ഒരു മരണം;നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 12 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. തുമുക്കുരുവില്‍ 73 കാരന്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 535 ആയി,ഇതുവരെ 21 പേര്‍ മരിച്ചു,216 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,298 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം…

Read More

നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ റെജിസ്ട്രേഷന്‍ ആരംഭിച്ചു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു: നഗരത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍,ചികിത്സ കഴിഞ്ഞവര്‍,കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍,പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍,ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍,ജോലി നഷ്ടപ്പെട്ടവര്‍,റിട്ടയര്‍ ചെയ്തവര്‍,കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് ആദ്യ മുന്‍ഗണന.

Read More

എച്ച്.എ.എല്ലിൽ വൻ അഗ്നിബാധ..

ബെംഗളൂരു : എച്ച്.എ.എല്ലിൽ വൻ അഗ്നിബാധ. ഹിന്ദുസ്ഥാൻ എയറ നോട്ടിക്കൽ ലിമിറ്റഡിൻ്റെ നഗരത്തിലെ ക്യാമ്പസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത് എന്ന് പോലീസ് അറിയിച്ചു. അഗ്നിശമന വിഭാഗം ഉച്ച കഴിയുന്നതുവരെ തുടർച്ചയായി ജോലി ചെയ്തു കൊണ്ടാണ് അഗ്നിയെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. എട്ടു ഫയർ എഞ്ചിനുകൾ ആണ് സ്ഥലത്ത് അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഗ്നീഷ്യം വേസ്റ്റുകൾ കൂട്ടിയിട്ട സ്ഥലത്താണ് തീ പടർന്നത് ,നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയുടെ കാരണം എന്തെന്ന്…

Read More

രാവിലെ ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 രോഗികള്‍ ഇല്ല.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 9 മാത്രം . ഇതില്‍ 8 കേസുകള്‍ കലബുറഗിയില്‍ നിന്നാണ് ഒരു കേസ് ബെലഗാവിയിലും. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 532 ആയി,ആകെ 20 മരണം,215 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 297 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം  ബെംഗളൂരു നഗര…

Read More

പ്രമുഖ ഹിന്ദി സിനിമാ താരം ഇർഫാൻ ഖാൻ അന്തരിച്ചു.

മുംബൈ : പ്രമുഖ ഹിന്ദി സിനിമാ താരം ഇർഫാൻ ഖാൻ (53)അന്തരിച്ചു. വൻകുടലിലെ അണുബാധയെ തുടർന്ന് ധീരുബായി അംബാനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു . 2018ൽ ഇർഫാന് ന്യൂറോ എൻഡോ ക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു.

Read More

ഗവേഷക വിദ്യാർഥി സാനിറ്റൈസർ കുടിച്ച് മരിച്ചു.

ബെംഗളൂരു: ഗവേഷക വിദ്യാർഥിയെ സാനിറ്റൈസർ കുടിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ധാർവാഡിലെ കർണാടക കേന്ദ്ര സർവകലാശാല വിദ്യാർഥിയും ഹൊന്നാവർ സ്വദേശിയുമായ സുദീപ് സത്യാനന്ദ് (29) ആണ് മരിച്ചത്. ചുമയ്ക്കുള്ള മരുന്നും സാനിറ്റൈസറും കലർത്തി കുടിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനുസമീപത്തുനിന്ന് രണ്ടുകുപ്പി സാനിറ്റൈസറുകൾ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി സുദീപ് വീട്ടുകാരുമായി ഏറെനേരം സംസാരിച്ചിരുന്നതായാണ് പോലീസിന് ലഭിച്ചവിവരം. തിങ്കളാഴ്ച രാവിലെ വീട്ടുകാർ ഒട്ടേറെത്തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടാത്തതിനാൽ ഹുബ്ബള്ളിയിലെ ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ സുദീപിന്റെ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച…

Read More

നഗരത്തിൽ കനത്ത മഴ! കോറമംഗലയിൽ റോഡിൽ വെള്ളം കയറി.

ബെംഗളൂരു : ഇന്നലെ രാത്രി മുതൽ നഗരത്തിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. മജസ്റ്റിക്, മാർക്കറ്റ്, ശിവാജി നഗര, ശാന്തി നഗര എന്നിവിടങ്ങളിലും മറ്റു നഗര ഭാഗങ്ങളിലും പെയ്ത കനത്ത മഴ ഇന്ന് രാവിലെ വരെ തുടർന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ശാന്തിനഗർ ബസ്സ് സ്റ്റാൻ്റിന് സമീപം റോഡിൽ വെള്ളം കയറി. കോറമംഗലയിൽ റോഡിൽ ഏകദേശം ആളുകളുടെ അരക്കൊപ്പം വെള്ളം കയറി വാഹനയാത്രയും കാൽനടയാത്രയും ദുസ്സഹമായി. (വാർത്തക്കും ചിത്രത്തിനും കടപ്പാട് : BTV Kannada)

Read More
Click Here to Follow Us