ഗവേഷക വിദ്യാർഥി സാനിറ്റൈസർ കുടിച്ച് മരിച്ചു.

ബെംഗളൂരു: ഗവേഷക വിദ്യാർഥിയെ സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ധാർവാഡിലെ കർണാടക കേന്ദ്ര സർവകലാശാല വിദ്യാർഥിയും ഹൊന്നാവർ സ്വദേശിയുമായ സുദീപ് സത്യാനന്ദ് (29) ആണ് മരിച്ചത്.

ചുമയ്ക്കുള്ള മരുന്നും സാനിറ്റൈസറും കലർത്തി കുടിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനുസമീപത്തുനിന്ന് രണ്ടുകുപ്പി സാനിറ്റൈസറുകൾ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി സുദീപ് വീട്ടുകാരുമായി ഏറെനേരം സംസാരിച്ചിരുന്നതായാണ് പോലീസിന് ലഭിച്ചവിവരം.

  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

തിങ്കളാഴ്ച രാവിലെ വീട്ടുകാർ ഒട്ടേറെത്തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടാത്തതിനാൽ ഹുബ്ബള്ളിയിലെ ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ സുദീപിന്റെ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നാട്ടിൽനിന്ന് ബന്ധുക്കൾ എത്തിയതിനുശേഷം മൃതദേഹ പരിശോധന നടത്തും.

ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് ധാർവാഡ് എസ്.ഐ. പ്രമോദ് യാലിഗർ അറിയിച്ചു.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

നേരത്തേ ധാർവാഡിൽ സാനിറ്റൈസർ കുടിച്ച രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി
[masterslider id="10"]

Related posts

Click Here to Follow Us