3.4 വർഷത്തിനിടെ കർണാടകയിൽ റിപ്പോർട്ട് ചെയ്ത വർഗീയ കേസുകളുടെ എണ്ണം പുറത്ത്

ബെംഗളൂരു: രാഷ്ട്രകവി കുവെമ്പു ‘സർവ ജനംഗദ ശാന്തിയ തോട്ട’ (എല്ലാ സമുദായങ്ങളും സൗഹാർദത്തോടെ ജീവിക്കുന്ന പൂന്തോട്ടം) എന്ന് വിശേഷിപ്പിച്ച കർണാടകയ്ക്ക്, മതപരമായ കുറ്റകൃത്യങ്ങളും വിദ്വേഷവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. മതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ആളുകൾക്കിടയിലുള്ള വിദ്വേഷം, വർഗീയ സംഘർഷങ്ങൾ, പരസ്പരം മതവികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങൾ എന്നിവയുടെ എണ്ണം അതിവേഗം വർധിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 40 മാസത്തിനിടെ മതപരവും സാമുദായികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് 700-ലധികം കുറ്റകൃത്യങ്ങൾ സംസ്ഥാനം കണ്ടതായിട്ടാണ് ലഭ്യമായ ഡാറ്റകൾ വെളിപ്പെടുത്തുന്നത്. കർണാടക സംസ്ഥാന പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, വെറും 3.4 വർഷത്തിനുള്ളിൽ (ജനുവരി 2019 മുതൽ ഏപ്രിൽ 2022 വരെ) വർഗീയ, ജാതി കലാപങ്ങൾ ഉൾപ്പെടെ മതവുമായി ബന്ധപ്പെട്ട (IPC 295 മുതൽ 297 വരെ) കുറ്റകൃത്യങ്ങളുടെ 752 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മതവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (ഐപിസി 295 മുതൽ 297 വരെ ബുക്കുചെയ്‌തത്) 2019 ൽ 197 ആയിരുന്നു, എന്നാൽ തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ 212 ഉം 204 ഉം ആയി കുതിച്ചുയർന്നു തുടർന്ന്, ഈ വർഷം വെറും നാല് മാസത്തിനുള്ളിൽ, 97 ലധികം കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us