മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നു എന്ന പ്രഖ്യാപനവുമായി എലോൺ മസ്ക്.”ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നു, നിങ്ങൾക്ക് സ്വാഗതം” എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.
മസ്കിന്റെ ഈ പ്രഖ്യാപനം ഗൗരവമുള്ളതാണോ എന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്റർനെറ്റിൽ ചർച്ചയായി.
കളിക്കളത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനം കാരണം ക്ലബിനെ നിയന്ത്രിക്കുന്ന ഗ്ലേസർ കുടുംബം ആരാധകരുടെ വിമർശനങ്ങൾ അഭിമുഖീകരിക്കുന്നതിനിടെയാണ് മസ്കിന്റെ പ്രഖ്യാപനം. ഓൾഡ് ട്രാഫോർഡ് ആസ്ഥാനമായുള്ള ക്ലബ് ബ്രെന്റ്ഫോർഡിനെതിരെയുളള മത്സരത്തിൽ 4-0 ന് പരാജയപ്പെട്ടതിന് ശേഷം പ്രീമിയർ ലീഗ് റാങ്കിംഗിൽ ഏറ്റവും താഴെയാണ്.
2005ൽ 790 മില്യൺ പൗണ്ടിന് (955.51 മില്യൺ ഡോളർ) ക്ലബ് വാങ്ങിയ ഗ്ലേസേഴ്സിനെതിരെ സമീപ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിച്ചിരുന്നു. കണക്കുകൾ പ്രകാരം ചൊവ്വാഴ്ച വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിപണി മൂലധനം 2.08 ബില്യൺ ഡോളറാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.