ബെംഗളൂരു : സബര്‍ബന്‍ റെയില്‍ പദ്ധതിക്കായി നഗരത്തിലെ 1200 മരങ്ങള്‍ കൂടി ഉടന്‍ മുറിച്ചുമാറ്റും. റെയില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അനുകൂലമായ ഉത്തരവുകള്‍ പാസാക്കിയതോടെ ബെംഗളൂരുവില്‍ ഈ വര്‍ഷം കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റേണ്ടിവരും.2018 മുതല്‍ 2021 വരെ കര്‍ണാടകയിലുടനീളം റോഡുകളും ഹൈവേകളും നിര്‍മ്മിക്കുന്നതിനായി ഒരു ലക്ഷത്തിലധികം മരങ്ങള്‍ വെട്ടിമാറ്റിയതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പുതിയ ബെംഗളൂരു-മൈസൂരു ഹൈവേയുടെ വികസനത്തിന് 11,078 മരങ്ങള്‍ വെട്ടിമാറ്റി. 2019-ല്‍ നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ – ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ – 1,253 മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഫെബ്രുവരിയില്‍, ബൈയപ്പനഹള്ളിക്കും ലൊട്ടെഗൊല്ലഹള്ളിക്കും ഇടയില്‍ 1,234 മരങ്ങള്‍ മുറിക്കുന്നതിന് റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡിന് അനുമതി നല്‍കിയിരുന്നു.
യശ്വന്ത്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 216 മീറ്റര്‍ വീതിയുള്ള കോണ്‍കോഴ്‌സും മാളും പ്രത്യേക പ്രവേശന, എക്‌സിറ്റ് പോയിന്റുകളും സ്ഥാപിക്കുന്നതിനായി ജനുവരിയില്‍ 141 മരങ്ങള്‍ മുറിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് അനുമതി ലഭിച്ചു. യശ്വന്ത്പൂര്‍-ചന്നസാന്ദ്ര റെയില്‍ ഇരട്ടിപ്പിക്കല്‍ പദ്ധതിക്കായി, മാര്‍ച്ചില്‍ 698 മരങ്ങള്‍ മുറിക്കുന്നതിനും 38 എണ്ണം സ്ഥലം മാറ്റുന്നതിനുമുള്ള അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍, ബൈയപ്പനഹള്ളി മുതല്‍ ചിക്കബാനാവര വരെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോറിഡോര്‍-2 പദ്ധതിക്കായി 1,200 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.