മകന്റെ തീരുമാനം തെറ്റ്, വികാരധീനനായി ആന്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു. 2014 മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസുത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുളള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ പതുക്കെയായിരുന്നു കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ആപല്‍ക്കരമാണെന്ന് ആന്റണി പറഞ്ഞു.…

Read More

ആരാധകരോട് കയർത്ത് നയൻതാര

ഇന്ത്യയിലുള്ള ഒട്ടുമിക്ക ‌ക്ഷേത്രങ്ങളും ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം സാധിക്കുമ്പോഴെല്ലാം നയന്‍താര സന്ദര്‍ശിക്കാറുണ്ട്.ഇത്തരം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കായി നയന്‍സ് എത്തുമ്പോഴാണ് പാപ്പരാസികള്‍ക്കും താരത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സാധിക്കുന്നത്. അതേസമയം ഇപ്പോഴിതാ നയന്‍താര ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ നടന്നൊരു സംഭവമാണ് വൈറലാകുന്നത്. നയന്‍താര ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും…

Read More

ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം

sharook saifi train blast

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ വൈകും. രക്ത പരിശോധനയിൽ മഞ്ഞപ്പിത്തംസ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ മജിസ്ട്രേറ്റിന് മുമ്പാകെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കുന്നതിന്റെ സാധ്യതയും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. ഇന്ന് രാവിലെ 11.20 ന് തുടങ്ങിയ വൈദ്യ പരിശോധന ആറു മണിക്കൂറോളം നീണ്ടു.

Read More

5 വയസുകാരി അമ്മയുടെ ഫോണിലൂടെ ബുക്ക്‌ ചെയ്തത് 3.21 ലക്ഷത്തിന്റെ കളിപ്പാട്ടങ്ങൾ

കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ ഫോൺ നൽകുക എന്നത് ഇന്ന് മിക്ക മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ്. യുഎസില്‍ ഇത്തരത്തില്‍ കുട്ടിക്ക് കളിക്കാന്‍ ഫോണ്‍ കൊടുത്തത് അമ്മക്ക് വിനയായി മാറിയിരിക്കുകയാണ്. മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ടിലെ ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് വണ്ടിയോടിക്കുന്നതിനിടെ തന്റെ അഞ്ചുവയസായ മകള്‍ക്ക് ഫോണ്‍ നല്‍കിയത്. വണ്ടിയോടിക്കുന്നതിനാല്‍ മകള്‍ ഗെയിം കളിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, മകള്‍ ആമസോണില്‍ കയറി 3,922 ഡോളറിന്റെ (ഏകദേശം 3.21 ലക്ഷം രൂപയുടെ) കളിപ്പാട്ടങ്ങളാണ് വാങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ സംബന്ധിച്ച്‌ മെസേജുകള്‍ വന്നപ്പോഴാണ്…

Read More

പ്രചാരണം തുടങ്ങാൻ ശ്‌മശാനത്തിൽ പൂജ നടത്താൻ ഒരുങ്ങി കോൺഗ്രസ് എം.എൽ.എ

ബെംഗളൂരു:  ശ്‌മശാനത്തിൽ തിരഞ്ഞെടുപ്പ് വാഹനങ്ങൾ പൂജ നടത്തി പ്രചാരണങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് യെമകണ്‍മാറാഡിയിലെ കോൺഗ്രസ് എം.എൽ.എ സതീഷ് ജാർക്കിഹോളി. പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ സതീഷ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രചാരണം നടത്തുന്ന മാനവ ബന്ധുത്വ വേദിക എന്ന സംഘടനയുടെ സജീവ പ്രവർത്തകനാണ്. രാഹുകാല സമയത്താകും നാമനിർദേശ പത്രിക നൽകുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഭൂരിപക്ഷം കുറയാൻ കാരണമാകുമെന്ന പ്രചാരണങ്ങൾ അദ്ദേഹം തള്ളി. മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രചാരണ നടത്താൻ കഴിയാതെ പോയതാണ് ഭൂരിപക്ഷം കുറയാൻ കാരണം. എന്നാൽ ഇത്തവണ പഴുതടച്ച പ്രചാരണമാകും നടത്തുക…

Read More

അനിൽ ആന്റണി ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, പീയുഷ് ഗോയൽ,കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം.

Read More
Click Here to Follow Us