ബെംഗളൂരു :മതനിന്ദ എന്ന പേരിൽ ഇസ്ലാം നടത്തിയ തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന നൂപുർ ശർമ്മയുടെ കോലം കർണാടകയിലെ ബെൽഗാവിയിൽ ഇന്നലെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.
ഒരു ടിവി സംവാദത്തിൽ മതനിന്ദ നടത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്ക്കെതിരെ ബലാന്ത്സംഗഭീഷണികളും നിരവധി വധഭീഷണികളും ഉയർന്നിരുന്നു. ഇപ്പോൾ ഡൽഹി പോലീസിൻറെ സംരക്ഷണയിലാണ് നൂപുർ ശർമ്മ. മതനിന്ദയ്ക്കുള്ള പ്രതീകാത്മക തൂക്കിക്കൊല എന്ന നിലയിലാണ് നൂപുർ ശർമ്മയുടെ കോലം കെട്ടിത്തൂക്കിയിരിക്കുന്നത്.
ഫോർട്ട് റോഡിലെ വൈദ്യുതിക്കമ്പിയിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു ജഡം. വ്യാഴാഴ്ച രാത്രി രഹസ്യമായിട്ടായിരിക്കാം ഇത് കെട്ടിത്തൂക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു . മതപരമായി ഏറെ വൈകാരികത പ്രദേശമായതിനാൽ പോലീസ് ഉടനെ കോലം അഴിച്ചുനീക്കി.
മെയ് അവസാന വാരത്തിൽ ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിൽ ശിവലിംഗത്തെക്കുറിച്ചും ഹിന്ദുയിസത്തെക്കുറിച്ച് ഇസ്ലാമിനെ പ്രതിനിധീകരിച്ചെത്തിയവർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതാണ് നൂപുർ ശർമ്മയെ ചൊടിപ്പിച്ചത്. ഹിന്ദു മതത്തെ ഇങ്ങിനെ അപമാനിക്കുന്ന നിങ്ങൾ നിങ്ങളെ മതത്തെക്കുറിച്ച് വിമർശിച്ചാൽ സഹിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് നൂപുർ ശർമ്മ പ്രവാചകനെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയത്. അതേ തുടർന്നാണ് പ്രശ്നങ്ങൾ രൂക്ഷമാവുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.