ബെംഗളൂരു: വ്യാഴാഴ്ച രാവിലെ 9.30നും 11നും ഇടയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല അദാലത്ത് നടത്തും.
വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ ഗാർഹികമല്ലാത്തവയിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, സാനിറ്ററി കണക്ഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ തീർപ്പാക്കും.
ബി.ഡബ്ലിയൂ.എസ്.എസ്.ബിയിൽ നിന്നുള്ള ഉപഭോക്താക്കൾ (ഈസ്റ്റ്-1)-1, (ഈസ്റ്റ്-2)-1, (സൗത്ത് ഈസ്റ്റ്-1), (സൗത്ത് ഈസ്റ്റ്-4), (വെസ്റ്റ്-1)-1, (വെസ്റ്റ്-2)-1, (നോർത്ത് വെസ്റ്റ്-1), (നോർത്ത് വെസ്റ്റ്-3), (സെൻട്രൽ-1)-1, (നോർത്ത് ഈസ്റ്റ്-1), (നോർത്ത്-1)-1 പങ്കെടുക്കാം.
വിശദാംശങ്ങൾക്ക് അല്ലെങ്കിൽ ജലവിതരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ അറിയിക്കുന്നതിന് 1916 എന്ന നമ്പറിൽ വിളിക്കുക. 8762228888 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.