എച്ച്.എ.എല്ലിൽ വൻ അഗ്നിബാധ..

ബെംഗളൂരു : എച്ച്.എ.എല്ലിൽ വൻ അഗ്നിബാധ.

ഹിന്ദുസ്ഥാൻ എയറ നോട്ടിക്കൽ ലിമിറ്റഡിൻ്റെ നഗരത്തിലെ ക്യാമ്പസിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത് എന്ന് പോലീസ് അറിയിച്ചു.

അഗ്നിശമന വിഭാഗം ഉച്ച കഴിയുന്നതുവരെ തുടർച്ചയായി ജോലി ചെയ്തു കൊണ്ടാണ് അഗ്നിയെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

എട്ടു ഫയർ എഞ്ചിനുകൾ ആണ് സ്ഥലത്ത് അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മഗ്നീഷ്യം വേസ്റ്റുകൾ കൂട്ടിയിട്ട സ്ഥലത്താണ് തീ പടർന്നത് ,നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.

അഗ്നിബാധയുടെ കാരണം എന്തെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts